Image

​റാന്നിയിലെ വൃ​ദ്ധ​ദ​മ്ബ​തി​ക​ളും ന​ഴ്‌​സും കോവിഡ് ഭേദമായി ആശുപത്രി വിട്ടു

Published on 03 April, 2020
 ​റാന്നിയിലെ വൃ​ദ്ധ​ദ​മ്ബ​തി​ക​ളും ന​ഴ്‌​സും കോവിഡ് ഭേദമായി ആശുപത്രി വിട്ടു
കോ​ട്ട​യം: കോ​വി​ഡ് 19 ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ ദ​മ്ബ​തി​ക​ള്‍​ രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 

ഇ​റ്റ​ലി​യി​ല്‍ നി​ന്ന് വ​ന്ന സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും രോ​ഗം പി​ടി​പെ​ട്ട പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് (93) മ​റി​യാ​മ്മ (88) ദ​മ്ബ​തി​ക​ളാ​ണ് കൊ​റോ​ണ രോ​ഗ​ബാ​ധ​യി​ല്‍ നി​ന്ന് മോ​ചി​ത​രാ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ര്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

20 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് ഇരുവരും ഡിസ്ചാര്‍ജാകുന്നത്. 


 ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ രോഗം ഭേദമായ ഏറ്റവും പ്രായമുള്ള വ്യക്തികളായി മാറി ഇരുവരും.

ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയവരുടെ അച്ഛനും അമ്മയുമാണ് ഇവര്‍. 


ഹൃദയസംബന്ധരോഗമുള്ളവരായിരുന്നു ഇരുവരും.ചികിത്സയ്ക്കിടെ തോമസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. മൂന്ന് തവണ ടെസ്റ്റ് നടത്തിയപ്പോള്‍ മൂന്നും നെഗറ്റീവ് ആയിരുന്നു ഫലം.  മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വീ​ട്ടി​ലേ​ക്ക് വി​ടു​ന്ന​ത് വൈ​കി​ക്കു​ക​യാ​യി​രു​ന്നു.


വീട്ടിലെത്തിയതിനു ശേഷം 14ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും.


ഇ​വ​രെ ചി​കി​ത്സി​ച്ച ന​ഴ്‌​സും രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക