Image

ലോകത്തിലേറ്റം പ്രായംകൂടിയ ദമ്പതിമാർ കോട്ടയത്ത് കൊറോണയെ അതിജീവിച്ച് വീട്ടിലേക്ക് (കുര്യൻ പാമ്പാടി)

Published on 03 April, 2020
ലോകത്തിലേറ്റം പ്രായംകൂടിയ ദമ്പതിമാർ കോട്ടയത്ത് കൊറോണയെ അതിജീവിച്ച് വീട്ടിലേക്ക് (കുര്യൻ പാമ്പാടി)
ലോകത്തിലേറ്റവും പ്രായം കൂടിയ ദമ്പതികൾ കൊറോണയിൽ നിന്ന് പൂർണസുഖം പ്രാപിച്ചു വെള്ളിയാഴ്ച കോട്ടയത്ത് നിന്ന് പത്തനംതിട്ട റാന്നിയിലെ സ്വന്തം  വീട്ടിലേക്കു മടങ്ങി.മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്ന് വന്ന മകനും മരുമകളും കൊച്ചുമകളും അടങ്ങിയ സംഘത്തിൽ നിന്നാണ് അവർക്കു കോവിഡ് 19  പിടിപെട്ടത്. 

പിറ്റേന്ന് കോട്ടയം ഗവർമെന്റ് മെഡിക്കൽ കോളേജ്ജിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ട റാന്നി പട്ടയിൽ തോമസ് ഏ ബ്രഹാമിനെയും  (93) ഭാര്യ മറിയാമ്മയെയും  (88) ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കൽ ടീമും ചേർന്ന നാൽപതു പേരടങ്ങിയ ടീം  ആണ് തീവ്ര പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെകൊണ്ടു വന്നത്. ഹൃദ്രോഗം വരെ ഉണ്ടായിരുന്നു തോമസിന്.

അവരോടൊപ്പം ചികിത്സക്കിടയിൽ രോഗം പിടിപെട്ട ഒരു നഴ്സിനെയും വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. ആംബുലൻസിൽ ഇവരെ യാതെയയച്ച രംഗം കാഴ്ച്ചക്കാരിൽ പലരുടെയയും കണ്ണുകൾ നനച്ചു. രണ്ടു മെയിൽ നേഴ്സുമാർ അവരെ അനുഗമിച്ചു. റാന്നി  വീട്ടിൽ ദമ്പതിമാർ   14   നാൾ ഏകാന്ത വാസത്തിൽ തുടരും. 

കോവിഡ് അണുക്കളുമായി ഇറ്റാലിയിൽ നിന്നെത്തി നാട്ടിൽ  പലയിടത്തും സഞ്ചരിച്ച് ആശുപത്രിയിലായ മകൻ മോൻസി,മരുമകൾ രമണി, അവരുടെ മകൻ റിനോ , സഹോദരൻ ജോസ്, ഭാര്യ ഓമന എന്നിവർ   പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവരെ ഒരാഴ്ച്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു.. 

വൃദ്ധ ദമ്പതിമാരെ ആദ്യം  വെവ്വേറെ മുറികളിൽ പാർപ്പിച്ചിരുന്നുവെങ്കിലും ഭാര്യയെ കാണണമെന്ന് കുഞ്ഞവറാച്ചൻ  ശാഠ്യം പിടിച്ചതിനാൽ  ഇരുവരെയും ട്രാൻസ്പ്ലാന്റ് ഐസി റൂമിലേക്ക് മാറ്റുകയാണ് ചെയ്തതത്. യുവനഴ്സുമാരുടെ ഒരു ടീമിനെ മാറിമാറി 24  മണിക്കൂറും അവരുടെ പരിചരണത്തിനു വിട്ടു. 

പ്രായമായതിനാൽ കൊച്ചു കുട്ടികളുടെ സ്വഭാവമായിരുന്നുഅവർക്ക്. കുഞ്ഞുങ്ങളെ സ്നേഹിച്ചു താലോലിച്ച്‌ വളർത്തുന്നതു പോലെ ഞങ്ങൾ അവരെ നോക്കി--നഴ്‌സുമാരുടെ സംഘത്തിന്റെ   തലപ്പത്തുള്ള സിസ്റ്റർ സൗമിനി അറിയിച്ചു.

ഞങ്ങൾ അവർക്കു റാന്നിയിൽ നിന്ന് കൊണ്ടുവന്നതെന്ന് പറഞ്ഞു പാലും പഴവും കൊടുത്തു. അവരോടുകഥകൾ പറഞ്ഞു. അവരെ പാട്ടുപാടി ഉറക്കി--പരിചാരകരിൽ ഒരാളായിരുന്ന നഴ്‌സ് അനൂപ് അറിയിച്ചു. 
 
മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പ് മേധാവിയയായിരുന്ന ഡോ. സജിത്കുമാറിനായിരുന്നു ചികിത്സയുടെ ഏകോപനച്ചുമതല. ഇതൊരു ടീം വർക് ആയിരുന്നുവന്നു അദ്ദേഹം പറഞ്ഞു.  പ്രിൻസിപ്പൽ ജോസ് ജോസഫും സൂപ്രണ്ട് ടികെ ജയകുമാറും ആർഎംഒ  രഞ്ജിനും മറ്റും അടങ്ങിയ പ്രത്യേക സംഘവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ നിരന്തരം ബന്ധം പുലർത്തി.
  
കേരളത്തെ സംഭവിച്ചിടത്തോളം ഏറ്റവും അഭിമാനകാരമായ നിമിഷമാണിതെന്നു മുഖ്യമന്ത്രി പിണറായിവിജയനും മാതൃ കെകെ ശൈലജയും പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ രൂപീകരിച്ചിരുന്ന കോവിഡ് ചികിത്സാ വിഭാഗത്തിൽ ഇപ്പോൾ  രോഗികൾ ആരും ഇല്ല എന്നതും ആശ്വാസം നൽകുന്നു.  

റാന്നിയിലെ രോഗികളുടെ ചികിത്സക്കാര്യങ്ങൾക്ക് ആദ്യന്തം  മുന്നിൽ നിന്ന രാജു എബ്രഹാം എംഎൽഎ, കുടുംബം രോഗത്തിൽ നിന്ന് പൂർണമായി മുക്തി നേടിയതിൽ ആഹ്ളാദം പ്രകടിപ്പിച്ചു. ഇത് ഞങ്ങൾ എല്ലാവര്ക്കും  എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിമാനം നൽകുന്നു--റാണി ടൗണിൽ അരിവിതരണത്തിനു മേൽനോട്ടം വഹിക്കുന്നതിനിടയിൽ രാജു പറഞ്ഞു.
ലോകത്തിലേറ്റം പ്രായംകൂടിയ ദമ്പതിമാർ കോട്ടയത്ത് കൊറോണയെ അതിജീവിച്ച് വീട്ടിലേക്ക് (കുര്യൻ പാമ്പാടി)ലോകത്തിലേറ്റം പ്രായംകൂടിയ ദമ്പതിമാർ കോട്ടയത്ത് കൊറോണയെ അതിജീവിച്ച് വീട്ടിലേക്ക് (കുര്യൻ പാമ്പാടി)ലോകത്തിലേറ്റം പ്രായംകൂടിയ ദമ്പതിമാർ കോട്ടയത്ത് കൊറോണയെ അതിജീവിച്ച് വീട്ടിലേക്ക് (കുര്യൻ പാമ്പാടി)ലോകത്തിലേറ്റം പ്രായംകൂടിയ ദമ്പതിമാർ കോട്ടയത്ത് കൊറോണയെ അതിജീവിച്ച് വീട്ടിലേക്ക് (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക