Image

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് ഉസ്മാൻ

Published on 03 April, 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് ഉസ്മാൻ
തൊടുപുഴ: കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോൺ​ഗ്രസ് നേതാവ് എപി ഉസ്മാൻ ആശുപത്രി വിട്ടു. തുടർച്ചയായി നടത്തിയ കൊവിഡ‍് ടെസ്റ്റുകളെല്ലാം നെ​ഗറ്റീവായതോടെയാണ് ഉസ്മാനെ ആശുപത്രിയിൽ നിന്നും നിന്നും ഡിസ്ചാ‍ർജ് ചെയ്തത്. 
   ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ ഒടുവിലത്തെ പരിശോധനയിലും കൊവിഡ് ടെസ്റ്റ് ഫലം നെ​ഗറ്റീവായതോടെ ഉസ്മാനേയും ഉസ്മാനിൽ നിന്നും രോ​ഗം പക‍ർന്ന ചെറുതോണി സ്വദേശിയേയും വീട്ടിലേക്ക് വിടുകയായിരുന്നു.ഇരുവരും ഇനി 28 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയും. അതേസമയം തന്റെ ജാ​ഗ്രതക്കുറവ് പോലും നാട്ടിൽ രോ​ഗം പടർന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് ഉസ്മാൻ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക