Image

മുഖത്ത് സ്പര്‍ശിക്കരുത്, അത് ചെയ്യരുത്.... അച്ഛനോട് അലറും: ക്വാറന്റീന്‍ അനുഭവം വെളിപ്പെടുത്തി ആലിയ ഭട്ട്

Published on 03 April, 2020
മുഖത്ത് സ്പര്‍ശിക്കരുത്, അത് ചെയ്യരുത്.... അച്ഛനോട് അലറും: ക്വാറന്റീന്‍ അനുഭവം വെളിപ്പെടുത്തി ആലിയ ഭട്ട്


ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ജനങ്ങളെല്ലാം ജാഗ്രതയിലും മുന്‍കരുതലിലുമാണ്. നിരവധി പേരാണ് ക്വാറന്റൈന്‍ പിരീഡില്‍ കഴിയുന്നത്. മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളും വീടുകളില്‍ തന്നെയാണ് ഇപ്പോള്‍ കഴിയുന്നത്. വീട്ടില്‍ കഴിയുന്ന സമയത്തെ നേരം പോക്കുകളെ കുറിച്ച് താരസുന്ദരികളായ കത്രീന കൈഫും, പ്രീതി സിന്റയും, ശില്‍പ്പ ഷെട്ടിയുമൊക്കെ പങ്കുവെച്ചിരുന്നു.

ക്വാറന്റീന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബോളിവുഡ് സുന്ദരി ആലിയ ഭട്ടും വീട്ടില്‍ തന്നെയാണ്. ക്വാറന്റീന്‍ ദിനങ്ങളെ കുറിച്ചും പിതാവ് മഹേഷ് ഭട്ടിനെ കുറിച്ചുമൊക്കെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആലിയ തുറന്നു പറഞ്ഞിരുന്നു. '' എങ്ങനെ നന്നായി എഴുതാമെന്ന് ഓണ്‍ലൈന്‍ വഴി പഠിക്കാന്‍ ഈ കാലം ഉപയോഗപ്പെടുത്തും. മാത്രമല്ല, ദിവസത്തില്‍ രണ്ടുമണിക്കൂര്‍ എങ്കിലും വായനക്കായി മാറ്റിവച്ചിട്ടുണ്ട്. ഇതിനോടകം മൂന്ന് പുസ്തകങ്ങള്‍ വായിച്ചു.'' - ആലിയ പറഞ്ഞു.

വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പിതാവ് മഹേഷ് ഭട്ടിന്റെ ആരോഗ്യത്തെ കുറിച്ചുള്ള തന്റെ ആശങ്കകളും ആലിയ പറഞ്ഞു. '' അദ്ദേഹത്തിന് 70ന് മുകളില്‍ പ്രായമുണ്ട്. എനിക്കെപ്പോഴും പേടിയാണ്. അതുകൊണ്ട് മുഖത്ത് സ്പര്‍ശിക്കരുത്, അത് ചെയ്യരുത്, ഇതുചെയ്യരുത് എന്നൊക്കെ അദ്ദേഹത്തോട് ഞാന്‍ അലറും.'' - ആലിയ തുറന്നു പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക