Image

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയില്‍ ചാടിയ പ്രതിയെ പിടികൂടി

Published on 03 April, 2020
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയില്‍ ചാടിയ പ്രതിയെ പിടികൂടി


കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിത മോഷ്ണക്കേസ് പ്രതിയെ പിടികൂടി. യു പി സ്വദേശി അജയ് ബാബുവാണ് പിടിയിലായത്. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. നാട്ടുകാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് പ്രതി ജയില്‍ ചാടിയത്. പിന്നീട് റോഡിനോട് ചേര്‍ന്നുള്ള മതില്‍ ചാടികടന്ന് പുറത്തേക്ക് പോയി. അര്‍ദ്ധരാത്രിയിലോ പിര്‍ച്ചയോ ആണ് തടവ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. മുറിയുടെ പുറത്ത് രണ്ട് ജയില്‍ ജീവനക്കാര്‍ കാവലുണ്ടായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടോ എന്ന പരിശോധിക്കുന്നുണ്ട്.


കാസര്‍കോട്  കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു. മാര്‍ച്ച് 23നായിരുന്നു മോഷണം. 25 നാണ് ഇയാളെ  സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കാലയളവില്‍  കാസര്‍കോട് നിന്ന് വന്നതുകൊണ്ടാണ്  ജയിലിലെ ഐസൊലേന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയത്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക