Image

സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് കളിക്കുകയാണ് അച്ഛനും മകളും.

Published on 04 April, 2020
സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് കളിക്കുകയാണ് അച്ഛനും മകളും.
ജയസൂര്യയും മകള്‍ വേദയുമൊത്തുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് കളിക്കുകയാണ് അച്ഛനും മകളും. കളിയില്‍ തോറ്റ അച്ഛന്റെ മുഖത്ത് കണ്‍മഷി തേയ്ക്കുകയാണ് വേദ. ഒന്നു മയത്തില്‍ തേക്കെടി നിന്റെ അച്ഛനല്ലേ ഞാന്‍, എന്നാണ് താരം മകളോട് അഭ്യര്‍ത്ഥിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫര്‍ഹാന്‍ ഫാസില്‍, ചാന്ദ്‌നി, വിനീത കോശി, രഞ്ജിനി ജോസ്, ഫുക്രു, രതീഷ് വേഗ തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. നിന്റെ മുഖത്തെ അത്രയും ഭാഗത്തെ വൃത്തിക്കേട് മാറിക്കിട്ടി എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്.
കുടുംബചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക