ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ സിനിമാ താരങ്ങളെല്ലാം തന്നെ വീട്ടില്‍ കഴിയുകയാണ്. ചിലര്‍ ഉറക്കവും പുസ്തക വായനയും പാചകവും ഒക്കെയായി സമയം ചെലവഴിക്കുകയാണ്. നടി മഞ്ജു വാര്യരാകട്ടെ വീട്ടില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
ആശയകുഴപ്പത്തിലാണോ എങ്കില്‍ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പേളി മാണി, പൂര്‍ണിമ ഇന്ദ്രജിത്, ഭാവന, റിമി ടോമി, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ ഏറെ മിസ് ചെയ്യുന്നുവെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്.
സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിന് ഏറെ മുന്‍ഗണന നല്കുന്ന നടിയാണ് മഞ്ജു വാര്യര്‍. നൃത്തം അഭ്യസിക്കാനും നൃത്തവേദികളില്‍ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്ത വേദിയില്‍നിന്നാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മഞ്ജു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേഴ്സ്യല്‍ ചിത്രം കൂടിയാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.