Image

ന്യൂയോർക്കും അമേരിക്കയും ഇവിടെ തന്നെ കാണും, യോഗമുണ്ടെങ്കിൽ നമ്മളൊക്കെയും (കൃഷ്ണരാജ് ന്യൂയോർക്ക്)

Published on 04 April, 2020
ന്യൂയോർക്കും അമേരിക്കയും ഇവിടെ തന്നെ കാണും, യോഗമുണ്ടെങ്കിൽ നമ്മളൊക്കെയും (കൃഷ്ണരാജ് ന്യൂയോർക്ക്)
കേരളത്തെ തള്ളി അമേരിക്കയില്‍ എത്തിക്കുന്നവരോട്

അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ മലയാളി അമേരിക്കന്‍ ഡോക്ടര്‍മാരും ശാസ്ത്രജന്മാരും കേരളത്തിലുണ്ടെന്നു തോന്നുന്നു. അമേരിക്കന്‍ വിദഗ്ധരുടെ വോയ്സ് ക്ലിപ്പും അഭിമുഖങ്ങളും അഭിപ്രായങ്ങളും കേട്ടു മടുത്തു . എല്ലാറ്റിനും അവസാനം അമേരിക്ക കേരളത്തെ കണ്ടു പഠിക്കണം എന്ന ആപ്ത വാക്യവും.

ട്രമ്പിനെ മാറ്റി പിണറായിയെ പ്രസിഡന്റ് ആക്കണമത്രേ. ബ്രെണ്ണന്‍ കോളേജില്‍ ഊരി പിടിച്ച വാളുമായി നടന്ന പരിചയം തന്നെ ധാരാളമാണല്ലോ അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍, കഷ്ടം തന്നെ.

ഒരാളെയും കേരളത്തില്‍ നിന്ന് ബലമായി അമേരിക്കയിലേക്ക് പിടിച്ചു കൊണ്ടുവന്നതായി അറിവില്ല. പിരിഞ്ഞു പോകാന്‍ അനുവദിക്കാത്ത ഒരു ജോലിയും ഇവിടെ ആര്‍ക്കുമൊട്ടില്ലതാനും. ആരെയും അമേരിക്കന്‍ ഗവണ്മെന്റ് വീട്ടു തടങ്കലില്‍ ആക്കിയതായും അറിവില്ല. അമേരിക്കയുടെ പ്രൗഢിയും, ജീവിത സാഹചര്യങ്ങളും അല്ലെങ്കില്‍ മികച്ച ജോലി സാദ്ധ്യതയും ഒക്കെ കണ്ടിട്ട് തന്നെയാണ് ഈ പറഞ്ഞ മാന്യന്മാര്‍ ഒക്കെ ഇങ്ങോട്ടു വണ്ടി കയറിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ല എന്ന് ഒരു ഉളുപ്പുമില്ലാതെ വിസ-ഗ്രീന്‍കാര്‍ഡ്-സിറ്റിസണ്‍ ഷിപ്പ് അപേക്ഷകളിലെ ചോദ്യത്തിന് ഉത്തരമായി എഴുതി കൊടുത്തിട്ടു കൂടിയാണ് യു എസ് സി ഐ എസ് അനുമതി തന്നത് എന്ന് മറക്കണ്ട. അമേരിക്കയിലെത്തുന്ന നേതാക്കള്‍ക്ക് പിഞ്ഞാണം വാങ്ങി കൊടുത്തു ഫോട്ടോ എടുക്കാനല്ലാതെ ഇവിടെ പാവങ്ങളെ നന്നാക്കാന്‍ ഇവരാരുമൊട്ടു ഇറങ്ങി പുറപ്പെട്ടു കണ്ടിട്ടുമില്ല.

നാട്ടിലെത്തിയാല്‍ ഫേസ് ബുക്കില്‍ ഇടാനുള്ള ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം എ സി മുറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഈ അമേരിക്കന്‍ മാന്യന്മാര്‍ക്കു പെട്ടന്ന് കേരളത്തിലെ സൗകര്യങ്ങള്‍ എല്ലാം ലോകോത്തരമായി. നാറ്റമടിക്കാതെ ഒന്ന് മൂത്രമൊഴിക്കാന്‍ കേരളത്തിലെ ആശുപത്രിയില്‍ സാധിക്കില്ല എന്ന് ഇന്നലെ വരെ പരിഹസിച്ച ഈ മഹാന്‍ മാര്‍ക്ക് ഇന്ന് അവിടെ അഡ്മിറ്റ് ആവണമത്രേ. കേരളം എല്ലാം കൊണ്ടും സ്വയം പര്യാപ്തമാണെങ്കില്‍ പിന്നെ എന്തിനാണൊരു ലോക കേരളം സഭയും ധൂര്‍ത്തുമെല്ലാം എന്ന് മനസ്സിലാകുന്നില്ല.

ചെകുത്താന്മാര്‍ കുറെയധികം ഉണ്ടെങ്കിലും കേരളം ഇന്നും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. കോറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യ എടുത്ത നടപടികളും സംസ്ഥാനങ്ങള്‍ നല്‍കിയ പിന്തുണയും, ഇത് നടപ്പിലാക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവരാണ് പക്ഷെ അത് മഹത്വവല്‍ക്കരിക്കേണ്ടത് ന്യൂയോര്‍ക്കില്‍ കേരളത്തേക്കാള്‍ എത്ര പേര്‍ക്ക് കോറോണയുണ്ട് എന്ന് എണ്ണം കൊണ്ടാകരുത്. ന്യൂയോര്‍ക് ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ്. എയര്‍ ബസ് 380 വന്നിറങ്ങാന്‍ ഇടമില്ലാത്ത നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അടച്ചിടുന്നതു പോലെയല്ല ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട് അടയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധം മാത്രം മതി. യൂറോപ്യന്‍ നിലവാരം എന്നൊക്കെ ഫേസ് ബുക്കില്‍ തള്ളാമെങ്കിലും മൂലക്കുരുവിന് വരെ ചികില്‍സിക്കാന്‍ മന്ത്രിമാര്‍ക്ക് അമേരിക്ക തന്നെ വേണം എന്നത് മറക്കണ്ട. കാസര്‍ഗോഡ് കാര്‍ക്ക് കര്‍ണാടക അതിര്‍ത്തി അടച്ചാല്‍ പോകാന്‍ ആശുപത്രി ഇല്ലത്രെ.

അമേരിക്ക ഇങ്ങനെ ഒക്കെയാണ്. പാകിസ്ഥാന്‍ പോലുമറിയാതെ രായ്ക്ക് രാമാനം ബിന്‍ ലാദനെ തട്ടി കടലിന്റെ നടുക്ക് അടക്കും. ആവശ്യത്തിനും ചിലപ്പോഴൊക്കെ അനാവശ്യത്തിനുമെല്ലാം ലോക പോലീസ് ആവുകയും ചെയ്യും. യുദ്ധം ചെയ്ത് സ്വന്തന്ത്ര്യം നേടിയ അമേരിക്ക സ്വന്തന്ത്യ കാലഘട്ടത്തു പോലും അക്രമരഹിത മാര്‍ഗങ്ങളും, അഹിംസാവാദവുമെല്ലാം ഉയര്‍ത്തി പിടിച്ച ഭാരതത്തിന്റെ രീതികള്‍ പിന്തുടരണമെന്നില്ലല്ലോ. ഏതു ഗവണ്‍മെന്റിനെയും വിമര്‍ശിക്കാന്‍ (കമ്മ്യൂണിസ്റ്റ് ഒഴികെ) ഓരോ പൗരനും അവകാശമുണ്ട് അതാവാം. ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത മഹാമാരിയെ നേരിടുമ്പോള്‍ ഓരോ രാജ്യവും ഇതിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പരിപൂര്‍ണ്ണമായി കുറ്റമറ്റതാകണമെന്നില്ല.

മരുന്നില്ലാതെ മഹാമാരിക്ക് മുന്‍പില്‍ മനോബലമുള്ള മനുഷ്യരെ മുന്‍നിര്‍ത്തിയാണ് അമേരിക്ക പടവെട്ടുന്നത്. പല പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു ആരഗ്യ മേഖലയില്‍ കോറോണക്കെതിരെ പടവെട്ടുന്നവരാണ് ഈ യുദ്ധത്തിലെ അമേരിക്കയുടെ പട്ടാളം. ഇവര്‍ കാണിക്കുന്ന പ്രൊഫഷണലിസം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ച ആവേണ്ടതുമാണ്. പക്ഷെ അന്നം തരുന്ന രാജ്യത്തെ അവഹേളിച്ചിട്ടാകരുത് അതെന്നു മാത്രം.

ഈ മഹാവ്യാധിയുടെ സ്വഭാവവും ഭീകരതയും രാജ്യം നേരിട്ട പ്രശ്‌നങ്ങളുമെല്ലാം മറ്റു രാജ്യങ്ങളോട് ആത്മാര്‍ത്ഥമായി പറയാനുള്ള മാന്യത ചൈന കാട്ടിയിരുന്നെങ്കില്‍ ഒരു പരിധി വരെ ഇതിനെ പിടിച്ചു കെട്ടാമായിരുന്നു. ചൈനയിലെ ഭരണാധികാരികളുടെ തലയിലെ കമ്മ്യൂണിസ്റ്റ് വൈറസ് ആയിരിക്കാം കൊറോണ മഹാമാരിയാകാന്‍ ഒരു കാരണം.

ചില വസ്തുതകള്‍:
കൊറോണ ടെസ്റ്റ് അമേരിക്കയിലെ അന്തേവാസികള്‍ക്ക് സൗജന്യമാണ്

ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ ഇവിടെ അവശ്യ ഘട്ടങ്ങളില്‍ ചികിത്സ നിഷേധിക്കില്ല

ന്യൂയോര്‍ക്കില്‍ ഇത് വരെ പൂര്‍ണ്ണ 'ലോക്ക് ഡൌണ്‍' പ്രഖ്യാപിച്ചിട്ടില്ല .

ന്യൂയോര്‍ക്കില്‍ പൊതു ഗതാഗത സംവിധാനം എല്ലാം ഏറെക്കുറെ സാധാരണമായി തന്നെ പ്രവര്‍ത്തിക്കുന്നു. 

ജെ എഫ് കെ എയര്‍പോര്‍ട്ട് അടച്ചിട്ടില്ല. വന്നിറങ്ങുന്നവരെ പരിശോധിക്കുന്നുമില്ല. 

ന്യൂയോര്‍ക്കില്‍ ലിക്കര്‍ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

ഇവിടെ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുവരെ പോലീസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നില്ല.

കോവിഡ് 19 ബാധിച്ച എല്ലാവരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല - അതിനു സാധിക്കുകയുമില്ല

സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വഴി കഴിവതും ഭംഗിയായി നടക്കുന്നു (ഡെയിലി അറ്റന്ഡന്‌സ്ഉണ്ട് കുട്ടികള്‍ക്ക് )
ഡോക്ടര്‍മാര്‍ രോഗമുണ്ടോ എന്നന്വേഷിച്ചു വീട്ടില്‍ വരില്ല.

ഫോണ്‍ വിളിച്ചു അപ്പോയ്ന്റ്‌മെന്റ് എടുക്കണം അതിനു അതിന്റെതായ കാലതാമസം ഉണ്ട്. 

ഇനി....ന്യൂയോര്‍ക്കിലെ അവസ്ഥ ഗുരുതരം തന്നെയാണ്. എല്ലാ രോഗികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കാന്‍ യുദ്ധ സമാനമായ ഈ സാഹചര്യത്തില്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ഥ്യം. പക്ഷെ അത് കൊറോണ സംഹാരതാണ്ഡവമാടുന്ന ഒരു സ്റ്റേറ്റിലെ അവസ്ഥയാണ്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട് പതിനയ്യായിരം ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നാലായിരം പേര് ഐ സി യു വിലുമാണ്. ഇപ്പോഴും ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ബസില്‍ കയറി കറങ്ങുന്നവര്‍ ന്യൂയോര്‍ക്കിലുണ്ട്, 1000 ബെഡുകളുമായി ന്യൂയോര്‍ക്കില്‍ സഹായിക്കാനെത്തിയ യു എസ് നേവിയുടെ കംഫര്‍ട് എന്ന ഷിപ്പ് കാണാനും ഫോട്ടോ എടുക്കാനും നൂറുകണക്കിനാളുകള്‍ കൂട്ടുകയും ചെയ്തു. പക്ഷെ ഇതെല്ലം കൂട്ടിയാലും ഒരു ബീവറേജ് നാളെ തുറന്നാല്‍ കേരളത്തില്‍ ക്യു നില്‍ക്കുന്നവരുടെ അത്രയും വരില്ല. കൊറോണ വരും പോകും ന്യൂയോര്‍ക്കും അമേരിക്കയും ഇവിടെ തന്നെ കാണും യോഗമുണ്ടെങ്കില്‍ നമ്മളൊക്കെയും. അതിനിടയില്‍ കേരളത്തെ തള്ളി ഇങ്ങെത്തിക്കരുത് അപേക്ഷയാണ് !--
Join WhatsApp News
കിട്ടാത്ത മുന്തിരി 2020-04-04 13:17:13
വളരെ നന്നായി.....നാട്ടിലെ പേപിടിച്ച കുട്ടികുരങ്ങന്മാർക്ക് "കിട്ടാത്ത മുന്തിരി " ആണ് അമേരിക്ക.!ചക്കയെന്താചക്കക്കുരു എന്താഎന്ന് തിരിച്ചുഅറിയാൻ കഴിയാത്തവർ എന്ത് ത--യില്ലായ്മയും എഴുതട്ടെ...
Bindu Tiji 2020-04-04 13:30:34
അഭിനന്ദനം . ബ്ലോഗ്ഗർ മാർ തള്ളിവിടുന്ന ചവറുകൾ വായിച്ചു തല മരവിച്ചു. കവല പ്രസംഗം നടത്തുന്ന കോമഡി ക്കരാണവർ . അടിസ്ഥാനമായി യാതൊരു വിലയിരുത്തലുമില്ല . അമേരിക്കയിൽ സുഖമായി സോഫയിൽ ഇരുന്നു ഒരു തള്ളലാണ് കുറെ സെൻസില്ലാത്ത followers ഉം . കൊറോണ വൈറസിനേക്കാൾ ഇത്തരം വൈറസുകളെ തുരത്താനാണ് പ്രയാസം . രോഗം സഹിക്കുന്നതിനേക്കാൾ മാരകമാണ്‌ ഈ വിഷങ്ങൾ . അശ്വത്ഥാമാ .... എന്ന് മാത്രം പറയും. ബാക്കി എന്ന ആന ചത്തു എന്നത് വിഴുങ്ങും . ഈ തുണ്ടു തുണ്ട് അറിവുകൾ, മഹത്തരമായ വിജ്ഞാന മുത്തുകൾ തങ്ങളുടെ സോഷ്യൽ മീഡിയ സഹജീവികൾക്ക് പങ്കു വച്ചില്ലെങ്കിൽ ഒരു രാത്രി ഉറക്കം കിട്ടില്ല . മാത്രല്ല വരുമാനമാർഗ്ഗവും . ഇതാണ് ഇവന്മാരുടെ പണി . നേരെ നിന്ന് ചോദിച്ചാൽ വാചകക്കസർത്ത് അതികേമം. പക്ഷെ ഇതൊക്കെ അമേരിക്കയിൽ തന്നെ ഇരുന്നു ചെയ്യണം . ഒരുത്തനോട് ഇന്നലെഞാൻ ചോദിച്ചു അപ്പൊ താങ്കൾ ഈ കൊറോണ കാലത്ത് കേരളത്തിൽ ഇരിക്കാൻ ആഗ്രഹിക്കുന്നു. അയ്യോ അതില്ല .. US മായി യാതൊരു comparison ഉം ഇല്ല. പിന്നെ എന്താടോ തൻ തള്ളുന്നത് .. ഈ എഴുത്തിനു നന്ദി
nadukaani 2020-04-04 14:03:31
ഇനി ഇതെല്ലാം കഴിഞ്ഞിട്ട് ഫൊ- ഫോ- എന്നിവരും അവർക്ക് സപ്പോർട്ട് ചെയ്യുന്ന സർവ്വ കൃമികീട സംഘടനകളും കേരളത്തിലെ ദുരിതാശ്വാസ നിധിക്കുവേണ്ടി പിരിവിനിറങ്ങും . മുട്ടുകാൽ അടിച്ചൊടിക്കണം ഇവറ്റകളുടെ . കുറെ നടന്മാരെയും ന(വെ) ടി മാരെയും കൊണ്ടുവന്നു സ്റ്റേജ് ഷോ നടത്തി പിരിക്കാൻ കുറെ അവന്മാർ റെഡിയായിരിക്കുവാ. ഇവർക്കൊന്നും ഒരു സപ്പോർട്ടും ചെയ്യരുത്. കഷ്ടപ്പെട്ടു നാട്ടിലേക്ക് പൈസാ അയക്കുന്ന പ്രവാസികൾ തെണ്ടികളും, സർവ്വ ചെറ്റത്തരവും കാണിക്കുന്ന ബംഗാളികൾ അഥിതികളുമാണവർക്ക്‌.
Jithesh 2020-04-04 14:38:38
WELL SAID. Americayude thakarcha kanan kothichirikkunna orupadu per natil undu ennu e preangalode mansil ayi. Ivide ullavarkku engne undu enna chodiyathe kal kudthal AMERICA ingane poyal enthu akum enna chodyam anu.. America ake thakarennllo enna okke ulla parachil.. Natile News channelil muzuvan America anu Indiyile Issues charcha cheyan averkku samayam illa.. Entho oru bhagyam kondo Kalavasthyil ulla vytysam kondo avide thamasikuna alkkarude sareika praykatha kondo anu Kerlathil oru outbreak undkanjthu.. angne oru outbreak undayirunkile avastha onnu alochikku... pinne palarogikalyum chilithsichu bhedam akkiyittundu seri anu karanam avide ake 285 casekale ullu.. bakki ella op yum nirthi vechirikkuvanu.. so 1 rogiye nokkan matram 3 to 5 doctorsum athinu anuserichunulla staffum undu... ivide angne oru shacharyam alla.. thirichu ivide 285 rogikle undayirunllu ennu vicharikkuka aver eppole veetil poyene . So Americayum NY cityodum okke Keralthe tharthmym cheyubol ingane chila vasthutgakal kude undu chila dushtabudhikkal orthal nannu.. Lokathu evideyum ini igane oru mahamari undakthe erikkatte ennu prardhikkam
Madhu Cheriyedath 2020-04-04 14:53:44
Very well said!!
ജോസഫ് നമ്പിമഠം 2020-04-04 16:10:36
ഇവിടെയുമുണ്ട് കുറെ ഇടതുപക്ഷ ബുജികൾ. കേരളമോഡലിനെ ലോകോത്തരമോഡലായി ചിത്രീകരിക്കുന്ന ഇവർ എന്ത് കൊണ്ട് ഇവിടെ അമേരിക്കയിൽ ജീവിക്കുന്നു എന്ന് മനസിലാകുന്നില്ല. കേരളത്തിലേക്ക് പോയി അവിടെയെങ്ങാനും താമസിക്കരുതോ? ഇവിടെ വന്നു ചികിൽസിച്ചു ഭേദമായി, ഇവിടെ നിന്ന് കിട്ടുന്ന പാരിതോഷികങ്ങളും പൊതിഞ്ഞുകെട്ടി പോയ ശേഷം ആ നേതാക്കന്മാർ അവിടെ ചെന്നിട്ടു അണികളെക്കൊണ്ട് അമേരിക്കയെ "സാമ്രാജ്യ വാദികൾ" "ലോകപൊലീസ്"എന്നൊക്കെ വിളിപ്പിക്കും. കേരളത്തിൽ അടുത്ത പ്രകൃതി ദുരന്തം വരുമ്പോൾ ബക്കറ്റുമായി വീണ്ടും വരും പിരിവിന്. അമേരിക്ക മോശം, ഡോളറും വിസയും നല്ലത്‌ എന്ന് ചിന്തിക്കുന്നവരെ വീണ്ടും വീണ്ടും കെട്ടി എഴുന്നള്ളിക്കുന്ന ഇവിടത്തെ മലയാളി സംഘടനാ നേതാക്കളെ വേണം തല്ലാൻ!
Milly 2020-04-04 15:13:40
Well written
Aisley Brooklyn 2020-04-04 15:30:44
Very well said brother! Some people come to US, enjoy all the free benefits and still blame US. I hope those type of people would seriously consider going back to India once CV-19 is over! This is not the first rodeo USA has gone through.
James 2020-04-04 15:49:10
https://youtu.be/reuJ8yVCgSM
Jolly Jacob 2020-04-04 17:12:58
I’m glad to see that Kerala is managing the covid outbreak very efficiently considering available resources. However, at the end of the day, the world is going to need America to come up with a vaccine and therapeutics to finally eliminate and control this virus.
jose thankachan 2020-04-04 17:38:14
Well said.
New York will survive 2020-04-04 17:55:32
അമേരിക്കയെ ലോകത്തിന്റ മുൻപിൽ ഇത്രയും അപഹാസ്യമാക്കിയത് ട്രംപാണെന്നുള്ളതിന് സംശയം ഇല്ല. ഇതിന് മുൻപുണ്ടായിരുന്ന ഒരു പ്രസിഡണ്ടുമാരുപോലും മറ്റുള്ളവർക്ക് അപഹസിക്കത്തക്ക രീതിയിൽ ഇതുപോലെ തറ പെരുമാറ്റം നടത്തിയിട്ടില്ല. യുണൈറ്റഡ് നേഷനിൽ പ്രസഗം നടത്തിയപ്പോൾ അവിടെ ഇരുന്ന മറ്റു രാജ്യക്കാരെല്ലാം ഇയാളുടെ വിലകുറഞ്ഞ വർത്തമാനം കേട്ട് ചിരിക്കുന്നത് നമ്മെൾ എല്ലാം കണ്ടതാണ്. അതുപോലെ ഇംഗ്ളണ്ടിലെ പ്രധാന്മാന്തി ബോറിസ് ജോൺസണും, ക്യാനഡയുടെ പ്രധാനമന്ത്രി ട്രൂഡോയും രഹസ്യമായി ട്രംപിന്റെ വിഡ്ഢിത്തരത്തെ കളയാക്കി സംസാരിക്കുന്നതും നാം കണ്ടതാണ് . ഇതിനൊക്കെ അമേരിക്കയിലെ മുഴുവൻ ജനങ്ങളും ഉത്തരവാദികൾ അല്ല. റഷ്യ അമേരിക്കയെ നിർവീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ട്രംപിനെ കരുവാക്കി, വിവരംകെട്ട കുറെ അമേരിക്കൻസിനെ ഇളക്കി വോട്ടു ചെയ്യിപ്പിച്ച് ബാക്കിയുള്ളവരുടെ തലയിൽ കയറ്റി വച്ചതാണ് ഒരു ലീഡർഷിപ്പ് ക്വാളിറ്റിയും ഇല്ലാത്ത നിങ്ങളുടെ പ്രസിഡണ്ട്. കൊറോണ വൈറസിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിട്ടും അത് തട്ടിപ്പാണ്, അത് അമേരിക്കയിൽ എത്തില്ല എന്ന് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു വിവേകശൂന്യനാണ് ഇയാൾ. അമേരിയ്ക്ക് മറ്റ് ഏതു ലോകത്തേക്കാളും ഇത്തരമുള്ള മഹാമാരിയെ നേരിടാനുള്ള കഴിവുണ്ട്. ഡിഫെൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ച് ഒരു ആശുപത്രികൾക്കും വേണ്ട ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള പവർ ഇയാൾക്ക് കൊടുത്തിട്ടുണ്ട് . എന്നാൽ രാജ്യത്തെ നീല നിറത്തിന്റെയും ചുവപ്പു നിരത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഗവര്ണരിൻമാരെയും കുറ്റപ്പെടുത്താനാണ് ഇയാൾ സമയം കണ്ടെത്തിയത് . ന്യുയോർക്ക് പോലെയുള്ള സ്റ്റേറ്റിന് ആവശ്യത്തിന് വേണ്ട ഫെഡറൽ സഹായം എത്തിക്കാതെ, അവിടുത്തെ ഗവർണറുമായി യുദ്ധത്തിന് തയാറാവുകയാണ് ഇയാൾ ചെയ്തത് പക്ഷെ മറ്റുള്ളവരുടെ മുൻപിൽ അപഹസിക്കപ്പെടുന്ന തരത്തിൽ നേതാവ് പരാജയപ്പെട്ടു . ശാസ്തജ്ഞമാർക്കും , ഡോക്ടേഴ്‌സിനും ഉത്തരവാദിത്വങ്ങൾ വിട്ടുകൊടുക്കാതെ തനിക്ക് ലോകത്തിന്റെ കീഴിൽ അറിയാൻ വയ്യാത്തതൊന്നും ഇല്ല എന്ന രീതിയിൽ നിന്ന് പെരുമാറുകയായിരിക്കുന്നു ഇയാൾ . ഇന്നത്തെയും കോവിഡ് ബ്രീഫിംഗിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടാണ് വാ തുറന്നത്. അമേരിക്കയിൽ ഉള്ള ജനങ്ങൾ മുഴുവനും മാസ്ക് വച്ചാലും ഞാൻ വയ്ക്കില്ല എന്ന് പറയുന്ന നേതാവിന്റെ തലയിൽ മൂഡന്മാരുട രാജാവ് ഇരിക്കുന്നുണ്ട് . ഇത് പുരുഷത്വത്തിന്റെയും ധീരനായ ഒരു നേതാവിന്റെയും സവിശേഷതയായി ഘോഷിക്കുന്ന ശുംഭശിരോമണികളായ മലയാളികളുമുണ്ട്. അവർ ഇയാളിൽ വരാൻ പോകുന്ന ദൈവപുത്രനെ കാണുന്നുണ്ട് . ശരിയാണ് മറ്റുള്ളവർ അപഹസിക്കുമ്പോൾ, ഈ മഹത്തായ രാജ്യത്തെ കുറ്റം പറയുമ്പോൾ നമ്മൾക്ക് കേട്ടിരിക്കാൻ കഴിയില്ല . പക്ഷെ അതിന് കാരണക്കാരൻ ആരാണ് ? ചിന്തിച്ചാൽ മറ്റാരുമല്ല . താനിരിക്കണ്ടടത്തു താനിരുന്നില്ലെങ്കിൽ താനിരിക്കണ്ടടത്തു നായിരിക്കും . അതുകൊണ്ട് നമ്മളുടെ പൊന്നു ചീത്തയായതിന് തട്ടാനെ കുറ്റം പറയാതെ, നല്ല ഒരു നേതാവ് വരികയും അമേരിക്ക വീണ്ടും ബഹുമാനിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം
True leader 2020-04-04 18:02:13
“It’s rare for a single US state governor to get so much attention it even rivals the president during a historical national crisis – but that’s exactly what New York’s Andrew Cuomo is experiencing. Cuomo wins praise for 'wisdom' amid coronavirus crisis as Trump blusters Cuomo, the technocratic three-term governor who’s had to deal with the state hit hardest by the coronavirus pandemic, has emerged as the most prominent Democrat in charge of fighting the virus, filling a role many felt former vice-president Joe Biden should be occupying. But while Biden, the presumptive Democratic nominee set to fight Trump for the White House in November, has been holed up in his basement streaming online briefings, it is Cuomo who has loomed far larger in America’s fight against Covid-19. Cuomo’s televised daily press conferences – calm, measured and honest – have emerged as the rival to Trump’s chaotic and misleading evening broadcasts. Though Cuomo has vociferously denied harboring presidential ambitions, it is telling that speculation about a future Cuomo run for the White House is now one of the hottest topics in US politics – a remarkable turnaround for a politician widely disliked by America’s resurgent left wing.”
George Bijoy Chembakaseri 2020-04-04 22:19:32
President Donald Trump, Vice President Mike Pence and his team of experts are doing a commendable job. I heard The Vice President is working almost twenty hours a day. Dr. Fauci and Dr. Brix are working tirelessly. The Leadership and initiatives shown by President Trump, Vice President Pence are phenomenal. The Leadership of President during this Crisis even shut the mouth of several of his critics. They have nothing to say now.
കൗൺസിലർ സുഗതൻ ലണ്ടൻ 2020-04-05 00:04:24
പ്രിയ കൃഷ്ണരാജും താങ്കളുടെ പോസ്റ്റിനെ പിന്തുണച്ചു എഴുതിയ മറ്റു സുഹൃത്തുക്കൾക്കും വേണ്ടി എഴുതുന്നു ഇവിടെ ഒരു വിഷയത്തെ വക്രീകരിച്ചു ഏതാണ്ട് ആടിനെ പട്ടി എന്നും പിന്നെ പട്ടിയെ പേപ്പട്ടിയെന്നും പിന്നീട് പേപ്പട്ടിയെ കല്ലെറിഞ്ഞു കൊല്ലുകയും ചെയുന്ന ഒരു ഏർപ്പാട് മേൽപ്പറഞ്ഞ ലേഖനം എന്ന് പറഞ്ഞതിൽ വിഷമിക്കരുത് എന്ന് ഓർമിപ്പിക്കുന്നു. ലോകം മുഴുവനും ഒരു പ്രതിസന്ധി നേരിടുന്ന കാലത്തിലൂടെ യാണ് നാം കടന്നു പോകുന്നത്. അത്തരം ഒരു ഘട്ടത്തിൽ രാഷ്ട്രീയ ചേരി തിരിഞ്ഞു വില കുറഞ്ഞ അഭിപ്രായങ്ങൾ പറഞ്ഞു പ്രവാസികളായ മലയാളികൾ പ്രേത്യേകിച്ചും അമേരിക്കയിലുള്ള മലയാളികൾ നാട്ടിലെ മലയാളികൾ തരുന്ന ബഹുമാനം കളയരുത് എന്ന് ഒരു അഭിപ്രായമാണ് എനിക്കുള്ളത്. എന്താണ് കേരളം കൈവരിച്ച നേട്ടം എന്നത് ജീവനും കൊണ്ടു ഓടിപോയ ഇറ്റലിയിലെ പത്തനംതിട്ട ഫാമിലി കാരോട് ചോദിക്കുക. അവരുടെ 92 വയസ്സായ കൊറോണ ബാധിച്ച അപ്പാപ്പനോട്‌ ചോദിക്കുക. ഇറ്റലിയിലും സ്പെയിനിലും ബ്രിട്ടനിലും അമേരിക്കയിലെ അറിയില്ല ശൊസനം നിലനിർത്താൻ മെഷീൻ ഇല്ലാത്തതിന്റെ പേരിൽ മരണത്തിനു വിട്ടുകൊടുക്കുന്നത് ദിവസവും ആയിരങ്ങളാണ്. ഇവിടെ അമേരിക്ക പിന്നിലാണ് എന്നാ പിന്നെ നീയൊക്കെ നാട്ടിൽ പൊയ്ക്കൂടേ എന്ന ചോദ്യം തികച്ചും ബാലിശമാണ്. E-മലയാളി അനുവദിച്ചാൽ, ഇതിനെ കുറിച്ചുവിശദമായി എഴുതാം. തത്കാലം നിർത്തുന്നു #STAY SAFE STAY HOME സുഗതൻ കൗൺസിലർ ലണ്ടൻ ബോറോ ഓഫ് ന്യൂഹാം
Madhu Cheriyedath 2020-04-05 11:58:21
Very well said Krishnaraj.. Thank you!
Davis PA 2020-04-05 23:07:54
ഈ സമയം വെല്ലുവിളിക്കാനും, തർക്കിക്കുവാനും ഉള്ളതായി കാണല്ലേ.. ലോകം ഒറ്റകെട്ടായി ഈ മഹാമാരിക്ക് എതിരെ പോരാടുവാൻ ശ്രമിക്കുക.. പ്രാർത്ഥിക്കുക.. അതാണ് ഉത്തമം..
Sebastian Joseph 2020-04-08 06:46:15
പിണറായിക്ക് അസുഖം വന്നപ്പോഴും കോടിയേരിക്ക് അസുഖം വന്നപ്പോഴും ഓടിയത് അമേരിക്കയിലേക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക