Image

കാലത്തിനു മുന്നേ സഞ്ചരിച്ച മലയാള സിനിമ, കൊറോണയെ എത്ര സിംപിളായാണ് നിത്യഹരിത നായകന്‍ തോല്‍പ്പിച്ചത്

Published on 06 April, 2020
കാലത്തിനു മുന്നേ സഞ്ചരിച്ച മലയാള സിനിമ, കൊറോണയെ എത്ര സിംപിളായാണ് നിത്യഹരിത നായകന്‍ തോല്‍പ്പിച്ചത്

ലോകത്തെ ഭിതിയില്‍ നിര്‍ത്തി മുന്നോട്ട് പോവുകയാണ് കോവിഡ് രോഗ ബാധ. രോഗത്തെ നേരിടാന്‍ പാടുപെടുകയാണ് ലോക രാഷ്ട്രങ്ങള്‍. ഇതിനിടെ നിരവധി തമാശകളും നവ മാധ്യമങ്ങളില്‍ സജീവമാണ്. അതില്‍ ഒന്നാണ് അനശ്വര മലയാള നടന്‍ പ്രേം നസീറിന്റെ ഒരു വീഡിയോ. 

കാലത്തിനു മുന്നേ നടന്ന മലയാള സിനിമ, കൊറോണയെ എത്ര സില്ലിയായാണ് പ്രേംനസീര്‍ തോല്‍പ്പിച്ചതെന്നുള്‍പ്പെടെ തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയില്‍ കൊറോണ വൈറസിന്റെ രൂപത്തില്‍ തുങ്ങിയാടുന്ന വലിയ പന്തുപോലുള്ള രുപങ്ങള്‍ക്കിടയില്‍ നിന്നും ഒഴിഞ്ഞുമാറുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ആളുകള്‍ക്കിടയില്‍ ചിരിപടര്‍ത്തുകയാണ് പ്രേം നസീറിറിന്റെ വീഡിയോ.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക