Image

ഇത്തിരി അവർക്കും കൂടി: പുഷ്പമ്മ ചാണ്ടി

Published on 07 April, 2020
ഇത്തിരി അവർക്കും കൂടി: പുഷ്പമ്മ ചാണ്ടി
വെളിയിൽ ഇറങ്ങാൻ സാധിക്കില്ലലോ അതുകൊണ്ടു ഞാൻ   വൈകുന്നേരംഗേറ്റിൽ കൂടി പുറത്തോട്ടു നോക്കി കുറച്ചു സമയം നിന്ന്.. അപ്പോൾ ഒരു കൂട്ടം കണ്ടു , അഞ്ചു പേരുണ്ട് , ഇതെന്താ ഈ കൊറോണ കാലത്തെ നിയമം ഒന്നും ഇവരെ ബാധിക്കില്ലേ ? കൂട്ടം കൂടൽ അനുവദനീയം അല്ല , അഞ്ചു പേരുകൂടി എന്തോ പദ്ധതി ഇടുകായാണോ ? എന്തൊക്കൊയോ സംസാരിക്കുന്നു , എനിക്കൊന്നും മനസ്സിലായില്ല , ഇടയ്ക്കു മുരളുന്ന ശബ്ദം , കുറച്ചു ദിവസം മുൻപേ വരെ , തന്നെ  നടന്നിരുന്നവർ കൂട്ടം കൂടി .......  ബീച്ച് നടുത്തുകാരുടെ കൂട്ടുകാർ , അവർ രാവിലെ കൊടുക്കുന്ന ബിസ്ക്കറ്റ് ഒക്കെ ആർക്കും കൊടുക്കാതെ തന്നെ തിന്നും , ആരെങ്കിലും അടുത്ത് വന്നാൽ ഓടിച്ചു വിടും , ദേ ഇപ്പോൾ  ഒന്നിച്ചു കൂടി നില്കുന്നു .

വേനൽ കാലം  തുടങ്ങിയതിനാൽ കിളികൾക്കും , കാക്കക്കും ഒക്കെ വെള്ളം ഒരു പാത്രത്തിൽ ഗേറ്റിന്റെ പുറത്തു  വെക്കും , അവരൊക്കെ ചിറകടിച്ചു വന്നു ദാഹ ജലം കുടിക്കുന്നത് കാണുന്നത് ഒരു സന്തോഷം ആണ് , കുറച്ചു ദിവസം ആയി ആരും അങ്ങനെ വരുന്നില്ല , അവരും ഇനി ലോക്ക്  ഡൗൺ പെട്ടോ ?
 നമ്മുടെ ഈ അഞ്ചു പേരും കൂടി വരി ആയി വന്നു വെള്ളം കുടിക്കുന്നു , സാമൂഹിക അകലം സൂക്ഷിച്ചുകൊണ്ടു തന്നെ ,  പെട്ടെന്ന് , അടുത്ത റെഡ്‌ഡി ചേട്ടന്റെ പേരക്കുട്ടി വെളിയിൽ ഇറങ്ങി വന്നു , അവന്റെ കൈയ്യിൽ കുറെ പാർലെ ബിസ്ക്കറ്റ് പാക്കറ്റ് , അതവൻ , റോഡിലേക്ക് ഇട്ടു , അപ്പോൾ , റെഡ്‌ഡി ചേട്ടന്റെ മരുമകൾ ഓടി വന്നു ,

" ഐ ടോൾഡ് യു നോട്ട് ടു ഗോ ഔട്ട് "
" 'അമ്മ ഐ ആം നോട്ട് ഓപ്പണിങ് ദി ഗേറ്റ് "

നിമിഷ നേരത്തിനുള്ളിൽ നമ്മുടെ അഞ്ചു ചങ്ങാതിമാരും കൂടി അത് കാലിയാക്കി , വെള്ളവും കുടിച്ചു , 
സഭ പിരിച്ചു വിട്ടു , തണൽ മരത്തിന്റെ കീഴെ വിശ്രമിക്കാൻ തുടങ്ങി . എന്നെ അത്ഭുതപ്പെടുത്തിയത് , വഴക്കു കൂടാതെ . സന്തോഷത്തിന്റെ ഒരു മർമര ശബ്ദം മാത്രം ഉണ്ടാക്കി അവർ , ആ ബിസ്ക്കറ്റ് കഴിച്ചതാണ് . വീട്ടിൽ ചെറിയ കുട്ടികൾ ഇല്ലാത്തതിനാൽ ഞാൻ ബിസ്ക്കറ്റ് വാങ്ങി വെക്കാറില്ല , പക്ഷെ അരി ഉണ്ടല്ലോ , ചോറ് വെക്കുമ്പോൾ കുറച്ചു അരി കൂടതൽ ഇടാം . അവരും കഴിക്കട്ടെ ഇല്ലേ ?

pushpachandy@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക