Image

മതസമ്മേളനത്തിനു ശേഷം ധാരാവിയില്‍ എത്തിയ പത്തു മലയാളികളെതിരിച്ചറിഞ്ഞു

Published on 07 April, 2020
മതസമ്മേളനത്തിനു ശേഷം ധാരാവിയില്‍ എത്തിയ പത്തു മലയാളികളെതിരിച്ചറിഞ്ഞു
മുംബയ്:ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ എത്തിയ പത്ത് മലയാളികളെ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളാപൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുംബയ് പൊലീസ് അറിയിച്ചു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ഇവര്‍ ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്ളാറ്റിലാണ് താമസിച്ചത്. ഇവര്‍ ഇവിടെ നടന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവരില്‍ നിന്നാണ് ഫ്ളാറ്റുടമയ്ക്ക് രോഗം പകര്‍ന്നതെന്നുമായിരുന്നു മുംബയ് പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ധാരാവിയില്‍ ഇന്ന് രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക