Image

കൊവിഡ് 19: പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു

Published on 07 April, 2020
കൊവിഡ് 19: പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു

കൊവിഡിനെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിറുത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.


വിദേശത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം പ്രഭാസും സംഘവും ഹൈദരാബാദില്‍ എത്തിയിരുന്നു. ഷൂട്ടിംഗ് കൊവിഡ് മൂലം നിറുത്തിവച്ചതോടെ പ്രഭാസ് ചിത്രം തിയേറ്ററിലെത്താന്‍ വൈകും. പൂജ ഹെഡ്‌ഗെ നായികയാവുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ഒരുക്കുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്ബനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക