Image

വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും; പരാതിയുമായി ജൂഹി

Published on 07 April, 2020
വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും; പരാതിയുമായി ജൂഹി


നിരവധി ആരാധകരുള്ളതിനാല്‍  സോഷ്യല്‍ മീഡിയയിലെ ഒരു കൊച്ചു സ്റ്റാര്‍ തന്നെയാണ് ഉപ്പും മുളകും പരമ്ബരയിലെ ലച്ചുവെന്ന ജൂഹി റുസ്തകി..  മലയാളികള്‍ക്ക് ഏറെ പരിചിതയാണ് ലച്ചു.


താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും അതുകൊണ്ട് തന്നെയാണ് വൈറലാകുന്നതും. എന്നാലിപ്പോള്‍, തന്‍റെതെന്ന തരത്തില്‍ വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ജൂഹി റുസ്തഗി .


തന്റെ ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ ജൂഹി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി തന്‍റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ജൂഹി പറയുന്നു.


ഇത്തരം പ്രചരണങ്ങള്‍ എല്ലാം തികച്ചും വാസ്തവവിരുദ്ധവും തന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് ജൂഹി അറിയിച്ചു.


ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ തന്‍റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്നും ജൂഹി പറയുന്നു.


പോലീസിന്‍റെ സഹായത്തോടെ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജൂഹി കൂട്ടിചേര്‍ക്കുന്നു.


ജൂഹിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ - ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്നേഹം

Juhi Rustagi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക