Image

കൊറോണ വാക്‌സിനേഷന്‍ പരീക്ഷണത്തിന് സജ്ജമായി യുഎസ് കമ്പനി: പണമിറക്കുന്നത് ബില്‍ ഗേറ്റ്‌സ്‌

Published on 07 April, 2020
കൊറോണ വാക്‌സിനേഷന്‍ പരീക്ഷണത്തിന് സജ്ജമായി  യുഎസ് കമ്പനി: പണമിറക്കുന്നത് ബില്‍ ഗേറ്റ്‌സ്‌


വാഷിംഗ്ടണ്‍:  കൊറോണ വാക്‌സിന്‍ കണ്ടെത്താൻ ലോകത്തെമ്പാടുംനടക്കുന്ന ശ്രമങ്ങളിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് അമേരിക്കയിലെ പരീക്ഷണം. മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് അമേരിക്ക.


വാക്‌സിന്‍ കണ്ടെത്താൻആധികാരിക ശ്രമവുമായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല രംഗത്തെത്തിയിരുന്നു. പിന്നീട് ഒാസ്‌ട്രേലിയയുംകഴിഞ്ഞ ദിവസം ജപ്പാനും വാക്‌സിനേഷന് ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. 


മൈക്രോസോഫ്റ്റ് സ്ഥാപകന്‍സാക്ഷാല്‍ ബില്‍ ഗേറ്റ്‌സാണ് അമേരിക്കൻ ഫണ്ടിംഗ് നടത്തുന്നത്. മനുഷ്യവംശത്തിലെ വിപ്ലകരമായ മാറ്റമായിരിക്കും ഇതെന്നാണ് വിശേഷണം. അതേസമയം ഇത് വിജയിച്ചാല്‍ വീണ്ടുമൊരിക്കല്‍ കൂടി ആഗോള മഹാമാരിക്ക് മരുന്ന് കണ്ടെത്തിയെന്ന നേട്ടവും അമേരിക്കയെ തേടിയെത്തും. 


വാക്‌സിനേഷന് മുമ്പ് അണിയറയില്‍ എല്ലാ നീക്കങ്ങളും സജ്ജമാക്കാനുള്ള ഓട്ടത്തിലാണ് ശാസ്ത്രജ്ഞര്‍.

പെനിസില്‍വാനിയയിലെ ബയോടെക് കമ്പനിക്കാണ് മരുന്ന് പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. മരുന്ന് അവര്‍ വികസിപ്പിച്ചിട്ടുണ്ട്. 


ഇത് ഇനി മനുഷ്യരുടെ ശരീരത്തില്‍ ഫലിക്കുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കാന്‍ പോകുന്നത്. ഇവരുടെ മരുന്ന് പരീക്ഷണത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇവരുടെ തന്നെ ആരോഗ്യ പ്രവര്‍ത്തകരിലോ, അതല്ലെങ്കില്‍ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരിലോ മരുന്ന് പരീക്ഷിക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.


 ബില്‍ ഗേറ്റ്‌സാണ് ഈ റിസര്‍ച്ച് സ്ഥാപനത്തിന് ഫണ്ടിംഗ് നല്‍കുന്നത്. ബില്‍ ഗേറ്റ്‌സ് ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇതിന്റെ ചുമതല. പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്.    


 ഇന്നോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ബില്‍ ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് ലോകത്തെ മാറ്റിമറിക്കും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഗേറ്റ്‌സിന്റെ ഫൗണ്ടേഷന്‍ ഇത്തരത്തില്‍ സ്വതന്ത്ര്മായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ക്ക് പണം നല്‍കുന്നുണ്ട്


ino-4800 എന്നാണ് ഇന്നോവിയോയുടെ വാക്‌സിന്റെ പേര്. യുഎസ്സില്‍ മരുന്ന് പരീക്ഷണം ആരംഭിച്ചെന്നും, മാര്‍ച്ചില്‍ തന്നെ സുരക്ഷാ വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഏറ്റവും ആദ്യം ഈ മരുന്ന് പുറത്തുവരുമെന്നാണ് സൂചന. 


വൈറ്റ്ഹൗസ് ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഡോ ആന്റണി ഫൗസി നേരത്തെ തന്നെ മരുന്ന് കണ്ടെത്താന്‍ വൈകുമെന്ന് സൂചിപ്പിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക