Image

ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം; ഇന്ദ്രന്‍സ് പഠിപ്പിച്ചു തരും

Published on 07 April, 2020
ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം; ഇന്ദ്രന്‍സ് പഠിപ്പിച്ചു തരും

കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപനമായതോടെ മാസ്‌ക്കുകള്‍ക്കും വലിയ രീതിയില്‍ ക്ഷാമമുണ്ടായി. മാസ്‌ക് കിട്ടാതെ വന്നത് പലരിലും ആശങ്കയുണ്ടാക്കി. എന്നാല്‍ മാസ്‌ക് സ്വയം നമുക്ക് തന്നെ നിര്‍മിക്കാമെന്ന് കാണിച്ചു നല്‍കുകയാണ് നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടെയിലറിങ് യൂണിറ്റില്‍വച്ചാണ് മാസ്‌ക് നിര്‍മിക്കുന്നതെങ്ങനെയെന്ന് ഇന്ദ്രന്‍സ് പരിചയപ്പെടുത്തിയത്.

കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 'ബ്രേക്ക് ദ ചെയിന്‍' ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് ഇന്ദ്രന്‍സ് മാസ്‌ക് നിര്‍മിച്ചത്. അത്യാവശ്യം തയ്യല്‍ വശമുള്ള ആര്‍ക്കും മാസ്‌ക് നിര്‍മിക്കാമെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഈ വിഡിയോ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മമ്മൂട്ടിയും അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്തേക്ക് എത്തിയയാളാണ് ഇന്ദ്രന്‍സ്. 2018-ല്‍ പുറത്തിറങ്ങിയ 'ആളൊരുക്കം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. മലയാളത്തില്‍ 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക