Image

കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം; രോഗം ബാധിച്ചത് സമൂഹവ്യാപനത്തിലൂടെയെന്ന് സംശയം

Published on 08 April, 2020
കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം; രോഗം ബാധിച്ചത് സമൂഹവ്യാപനത്തിലൂടെയെന്ന് സംശയം
കണ്ണൂര്‍:കൊവിഡ് സ്ഥിരീകരിച്ച എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 

ഇയാള്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സമൂഹ വ്യാപനത്തിലൂടെയാണോ എന്ന് പരിശോധിക്കുകയാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുബാഷ് അറിയിച്ചു. ന്യൂമാഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

വിദേശത്തു നിന്നെത്തിയ ആരുമായും മാഹിയിലെ രോഗി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. ഇയാളുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പരിയാരം മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. മതചടങ്ങുകളിലും കല്യാണത്തിലുമടക്കം നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. 

മാര്‍ച്ച്‌ 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും മാഹിസ്വദേശി പങ്കെടുത്തു. 18ന് പന്ന്യന്നൂര്‍ ചമ്ബാട്ട് നടന്ന വിവാഹ നിശ്ചയത്തില്‍ പോകാനായി 11 പേരോടൊപ്പം ടെംപോ ട്രാവലറിലും യാത്ര ചെയ്തു. ഈ ചടങ്ങില്‍ 45 പേര്‍ പങ്കെടുത്തു. അന്ന് തന്നെ മറ്റ് പത്ത് പേര്‍ക്കൊപ്പം എരൂര്‍ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് എത്തി.

23 ആം തീയതി പനി വന്നതിനെ തുടര്‍ന്ന് രണ്ട് ബന്ധുക്കള്‍ക്കൊപ്പം തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. രോഗം മൂര്‍ഛിച്ചതോടെ 31 ന് മിംസിലേക്ക് മാറ്റി. ആറാം തീയതിയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുടെ ഇരു വൃക്കകളും പ്രവര്‍ത്തിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ഇയാള്‍ വിദേശത്തേക്ക് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. കൊവിഡ് വൈറസ് ബാധിച്ചത് എവിടെനിന്നെന്ന് മനസിലാകാത്തത് സ്ഥിതി അതീവ ഗുരുതരമാക്കുന്നതായി ജില്ല ഭരണകൂടം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക