Image

കെ.എം മാണിയുടെ ഒന്നാം ചരമവാര്‍ഷികം നാളെ; കാരുണ്യദിനമായി ആചരിക്കും

Published on 08 April, 2020
കെ.എം മാണിയുടെ ഒന്നാം ചരമവാര്‍ഷികം നാളെ; കാരുണ്യദിനമായി ആചരിക്കും
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ അമരത്ത് 52 വര്‍ഷത്തെ നിറ സാന്നിദ്ധ്യാമായ കെ.എം മാണി വിടപറഞ്ഞിട്ട് നാളെ ഒരു വര്‍ഷം. മാണിയുടെ ഒന്നാം ചരമവാര്‍ഷികം കാരുണ്യദിനമായി ആചരിക്കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്‌ (എം) ജോസ് പക്ഷം.

 കാരുണ്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിനു ഭക്ഷണമോ മരുന്നോ നല്‍കുന്ന പ്രവര്‍ത്തനം ഏറ്റെടുക്കണമെന്ന് ചെയര്‍മാന്‍ ജോസ്‌ കെ. മാണി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. 

പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഹകരണസ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരാലംബരായ കിടപ്പുരോഗികള്‍ക്ക്‌ 1000 രൂപ വീതം നല്‍കാനും തീരുമാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക