Image

നഴ്സിംഗ്, സബ് വേ: ജോലിക്കു വലിയ വില കൊടുക്കുന്ന മലയാളികള്‍

Published on 08 April, 2020
നഴ്സിംഗ്, സബ് വേ: ജോലിക്കു വലിയ വില കൊടുക്കുന്ന മലയാളികള്‍
കൊറോണ ബാധയില്‍ ന്യു യോര്‍ക്ക്-ന്യു ജെഴ്സി മേഖലയില്‍ മരിച്ച ഇന്ത്യാക്കാരില്‍ കൂടുതല്‍ മലയാളികളാണ്. കാരണം ലളിതം. മലയാളികള്‍ കൂടുതലായി സ്വീകരിക്കുന്ന ജോലികളാണു ഹെല്ത്ത് കെയര്‍ രംഗത്തേത്. നഴ്സ്, റെസ്പിറ്റോറി തെറപ്പിസ്റ്റ്, ഡോക്ടര്‍ തുടങ്ങിയുള്ള ജോലികള്‍. കൂടുതലും സ്ത്രീകള്‍. ജോലി ഭദ്രതയും തരക്കേടില്ലാത്ത ശമ്പളവുമാണ് ഈ ജോലികളിലേക്ക് മലയാളികലെ ആകര്‍ഷിക്കുന്നത്.

മറ്റൊരു രംഗം ന്യു യോര്‍ക്കിന്റെ ജീവ നാഡി തന്നെയായ സബ് വേയും ബസ് സര്‍വീസും നടത്തുന്ന മെട്രോപ്പോളിറ്റ ട്രാന്‍സിറ്റ് അതോറിട്ടിയാണ്. ധാരാളം തോഴിലവസരങ്ങള്‍ ഉള്ളതും സര്‍ക്കാര്‍ ജോലി ആയതും ധാരളം പേരെ ആ ജോലിയിലേക്ക് എത്തിക്കുന്നു.

പക്ഷെ കൊറോണ വൈറസ് ബാധ വന്നപ്പോള്‍ ഈ രണ്ടു രംഗത്തുമുള്ളവരാണ് കൂടുതല്‍ ത്യാഗങ്ങള്‍ അഭിമുകീകരിക്കേണ്ടി വന്നിട്ടുള്ളത്. യുദ്ധ രംഗത്തെ മുന്നണി പോരാളികള്‍. വേണ്ടത്ര രക്ഷാ കവചമില്ലാതെ സ്വന്ത ജീവനും വീട്ടുകാരുടെ ജീവനും പണയപ്പെടുത്തിയാലും ജോലി മുടക്കാന്‍ തയ്യാറല്ലാത്ത നിങ്ങളെ എങ്ങനെയാണ് ഈ രാജ്യം വന്ദിക്കേണ്ടത്? അല്ലെങ്കില്‍ തന്നെ മലയാളി സമൂഹം നഴ്സിംഗ് സമൂഹത്തോട് ഏറേ കടപ്പെട്ടവരാണ്. ഇപ്പോള്‍ അമേരിക്കയും.

ജോലിയില്‍ നിന്നു വിരമിക്കാമായിരുന്നിട്ടു കൂടി അതിനു തയ്യാറാകാതെ ഈ പ്രതിസന്ധി കൂടി കഴിയട്ടെ എന്നു പറഞ്ഞു ജോലിയില്‍ തുടരുന്ന പിയാനോ സാരഥി ബ്രിജിറ്റ് വിന്‍സന്റ് ഇമ്മാനുവലിനെപ്പോലെ ഉള്ളവരുടെ സേവന സന്നദ്ധതയും അര്‍പണ ബോധവും എത്ര കണ്ട് പ്രകീത്തിക്കണം. നേരിട്ട് അറിയാവുന്നതു കൊണ്ട് മാത്രം പരാമര്‍ശിക്കുന്നു.

കോവിഡ് രോഗികളെ ശുശ്രുഷിക്കുന്നവര്‍ മിക്കവാറും രണ്ട് ഷിഫ്റ്റ് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. കൂടുതല്‍ സമയം രോഗികളോടോപ്പം കഴിയുമ്പോള്‍ രോഗ സാധ്യതയും കൂടുന്നു.

ഇതിനിടെയിലാണു ആവശ്യത്തിനു മാസ്‌കും ഗൗണുമില്ലാത്തത്. ചന്ദനിലും ചൊവ്വയിലും പോകുന്ന രാജ്യത്ത് മാസ്‌ക്ക് ക്ഷാമം. ലോകം ചിരിക്കുന്നതില്‍ അതിശയിക്കേണ്ടതുണ്ടോ?

ഈ ത്യാഗ നിരഭരമായ സേവനത്തീനിടയ്ലും നിരവധി രോഗികള്‍ക്ക് ആശുപത്രികളില്‍പ്രവേശനം കിട്ടുന്നില്ല. കിട്ടുന്നവര്‍ക്ക് വേണ്ടത്ര ശുശ്രൂഷ ലഭിക്കുന്നില്ല.രോഗം വേറേ എന്തെങ്കിലുംഅണെങ്കിലും കാര്യം പോക്ക് തന്നെ. കൊറോണ മാത്രമാണല്ലോ ഇപ്പോള്‍ ശ്രദ്ധ.

രോഗ ലക്ഷണം കണ്ട് ആശുപത്രിയില്‍ വിളിച്ചാല്‍ ടൈലനോളൂം കഴിച്ച് വീട്ടിലിരിക്കാനാണ് ഉപദേശം. പിന്നെ ശ്വാസം മുട്ടി ചാകാറാകുമ്പോള്‍ ആശുപത്രിയില്‍ വന്നു കൊള്ളൂ എന്നാണു പറയുന്നതെന്ന് കേരളത്തില്‍ പരക്കെ പ്രചരിക്കുന്നു. കാര്യം അമേരിക്കയെ താഴ്ത്തിക്കെട്ടുന്നത് ഈ മാണ്ണില്‍ ജീവിക്കുന്ന നമുക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും അതില്‍ സത്യമില്ലേ?

രോഗം വരുമ്പോള്‍ ആശുപത്രിയില്‍ കിടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രോഗം വഷളാവുമ്പോള്‍ പെട്ടെന്നു കെയര്‍ കിട്ടുകയും ചെയ്യും.

പക്ഷെ രോഗം മൂര്‍ച്ചിച്ചാളെ മാത്രമെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ. കതിരേല്‍ കൊണ്ട് പോയി വളം വയ്ക്കും പോലെ അതിനു ശേഷം വെന്റിലേറ്ററില്‍ഇട്ടിട്ട് എന്തു പ്രയോജനം?

ഇനി സബ് വേ. ന്യു യോര്‍ക്ക് നഗരത്തില്‍ ഇത്രയധികം രോഗം പടര്‍ന്നത് സബ് വേ വഴി ആണെന്നു കരുതുന്നതില്‍ ഒരു തെറ്റും പറയാനില്ല. സബ് വേ അടച്ചിട്ടിരുന്നെങ്കില്‍ രോഗം ഇത്ര പടരില്ലായിരുന്നു. ഇത് മനസിലാക്കന്‍ വലിയ വൈദഗ്ദ്യമൊന്നും വേണ്ട.

സബ് വേ അടക്കാന്‍ പറ്റില്ല എന്നു വാദിക്കാം. ആളുകള്‍ക്ക് സഞ്ചരിക്കണ്ടേ എന്നു ചോദ്യം. വേണ്ട. അത്യാവശ്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ കാറും മറ്റും ഏര്‍പ്പെടൂത്താവുന്നതേയുള്ളു. പോരെങ്കില്‍അതു ഭൂമിക്കടിയിലൂടെ പോകുന്നതാണ്. കാറ്റും വെളിച്ചവും ഇല്ല. ആളുകള്‍ തിങ്ങി ഞെരുങ്ങി ആണ് അതില്‍ യാത്ര ചെയ്യുന്നത്. പ്ലാറ്റ്ഫോമിലും ജനം തിങ്ങി നിറയുന്നു. ഇവരില്‍ ആര്‍ക്കൊക്കെ രോഗമുണ്ട് എന്ന് ആര്‍ക്കറിയാം.

ഇത്തരം സാചര്യത്തില്‍ ജോലി ചെയ്യുന്ന സബ് വേ ജോലിക്കാര്‍ക്ക് രോഗം പടരുന്നതില്‍ അത്ഭുതമുണ്ടോ?

ഇ-മലയാളിയുടെ ചരമം കോളം നോക്കിയാല്‍ മതി ആരൊക്കെയാണ് ഹെല്ത്ത് കെയര്‍ ജോലിക്കാര്‍, സബ് വേ ജോലിക്കാര്‍ എന്നറിയാന്‍.

ഹെല്ത്ത്‌കെയറിലും ട്രാന്‍സിറ്റിലും ജോലി ചെയ്യുന്ന ഒട്ടേറേ മലയാളികള്‍ ഇപ്പോഴും രോഗബധിതരായി ഉണ്ട്. അവര്‍ സുഖം പ്രാപിക്കട്ടെ എന്നാശംസിക്കാം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക