Image

ഒമാനില്‍ കോവിഡ് വ്യാപിക്കുന്നു; 599 തടവുകാരെ മോചിപ്പിച്ചു

Published on 08 April, 2020
ഒമാനില്‍ കോവിഡ് വ്യാപിക്കുന്നു; 599 തടവുകാരെ മോചിപ്പിച്ചു
മസ്കറ്റ്: ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. 48 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 72 പേര്‍ രോഗമുക്തി നേടി. രണ്ട് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം, ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 40 പേരില്‍ 25ഉം മത്രയില്‍ നിന്നുള്ളവരാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. 152 വിദേശികളുടെ പരിശോധാഫലം പോസിറ്റീവാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. രോഗികളില്‍ ഭൂരിഭാഗവും 15നും 50നും ഇടയില്‍ പ്രായമുള്ളവരാണ്.

വിദേശികള്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവിറക്കി. വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന 599 പേരെയാണ് മോചിപ്പിച്ചിരിക്കുന്നത്. ഇവരില്‍ 336 പേര്‍ പ്രവാസികളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക