Image

യുകെയില്‍ 24 മണിക്കൂറിനിടെ 786 മരണം, മരണസംഖ്യ 6159 ആയി

Published on 08 April, 2020
യുകെയില്‍ 24 മണിക്കൂറിനിടെ 786 മരണം, മരണസംഖ്യ 6159 ആയി
യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും വലിയ മരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം 786 മരണം അടക്കം മൊത്തം മരണസംഖ്യ 6159 ആയി. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൊത്തം 55242 ആയി എത്തിനില്‍ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മരണ നിരക്ക് കുറഞ്ഞുവരുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുമ്പോളാണ് കുത്തനെ ഉയര്‍ന്ന് റെക്കോര്‍ഡ് മരണം സംഭവിച്ചത്. അടുത്ത ഒരാഴ്ചകൂടി മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് പഠനം കാണിക്കുന്നത്.

കൊറോണ വൈറസ് ലോക്ഡൗണ്‍ നടപടികള്‍ തിങ്കളാഴ്ച ലഘൂകരിക്കാമോ എന്ന് അവലോകനം ചെയ്യാനുള്ള യുകെയിലെ ബോറിസ് ജോണ്‍സന്റെ പദ്ധതി ഈ പ്രത്യേക സാഹചര്യത്തില്‍ ഉപേക്ഷിച്ചു. ഡൊമിനിക് റാബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് 'ഞങ്ങള്‍ ഇതുവരെ ആലോചിക്കുവാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല' എന്നാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കാതെ ലോക്ക്ഡൗണ്‍ എത്രയും വേഗം പിന്‍വലിക്കണമെന്നാണ് ധനകാര്യ വകുപ്പിനുമേലുള്ള സമ്മര്‍ദ്ധം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക