Image

കോവിഡ് 19: സൗദിയില്‍ രോഗികളുടെ എണ്ണം 2932

Published on 08 April, 2020
കോവിഡ് 19: സൗദിയില്‍ രോഗികളുടെ എണ്ണം 2932

റിയാദ്: കൊറോണ രോഗബാധ മൂലം സൗദിയില്‍ ബുധനാഴ്ച മരണം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആകെ രോഗികളുടെ എണ്ണം 2932 ആയി. പുതുതായി 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2260 പേരാണ് സൗദിയില്‍ ചികിത്സയിലുള്ളത്. 631 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി. ഗള്‍ഫ് നാടുകളില്‍ ഏറ്റവുമധികം കൊറോണ രോഗ ബാധിതരുള്ള സൗദി അറേബ്യയില്‍ ഇതുവരെയായി 41 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക