Image

പപ്പായയില്‍ ശശി കലിംഗയുടെ മുഖം, ആദരമര്‍പ്പിച്ച് ശില്‍പി ഡാവിഞ്ചി സുരേഷ്

Published on 08 April, 2020
പപ്പായയില്‍ ശശി കലിംഗയുടെ മുഖം, ആദരമര്‍പ്പിച്ച് ശില്‍പി ഡാവിഞ്ചി സുരേഷ്
മലയാള സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത അതുല്യ കലാകാരന്‍ ആയിരുന്നു ശശി കലിംഗ. ഇന്നലെ അന്തരിച്ച താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ലോക്ഡൗണ്‍ ആയത് കൊണ്ട് പൊതുദര്‍ശനമോ അന്ത്യോപചാരം അര്‍പ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നടന്‍ ശശി കലിംഗയ്ക്ക് ആദരമര്‍പ്പിച്ച് ശില്‍പി ഡാവിഞ്ചി സുരേഷ് പുറത്ത് വിട്ട വീഡിയോയാണ് ശ്രദ്ധനേടുന്നത്. പപ്പായയില്‍ ശശി കലിംഗയുടെ മുഖം ഒരു ബ്ലേഡ് ഉപയോഗിച്ച് വരച്ചെടുക്കുന്നു. മിനിറ്റുകള്‍ കൊണ്ട് ശശി കലിംഗയുടെ രൂപംഒരുക്കി സുരേഷ് ആദരം അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെയായിരുന്നു ശശി കലിംഗ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ എത്തിയപ്പോഴാണ് അദ്ദേഹം പേര് മാറ്റിയത്. കരള്‍ രോഗബാധിതനായി ഏറെനാള്‍ ചികിത്സയിലായിരുന്നു താരം. നാടകവേദിയില്‍ നിന്നാണ് സിനിമലോകത്തേക്ക് എത്തപ്പെട്ടത്.പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. സിനിമകള്‍ കൂടാതെ താരം നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇതിനോടകം നൂറിലധികം മലയാള സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്, പാലേരിമാണിക്യം, ആമേന്‍, ഇന്ത്യന്‍ റുപ്പീ, തുടങ്ങിയ സിനിമയില്‍ താരം അഭിനയിച്ചു. ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാം വളരെ ശ്രദ്ധപിടിച്ചു പറ്റിയ ഒന്നായിരുന്നു. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് താരം അവസാനമായി അഭിനയിച്ചത്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക