Image

ഈ ചിത്രത്തില്‍ മലയാളത്തിന്റെ ഒരു പ്രിയനടനുണ്ട്

Published on 08 April, 2020
ഈ ചിത്രത്തില്‍ മലയാളത്തിന്റെ ഒരു പ്രിയനടനുണ്ട്
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണല്ലോ പറയുക, ഫോട്ടോഗ്രാഫുകളുടെ കാര്യത്തിലും അതെ. വീണ്ടെടുക്കാനോ പുനരാവിഷ്‌കരിക്കാനോ കഴിയാത്ത ഒരു കാലത്തെ അടയാളപ്പെടുത്തുന്നുണ്ട് ഓരോ പഴയകാല ചിത്രങ്ങളും. ഓര്‍മച്ചെപ്പില്‍ നിന്നും അത്തരമൊരു ചിത്രം കണ്ടെടുക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. സ്‌കൂള്‍ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചന്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ചലഞ്ച്.

ലോക്ഡൗണ്‍ കാലത്തിന്റെ വിരക്തി മാറ്റാനായി വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളും ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. ജിമ്മും ഫിറ്റ്‌നസ് സെന്റന്റുകളും എല്ലാം പണിമുടക്കിയ ലോക്ഡൗണ്‍ കാലത്ത് സ്റ്റെയര്‍ കെയ്‌സും വര്‍ക്ക് ഔട്ട് സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് ചാക്കോച്ചന്‍







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക