Image

അങ്ങനെ ഞങ്ങളുമുണ്ടാക്കി ഡാല്‍ഗോണ കോഫി: നവ്യ നായര്‍

Published on 08 April, 2020
അങ്ങനെ ഞങ്ങളുമുണ്ടാക്കി ഡാല്‍ഗോണ കോഫി: നവ്യ നായര്‍

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം ഡാല്‍ഗോണ കോഫിയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എവിടെ നോക്കിയാലും ഡാല്‍ഗോണ കോഫിയുടെ വിശേഷങ്ങള്‍ തന്നെ. സൗത്ത് കൊറിയന്‍ സ്‌പെഷലായ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായര്‍. കാഴ്ചയിലും നല്ല ഭംഗിയുണ്ട് നവ്യ തയ്യാറാക്കിയ ഡാല്‍ഗോണ കോഫിക്ക്.

വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റര്‍ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക. ഒരു ഗ്ലാസ്സില്‍ ഐസ്‌ക്യൂബ് ഇട്ടശേഷം മുക്കാല്‍ ഭാഗം തണുത്ത പാല്‍ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്‌സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക