Image

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ ഇന്ത്യ കോവിഡ് പ്രതിരോധ മരുന്ന് നല്‍കുമെന്ന് പ്രതീക്ഷ: ബ്രസീല്‍ പ്രസിഡന്റ്

Published on 08 April, 2020
ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ ഇന്ത്യ കോവിഡ് പ്രതിരോധ മരുന്ന് നല്‍കുമെന്ന് പ്രതീക്ഷ: ബ്രസീല്‍ പ്രസിഡന്റ്


ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്ന മലേറിയയ്ക്കെതിരായ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്റ. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനൃുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോ പറഞ്ഞു.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്നാവശ്യപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എല്ലാ രാജ്യക്കാരും മരുന്നുകള്‍ പരസള്പരം പങ്കുവെച്ച് ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നപോലെയുള്ള പ്രവൃത്തിയാണ് വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റരവും നല്ല മാര്‍ഗമെന്നും അദേഹം കത്തില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞമാസം 25 മുതല്‍ ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മലേറിയയ്ക്കെതിരെ ഉപയോഗിക്കഒുന്ന മരുന്നിശന്റ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഈ മരുന്ന് നിര്‍മ്മിക്കുന്നത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിടടുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക