വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയ്ക്കുള്ള യുഎസിന്റെ ധനസഹായം തത്ക്കാലം നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി.
അതേസമയം ചൈനാ കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം തെറ്റാണെന്ന് ലോകാരോഗ്യ സംഘടന മറുപടി നല്കി. വൈറസ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന് മനസിലാക്കാന്‍ ചൈനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിനു മറ്റ് അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കേണ്ടതില്ലെന്നും, ഇത്തരമൊരു മഹാമാരിയെ നേരിടു്ന സമയത്തല്ല ധനസഹായം നിര്‍ത്തേണ്ടതെന്നും സംഘടന വ്യക്തമാക്കി. 58 മില്യന്‍ ഡോളാറാണ് ലോകാരോഗ്യ സംഘടനയ്ക്കു യുഎസ് പ്രതിവര്‍ഷം നല്‍കിവരുന്നത്