Image

സാനിറ്റൈസറിന് വില വര്‍ദ്ധിച്ചു; ബാലിയില്‍ വീഞ്ഞില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മിച്ചു

Published on 08 April, 2020
സാനിറ്റൈസറിന് വില വര്‍ദ്ധിച്ചു; ബാലിയില്‍ വീഞ്ഞില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മിച്ചു


ജക്കാര്‍ത്ത: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പലയിടത്തും ഹാന്‍ഡ് സാനിറ്റൈസറിനും മാസ്‌കുകള്‍ക്കുമെല്ലാം ദൗര്‍ലഭ്യം നേരിട്ടിരുന്നു. ഇന്‍ഡൊനീഷ്യന്‍ ദ്വീപായ ബാലി സാനിറ്റൈസറിന്റെ കുറവ് പരിഹരിച്ചത് വേറിട്ട ഒരു മാര്‍ഗത്തിലൂടെയാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞിനെ അവര്‍ സാനിറ്റൈസറാക്കി മാറ്റി. 

10000 ബോട്ടില്‍ സാനിറ്റൈസറാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. വീഞ്ഞില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള ആശയം ബാലി പോലീസ് മേധാവിയുടേതായിരുന്നു. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള അണുനാശിനിയുടെ ലഭ്യത വിപണിയില്‍ കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് ഇത്തരത്തില്‍ ചിന്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

അരാക്ക് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വീഞ്ഞ് 4000 ലിറ്റര്‍ അദ്ദേഹം ശേഖരിച്ചു. ഇതിനായി പ്രാദേശിക വീഞ്ഞ് നിര്‍മാതാക്കളോട് അവരുടെ ശേഖരത്തില്‍ നിന്ന് സംഭാവന ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മദ്യം വാങ്ങുന്നതിനായി സേനയില്‍ നിന്നും പണം സ്വരൂപിച്ചു. 

തുടര്‍ന്ന് വീഞ്ഞ് സാനിറ്റൈസറായി മാറ്റാന്‍ ബാലിയിലെ ഉദയാന സര്‍വകലാശാലയെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി 96 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കൈകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ ഗ്രാമ്പു, പുതിന 
മിശ്രിതവും ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക