Image

കുവൈത്തില്‍ വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയാല്‍ 3 മുതല്‍ 15 വരെ തടവുശിക്ഷ

Published on 12 April, 2020
 കുവൈത്തില്‍ വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയാല്‍ 3 മുതല്‍ 15 വരെ തടവുശിക്ഷ


കുവൈത്ത് സിറ്റി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് വഴി തെറ്റായ പ്രചാരണം നടത്തിയാല്‍ 3 മുതല്‍ 15 വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാട്സ്ആപ്പ് ഉപയോക്താക്കള്‍ തങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണമില്ലെന്ന് തെറ്റായി വിശ്വസിക്കുന്നതായും വ്യാജ വാര്‍ത്ത ലഭിച്ച ഒരാള്‍ അവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ശക്തമായ നിയമ നടപടികള്‍ എടുക്കുമെന്നും അധികാരികള്‍ വ്യക്തമാക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

വാട്സ്ആപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിക്ക് കുറ്റ കൃത്യത്തിന്റെ തോത് അനുസരിച്ച് 3 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.തെറ്റായ സന്ദേശങ്ങള്‍ മറ്റൊരാളില്‍ നിന്ന് ലഭിച്ചതാണെന്ന വാദം നിയമം അംഗീകരിക്കില്ല. ലഭിക്കുന്ന വാര്‍ത്ത ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കില്‍ അത് ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്നും രാജ്യ സുരക്ഷാ പ്രശ്നങ്ങളെ തരംതിരിക്കുന്ന അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന കേസുകളില്‍ മുഖം നോക്കാതെ നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക