Image

കുവൈത്തില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബേസില്‍ അല്‍ സബ

Published on 12 April, 2020
കുവൈത്തില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബേസില്‍ അല്‍ സബ


കുവൈത്ത് സിറ്റി: പ്ലാസ്മ ചികിത്സാ പരീക്ഷിക്കാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രി ഡോ. ബേസില്‍ അല്‍ സബ. കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കുവാനാണ് തീരുമാനം.

കോവിഡ് ബാധയില്‍ നിന്നും കരകയറിയ എല്ലാവരും പ്ലാസ്മയില്‍ നിന്ന് പ്രയോജനം നേടുന്നതിനായി രക്തം ദാനം ചെയ്യുവാന്‍ ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.

കൊറോണ രോഗം ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ ഒരാളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ ശേഖരിച്ചാണ് ചികില്‍സ നടത്തുന്നത്. കൊറോണ പോസറ്റീവ് ആയ രോഗികള്‍ നെഗറ്റീവ് ആയിക്കഴിഞ്ഞാല്‍ രണ്ട് ടെസ്റ്റുകള്‍ക്ക് വിധേയമാകണം. രണ്ടിലും നെഗറ്റീവ് ആയിക്കഴിഞ്ഞ ആളുടെ രക്തത്തില്‍ ആന്റുബോഡിയുണ്ടാവും. ഇത് ഒരു പരിധിക്ക് മുകളിലാവുകയും വ്യക്തിക്ക് 55 കിലോഗ്രാമിലധികം തൂക്കമുണ്ടാവുകയും ചെയ്താല്‍ ഇവരുടെ രക്തത്തില്‍ നിന്ന് 14 ദിവസത്തിനുശേഷം 800 എംഎല്‍ പ്ലാസ്മ വേര്‍തിരിച്ചെടുക്കും. ഇതു നാല് ഭാഗമായി തിരിക്കും. ഇതില്‍ നിന്ന് 200 എംഎല്‍ ഗുരുതരമായി രോഗം ബാധിച്ച ആള്‍ക്ക് കുത്തിവയ്ക്കുന്നതെന്നും മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കി. ഒരിക്കല്‍ ശേഖരിക്കുന്ന പ്ലാസ്മ ആഴ്ചകളോളം സൂക്ഷിക്കാനാവും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക