Image

3 കോടിക്ക് പുറമെ വീണ്ടും സഹായവുമായി ലോറന്‍സ്

Published on 14 April, 2020
3 കോടിക്ക് പുറമെ വീണ്ടും സഹായവുമായി ലോറന്‍സ്

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ രാഘവ ലോറന്‍സ് മൂന്ന് കോടി രൂപ സാമ്ബത്തിക സഹായം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും സഹായവുമായി വന്നിരിക്കുകയാണ് താരം.


എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നല്‍കിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് മനസ്സിലാക്കിയെന്നും അതിനാല്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ലോറന്‍സ് പറയുകയാണ്. 


തന്റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ ചെയ്യുമെന്നും തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14-ന് നടത്തുമെന്നാണ് ലോറന്‍സ് ട്വിറ്ററില്‍ പറയുന്നത്.

സുഹൃത്തുക്കളെ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവര്‍ക്കും നന്ദി. 


എന്നാല്‍ ആ സംഭാവന വാര്‍ത്തയായതിന് ശേഷം എന്നെത്തേടി ഒരുപാട് വിളികളും കത്തുകളുമെത്തി. കൂടുതല്‍ സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അവ. കത്തുകളിലെ വിവരങ്ങള്‍ വായിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു. എന്റെ മൂന്ന് കോടി സംഭാവന അപര്യാപ്തമാണെന്ന് മനസ്സിലായി.

കൂടുതല്‍ സഹായങ്ങള്‍ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോള്‍ തോന്നിയത്. അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികള്‍ക്ക്, ഞാന്‍ തിരക്കിലാണെന്ന് മറുപടി നല്‍കാനാണ് അസിസ്റ്റന്റ്‌സിനോട് നിര്‍ദേശിച്ചത്. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. ആളുകള്‍ കരയുന്ന ചില വീഡിയോകളും അന്ന് കണ്ടിരുന്നു.

രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. ആഴത്തില്‍ ചിന്തിച്ചു. ഈ ലോകത്തിലേക്ക് വന്നപ്പോള്‍ ഒന്നും കൂടെ കൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി. പോവുമ്ബോഴും അങ്ങനെ തന്നെ അല്ലേ.

ക്ഷേത്രങ്ങളെല്ലാം ഇപ്പോള്‍ അടച്ചിരിക്കുകയാണ്. കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്‌, ദൈവത്തിന് കൊടുത്താല്‍ അത് പൊതുജനത്തില്‍ എത്തില്ല. പക്ഷേ, ജനത്തിന് നല്‍കിയാല്‍ അത് ദൈവസന്നിധിയില്‍ എത്തും. 


കാരണം എല്ലാവരിലും ദൈവമുണ്ട്. ദൈവം എന്നെ വീട്ടിലിരിക്കാന്‍ അനുവദിച്ചിരിക്കുകയാണ്, പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ ചില കടമകള്‍ നിറവേറ്റാനുള്ള സമയമാണ്. അതിനാല്‍ എന്നാല്‍ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സര്‍ക്കാരിനുമായി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു", ലേറന്‍സ് ട്വിറ്ററില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക