Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (ഭാഗം -5: തോമസ് കളത്തൂര്‍)

Published on 14 April, 2020
എവിടെയോ നഷ്ടപ്പെട്ടവര്‍ (ഭാഗം -5: തോമസ് കളത്തൂര്‍)
(ഇതിലെകഥാപാത്രങ്ങളും സംഭവങ്ങളും വെറുംഭാവനമാത്രം.     ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരുബന്ധവും ഇല്ല.)

വത്സലയുടെ സൈ്വര്യജീവിതത്തിന്റെ സുഖംഅധികനാള്‍ നീണ്ടുനിന്നില്ല.    അവിവാഹിതനായ ഇളയ മകന്‍ജിജോ,  തദ്ദേശവാസികളായ ചില യുവതികളുമായി വീട്ടില്‍ എത്താറുള്ളത് ഒരുദുര്‍നടപടിയും അമ്മയോടുള്ള ബഹുമാനമില്ലായ്മയും അയി വത്സല കാണുന്നു.    ഇതിലുള്ള അമ്മയുടെ എതിര്‍പ്പുകള്‍ തന്റെവ്യക്തിപരമായ കാര്യങ്ങളിലുള്ള കൈകടത്തലും വെറും ആജ്ഞാനുവര്‍ത്തി ആക്കാനുള്ള ശ്രമവും ആയി ജിജോ കാണുന്നു. മുന്‍പ ്അമ്മയോട് കൂടുതലായി ഉണ്ടായിരുന്നമമത,  ക്രമേണ അപ്പനിലേക്കായി മാറികൊണ്ടിരുന്നു.  

 ഉപദേശങ്ങള്‍ക്കും മധ്യസ്ഥതക്കുമായി അപ്പനെ സമീപിക്കാനും തുടങ്ങി.     ഇത്കാരണമായി അമ്മയുംമകനും രണ്ടുഭിന്നദിശകളില്‍ നിന്നുമായി,  അപ്പനിലേക്കു പതുക്കെപതുക്കെ,... കൂടുതല്‍ അടുപ്പത്തിലേക്കു വന്നുകൊണ്ടിരുന്നു. 

വലിയ വീടുംസമ്പത്തും തനിക്കുതന്നെ വന്നുചേര്‍ന്ന് എന്നുള്ള ആഹ്ലാദം നല്‍കിയ  വിശാലലോകം,  അതിന്റെതായ അസ്വാതന്ത്ര്യങ്ങളും ചുമതലകളും, വര്‍ദ്ധിച്ചുവരുന്ന ഒരുവലിയ ഭാരമായി വത്സലക്കു അനുഭവപ്പെട്ടു.     മറ്റാരെയും വിശ്വസിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നുമില്ല.   അതിനിടയില്‍,   ‘ജിജോ കൈവിട്ടുപോവുമോ’ എന്നഭയവു ംഅവളെ അലട്ടി.    ഈഭാരങ്ങള്‍ ഒക്കെ ഒന്നിറക്കിവയ്ക്കാന്‍ രാജന്‍ തോമസ് അല്ലാതെ മറ്റാരെയും വത്സലക്കു കാണാന്‍കഴിഞ്ഞില്ല. 
വത്സലയും കൂടെകൂടെ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ആരംഭിച്ചു. 

 സംഭാഷണങ്ങളില്‍ ഭര്‍ത്താവിന്റെ ആരോഗ്യനിലയിലുള്ള ഉത്കണ്ഠയും കരുതലും പ്രകടമായികൊണ്ടിരുന്നു.   ചിലദിവസങ്ങളില്‍,  ജോലിക്കാരുടെ ശ്രദ്ധയിലുള്ള പോരായ്മ പറഞ്ഞുകൊണ്ട്,  വത്സല പെര്‍ലണ്ടിലെ വീട്ടില്‍തന്നെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞുകൂടി. അങ്ങനെ ഒരവസരത്തില്‍,  'നാട്ടില്‍പോയി ബന്ധുമിത്രാതികളെ കാണാനുള്ള തങ്ങളുടെ പഴയ ആഗ്രഹ ംപൊടിതട്ടിയെടുത്തു വീണ്ടും ചര്‍ച്ചചെയ്തു.       മറ്റൊരു ചര്‍ച്ചാവിഷയം ജിജോയെ ഒരുവിവാഹംകഴിപ്പിക്കുക എന്നുള്ളതായിരുന്നു.    അവനെ വിവാഹംകഴിപ്പിച്ചു ഹൂസ്റ്റണിലെ വീട്ടിലാക്കിയിട്ടു,  രാജന്‍ തോമസിനൊപ്പം പെര്‍ലണ്ടിലെ വീട്ടില്‍ശിഷ്ടായുസ്സു് കഴിക്കണമെന്നതന്റെ ആഗ്രഹവും വത്സല വെളിപ്പെടുത്തി.    " ഇന്ന് നാംസന്തോഷം അനുഭവിക്കുന്നതിനു ഉത്തരവാദിയായ ശരീരത്തിന്റെ ഉടമയെ നമ്മോടൊപ്പം ഒരു ബന്ധുവായിതന്നെ താമസിപ്പിക്കണം"  എന്ന ധാര്മീക ഉത്തരവാദിത്വം വത്സല ഒരുമുഖവുരയായി ഓര്‍മിപ്പിച്ചു.     അന്ന് തിരികെപോകാന്‍ നേരത്തു, യാത്രാമൊഴിയായ്, "നളിനി വിശ്രമിക്കുന്ന വീട്ടിലേക്കാണ് താന്‍പോവുന്നതെന്നും,  അവളെയും കൂട്ടി ഹൂസ്റ്റണിലെ വീട്ടിലേക്കുപോകുമെന്നും"  അറിയിച്ചു. 

 അടുത്തദിവസം നളിനിയോടൊപ്പം ആണ്താന്‍ ഇങ്ങോട്ടുവരിക, എന്ന ്കൂടിരാജന്‍ തോമസിനോട് പറഞ്ഞിട്ടാണ് വത്സല പോയത്. 
വത്സലയ്ക്കുണ്ടായ മാറ്റങ്ങളെ രാജന്‍ തോമസ ്ശ്രദ്ധയോടും സന്തോഷത്തോടു ംനിശബ്ദനായി സ്വാഗതംചെയ്തു.   ഒരു മൗന അനുവാദമാണ് തനിക്കുലഭിച്ചത് എന്ന് മനസിലാക്കാന്‍,  അനേക വര്‍ഷത്തെഒന്നിച്ചുള്ള ജീവിതം വത്സലയെ സഹായിച്ചു.    അന്ന് വ്വത്സല തിരികെപോയത്,   ഭാരവും പ്രായവുംകുറഞ്ഞു,  ഒരു ബാലികയെപോലെ പ്രസരിപ്പോടെ ആയിരുന്നു.    "സൂക്ഷിച്ചു വണ്ടിഓടിക്കണം" എന്ന് മാത്രം രാജന്‍ തോമസ് ഒരുജാഗ്രതമുന്നറിയിപ്പു നല്‍കി.    അതുകൂടികേട്ടപ്പോള്‍ വത്സലയുടെ ഉള്ളില്‍ പൂക്കള്‍ വിടരുകയായിരുന്നു.   കാല്‍ച്ചുവട്ടില്‍ നിന്നും എന്തോശരീരത്തിലൂടെ മുകളിലേക്ക് കയറിവരും പോലെ...കുളിരുള്ള ഒരനുഭൂതി.   രാജന്‍ തോമസും വികാരനിര്‍വൃതിയില്‍ അമര്‍ന്നിരുന്നു.    ജീവിതംവീണ്ടും പൂക്കാനും തളിര്‍ക്കാനും ആരംഭിച്ചിരിക്കുന്നു.   നഷ്ടപ്പെട്ടത് പലതും തിരികെവരും പോലെ... . 

 നളിനിയുടെ വരവില്‍ഭയത്തിന്റെ പരിവൃതം അനുഭവപ്പെട്ടെങ്കിലും,    ഇപ്പോള്‍ ഒരുസന്തോഷവാഹകയായിട്ടാണ് അവളെകാണുക.   അവളുടെ പ്രത്യക്ഷപ്പെടലോടെ,     തന്റെ ജീവിതത്തിലും കുടുംബത്തിലും അപ്രതീക്ഷിതമായ,     അത്ഭുതവാഹമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.
അടുത്ത ദിവസം പ്രഭാതത്തില്‍,  നേരത്തെ തന്നെ രാജന്‍ േതാമസ് ഉണര്‍ന്നു എഴുനേറ്റു. ഒരുപ്രഭാതനടത്തം ആരംഭിക്കാന്‍ തന്നെ തീരുമാനിച്ചു,  തന്റെ "സബ്ഡിവിഷനില്‍" കൂടിതന്നെ. ആയല്‍ക്കാരില്‍ പലരെയുംകണ്ടു,   തല അല്പം താഴ്ത്തിഒരു "ഹായ്"  പറഞ്ഞുനടത്തം തുടര്‍ന്നു.   

വീട്ടില്‍ തിരികെ എത്തി ഒരുകുളിയും കഴിഞ്ഞു പ്രഭാതഭക്ഷണത്തിനായി എത്തിയപ്പോള്‍ ആണ് ഡോര്‍ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ടത്.   രാവിലെതന്നെ വത്സല നളിനിയോടൊപ്പം എത്തിയിരിക്കുന്നു.   "ഇന്‍ഫോര്‍മല്ലിവിങ്‌റൂം" ല്‍ അഥവാ അനൗപചാരിക സ്വീകരണമുറിയില്‍ ഇരുന്നു അവരുമായി കുശലപ്രശ്‌നം ആരംഭിച്ചു.   വത്സല, ജോലിക്കാരിയെ സഹായിക്കാനായി അടുക്കളയില്‍കടന്നു.    'ഇന്‍ഫോര്‍മല്ലിവിങ്‌റൂം' ഉംഅടുക്കളയും ഒന്നിച്ചുതുറന്നു കിടക്കുന്നതിനാല്‍സംഭാഷണത്തില്‍ പങ്കുചേരാം.    വിഷാദം ഘനീഭവിച്ചമുഖവുമായി ഇരിക്കുന്നനളിനിയെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്കു കൂട്ടികൊണ്ടുവരാനായിരുന്നു രാജന്‍തോമസിന്റെശ്രമം.   ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ പറ്റിപറഞ്ഞു.     മനുക്ഷ്യന്റെ ആലോചനകള്‍ ആയിരിക്കില്ല ദൈവത്തിന്റെ തീരുമാനങ്ങള്‍.     തങ്ങള്‍ക്കു ‘ഒരുപെണ്‍മകള്‍’ ഇല്ലാഎന്നും,  അതിനാല്‍പിതാവിന്റെ സ്ഥാനത്തുതന്നെ കാണണമെന്നും സ്വന്തംമകളായി ഇനിമേല്‍ നളിനിയെ കരുതുമെന്നുംരാജന്‍തോമസ്പ്രഖ്യാപിച്ചു.    നിറകണ്ണുകളോടെ കേട്ടിരുന്ന നളിനി,    ഒരു ആര്‍ത്തനാദത്തോടെ രാജന്‍ തോമസിന്റെ കാല്‍ക്കല്‍വീണു...പൊട്ടികരഞ്ഞു.  

വത്സലയും ഓടിഎത്തി.   ആശ്വസിപ്പിച്ചു...കെട്ടിപ്പിടിച്ചു എഴുന്നേല്‍പ്പിച്ചു ... ഒരുസോഫയില്‍ ഇരുത്തി.  ഒരുഅപ്പന്റെ ജനനം...അമ്മയുടെ ജനനം....വീണ്ടും ..മകളുടെ ജനനം......     മുള്ളുകള്‍ക്കിടയില്‍ വിടരുന്ന ഒരുറോസാപുഷ്പം പോലെ,   കണ്ണീരിനും ദുഃഖത്തിനും ഇടയിലൂടെ സുഗന്ധംപരത്തി ആശ്വാസം അരുളിയ നിര്‍വൃതിയുടെ സുന്ദരനിമിഷങ്ങളായിരുന്നു.     അവര്‍ സന്തോഷമായി ഒന്നിച്ചിരുന്നു പ്രഭാതഭക്ഷണം കഴിച്ചു.  

ഇനി ഈസന്തോഷം എന്നും ഒരുമിച്ചുപങ്കിടാനായി,  താനും നളിനിയും രണ്ടുദിവസങ്ങള്‍ക്കകം,  ഈവീട്ടിലേക്കു താമസം മാറ്റുകയാണെന്നു,     വത്സലപോകും മുന്‍പ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക