Image

അമേരിക്കയിൽ തങ്ങൾ സുരക്ഷിതരാണെന്ന് നടി സംവൃത സുനിൽ

Published on 15 April, 2020
അമേരിക്കയിൽ തങ്ങൾ സുരക്ഷിതരാണെന്ന് നടി സംവൃത സുനിൽ
അമേരിക്കയിൽ തങ്ങൾ സുരക്ഷിതരാണെന്ന് നടി സംവൃത സുനിൽ. മക്കളായ രുദ്രയ്ക്കും അഗസ്ത്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. നോർത്ത് കലിഫോർണിയയിലാണ് സംവൃത താമസിക്കുന്നത്.
     ‘ക്വാറന്റിൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. സത്യത്തിൽ എനിക്ക് ഇതുവരെ വെറുതെ ഇരിക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. ഈ സമയം മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം. സുഖവിവരങ്ങൾ തിരക്കിയവരോട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു.’–സംവൃത കുറിച്ചു.
        സംവൃതയുടെ രണ്ടാമത്തെ മകൻ രുദ്രയുടെ ആദ്യ വിഷു കൂടിയാണ് കടന്നുപോയത്. വിഷു ആഘോഷിക്കുന്ന ചിത്രവും നടി ഇതിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു രുദ്രയുടെ ജനനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക