ട്രാൻസ് സിനിമയിൽ ക്ലൈമാക്സ് രംഗം ആംസ്റ്റർഡാമിലാണ് നടക്കുന്നത്. കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് ഫോർട്ട് കൊച്ചിയിൽ പുനസൃഷ്ടിക്കുകയായിരുന്നു എന്നതാണ് വാസ്തവം. പുതിയ നിയമ പ്രകാരം യഥാർത്ഥ റെഡ് ഡിസ്ട്രിക്റ്റിൽ സിനിമാ ഷൂട്ടിംഗ് അനുവദനീയമല്ല.
ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഫോർട്ട് കൊച്ചിയിലെ സെറ്റിൽ വച്ചാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ,നസ്രിയഎന്നിവരാണ്കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.