Image

ഒരിക്കൽ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്; പ്രിയ വാര്യർക്ക് എതിരെയുള്ള ട്രോളുകളെ കുറിച്ച് സംവിധായകൻ

Published on 15 April, 2020
ഒരിക്കൽ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്; പ്രിയ വാര്യർക്ക് എതിരെയുള്ള ട്രോളുകളെ കുറിച്ച് സംവിധായകൻ
ട്രോളുകളെ കുറിച്ച് ഒരിക്കൽ പ്രിയയോട് ഞാൻ സംസാരിച്ചിട്ടുണ്ട്. അന്ന് പ്രിയ പറഞ്ഞത് ട്രോളുന്നവർ ട്രോളിക്കോട്ടെ ഞാനത് മൈൻഡ് ചെയ്യാറില്ല എന്നാണ്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്. ആർക്കും ആരെയും എന്തും പറയാനും ട്രോളാനും സാഹചര്യമുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അത് പോസിറ്റീവ് ആയിട്ടെടുക്കുക.
നമ്മൾ ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് ബോദ്ധ്യമുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോവുക. ഇപ്പോൽ ട്രോളുന്നവർ നാളെ നമ്മളെ അംഗീകരിക്കും. ഇങ്ങനത്തെ ട്രോളിന് വിഷമിച്ച് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിലും നല്ലത് അത് മൈൻഡ് ചെയ്യാതിരിക്കുകയാണ്. ഒരിക്കൽ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക