Image

എല്ലാത്തരം വിസകള്‍ക്കും വര്‍ഷാവസാനം വരെ കാലാവധി നീട്ടി നല്‍കി യു.എ.ഇ

Published on 15 April, 2020
എല്ലാത്തരം വിസകള്‍ക്കും വര്‍ഷാവസാനം വരെ കാലാവധി നീട്ടി നല്‍കി യു.എ.ഇ


ദുബായ്: എല്ലാത്തരം വിസകള്‍ക്കും ഈ വര്‍ഷം അവസാനം വരെ കാലാവധി നീട്ടി നല്‍കുമെന്ന് യു.എ.ഇ. കൂടാതെ കാലാവധി കഴിഞ്ഞ താമസവിസകള്‍ സ്വയമേ പുതുക്കി നല്‍കുമെന്നും യു.എ.ഇ.അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇ. താമസ വിസയുള്ളവര്‍ രാജ്യത്തിന് പുറത്ത് ആറുമാസം കഴിഞ്ഞാലും അവരുടെ താമസ വിസ റദ്ദാകില്ല.  

മാര്‍ച്ച് ഒന്നിന് കാലാവധി കഴിയുന്ന താമസ വിസകള്‍ പുതുക്കാനായി ഒന്നും ചെയ്യേണ്ട അവ ഓട്ടോമാറ്റിക് ആയി പുതുക്കി കിട്ടും.  മാര്‍ച്ച്  ഒന്നിന് ശേഷം കാലാവധി  കഴിഞ്ഞ എമിറേറ്റ്സ് ഐഡിക്കും ഈ വര്‍ഷം അവസാനം വരെ കാലാവധി നീട്ടിയിട്ടുണ്ട്. കാലാവധി  കഴിഞ്ഞ എമിറേറ്റ്സ് തിരിച്ചറിയല്‍ രേഖ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും ഫെഡറല്‍ 
അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.

മാര്‍ച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞവരും അത് പുതുക്കി കിട്ടാന്‍ ഒന്നും ചെയ്യേണ്ടതില്ല. ഇവരുടെ വിസയും എന്‍ട്രി പെര്‍മിറ്റും ഈ വര്‍ഷം അവസാനം വരെ സാധുവായിരിക്കും. വിസ സ്റ്റാംപ് ചെയ്യാത്തവര്‍,  എമിറേറ്റ്സ് ഐഡി കിട്ടാത്തവര്‍ എന്നിവരില്‍ നിന്ന് ഒരു പിഴയും ഈടാക്കില്ല. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ മടക്കയാത്രയ്ക്ക് എന്ത് ചെയ്യണം എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക