Image

ട്രാന്‍സിന് വേണ്ടി ഫോര്‍ട്ട് കൊച്ചിയെ ആംസ്റ്റര്‍ഡാമാക്കിയത് 14 ദിവസം കൊണ്ട്

Published on 16 April, 2020
ട്രാന്‍സിന് വേണ്ടി  ഫോര്‍ട്ട് കൊച്ചിയെ ആംസ്റ്റര്‍ഡാമാക്കിയത് 14 ദിവസം കൊണ്ട്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രമായിരുന്നു ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം, നസ്രിയ നസീം, സൗബിന്‍ സാഹിര്‍, വിനായകന്‍, ഗൗതം മേനോന്‍ എന്നിങ്ങനെ വലിയ താരനിരയായിരുന്നു അണിനിരന്നത്. 

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഓണ്‍ലൈന്‍ സ്ട്രിമിങ്ങിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു . ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ട്രാന്‍സിലെ ലൊക്കേഷനും സെറ്റും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. കേരളത്തിന് പുറമേ, മുംബൈ, കന്യാകുമാരി. ദുബായ്, ആംസ്റ്റര്‍ഡാമം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ക്ലൈമാക്സ് രംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരുന്നു. ക്ലൈമാക്സിലെ ആംസ്റ്റര്‍ഡാം രംഗങ്ങള്‍ ഫോര്‍ട്ട്കൊച്ചിയിലായിരുന്നു ഷൂട്ട് ചെയ്തത് . ഇപ്പോഴിത ഇതിനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി. 14 ദിവസം കൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയെ ആംസ്റ്റര്‍ഡാമാക്കി മാറ്റിയത്. സെറ്റിടുന്നതിന്റെ ചിത്രങ്ങളും മാറ്റും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.



അജയന്‍ ചാലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെ...

സത്യമാണ്‌ !

ആംസ്റ്റര്‍ഡാം നമ്മുടെ കൊച്ചിയിലാണ്‌ !!

ആംസ്റ്റര്‍ഡാം ലെ റെഡ്‌ ഡിസ്ട്രിക്റ്റില്‍ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത്‌ കൊണ്ട്‌ ആ സ്ട്രീറ്റി ലേക്ക്‌ എന്‍ട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട്‌ ചെയ്‌തതിനു ശേഷം ബാക്കി ഷൂട്ടിംഗ്‌ ഫുട്ടേജ്‌ നോക്കി നമ്മളിവിടെ ഫോര്‍ട്ട്‌ കൊച്ചിയില്‍ . അവിടത്തെ ആര്‍ക്കിടെക്ചറിനോട്‌ സാമ്യമുള്ള ബില്‍ഡിംഗ്‌ ഏരിയയില്‍ സെറ്റ്‌ ഇടുകയായിരുന്നു .ഏകദേശം 14 ദിവസങ്ങള്‍ എടുത്താണ്‌ മഴദിവസങ്ങള്‍ക്കുള്ളിലും സെറ്റ്‌ പൂര്‍ത്തിയാക്കിയത്‌.- അദ്ദേഹം കുറിച്ചു.


ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമായിരുന്നില്ല. തുടര്‍ന്ന് കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിയുടെ നേത്യത്വത്തില്‍ സെറ്റ് നിര്‍മ്മിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്ലൈമാക്സ് സീണ്‍ ഷൂട്ട് ചെയ്തത്. ഫഹദ് ഫാസില്‍ റെഡ് ഡിസ്ട്രിക്ടില്‍ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ഇവിടെയാണ് ചിത്രീകരിച്ചത്.

Join WhatsApp News
Ninan Mathulla 2020-04-17 07:22:54
The influence of visual media in shaping public opinion can’t be under estimated. Nowadays TV channels and Radio stations have mushroomed with each having its own political agenda. Earlier it used to be one TV channel under government control. I watched both ‘Trance’ and ‘Ayyappanum Koshiyum’. I have reasons to doubt that both have political agenda behind it as it can create bad feelings towards a community in people’s mind. If such movies were created picturing the majority community in negative light ,we could imagine the backlash in media about it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക