Image

ഇസഹാക്ക് കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍ ; പിറന്നാള്‍ ചി?ത്രം വൈറല്‍

Published on 17 April, 2020
 ഇസഹാക്ക് കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍ ; പിറന്നാള്‍ ചി?ത്രം വൈറല്‍

കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോയുടെയും മകനായ ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാരിയര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രം പങ്കുവച്ചാണ് താരപുത്രന് ആശംസകള്‍ നേര്‍ന്നത്. ഇസുവിന് പിറന്നാള്‍ എന്നാണ് ഇസഹാക്കിനെ എടുത്തുനില്‍ക്കുന്നൊരു ചിത്രം പങ്കുവച്ച് നടി കുറിച്ചത്. ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍ ആയിരുന്നു ഏപ്രില്‍ 16ന്. പിറന്നാള്‍ കേക്കിനൊപ്പമുള്ള കുഞ്ഞ് ഇസയുടെ ചിത്രം കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ബൈബിളില്‍ എഴുതപ്പെട്ടിട്ടുള്ള 'നോഹയുടെ പേടകം' എന്നതിനെ ആസ്പദമാക്കിയാണ് പിറന്നാള്‍ കേക്ക് ഒരുക്കിയിരിക്കുന്നത്. ഇസഹാക്കിന്റെ പേടകം എന്നാണ് കേക്കിനു പേര് നല്‍കിയിരിക്കുന്നതും. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും താമസിയാതെ ഇതിനെയൊക്കെ തരണം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും ചാക്കോച്ചന്‍ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവരോടും സുരക്ഷിതരായി ഈ പ്രതിസന്ധിയെ നേരിടാനും ചാക്കോച്ചന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.  സമൂഹമാധ്യമത്തില്‍ പങ്കു വച്ച് ചിത്രത്തിനു താഴെ ഇസഹാക്കിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനവധി താരങ്ങളാണ് എത്തിയത്. അനുമോള്‍, ഉണ്ണിമായ, സംയുക്ത മേനോന്‍ തുടങ്ങി മലയാളത്തിലെ നിരവധി സിനിമാപ്രവര്‍ത്തകര്‍ കുഞ്ഞ് ഇസയ്ക്ക് ആശംസകള്‍ നേര്‍ന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക