Image

അഹാനയുടെ അടിപൊളി ഡാന്‍സ്ഏറ്റെടുത്ത് ആരാധകര്‍

Published on 19 April, 2020
അഹാനയുടെ അടിപൊളി ഡാന്‍സ്ഏറ്റെടുത്ത് ആരാധകര്‍

ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള   അഹാന കൃഷ്ണ കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം  പങ്കുവെക്കാറുണ്ട്. അഹാനയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം നടി സിനിമയില്‍ തിരിച്ചെത്തിയത്.


ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലോക് ഡൗണ്‍ നാളുകളില്‍ ഡാന്‍സ്, വര്‍ക്കൗട്ട് വീഡിയോകളുമായിട്ടാണ് അഹാന എത്താറുളളത്. മുന്‍പ് സഹോദരിമാര്‍ക്കൊപ്പമുളള അഹാനയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.


സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയിരുന്നത്. അഹാന കൃഷ്ണയുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. ഇത്തവണ ഒരു ബോളിവുഡ് ഗാനത്തിനൊപ്പംചുവടുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. വീഡിയോയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ബാദ്ഷയും ഒരുമിച്ച ഗേണ്ഡ ഫൂല്‍ എന്ന ഗാനത്തിനൊപ്പമാണ് അഹാന ചുവടുവെക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക