Image

അന്ത്യകാഹളം (ചെറുകഥ: സാംസി കൊടുമണ്‍)

Published on 19 April, 2020
അന്ത്യകാഹളം (ചെറുകഥ: സാംസി കൊടുമണ്‍)
(കൊറോണ വൈറസുമൂലം ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി)

ആകാശം ചുവന്ന പൂക്കളെ ഗര്‍ഭം ധരിച്ചു. കാറ്റ് അതിന്മേല്‍ അടയിരുന്നു. സൂര്യന്‍ അതനുവിത്തും വളവും നല്‍കി. രാത്രിഅതിനെ പ്രസവിച്ചു. നക്ഷത്രങ്ങള്‍ സൂതകര്‍മ്മിണികളായിരുന്നു. മിന്നലുംഇടിയും അതിനെ പാലൂട്ടി. മഴ അതിനെ താരാട്ടു പാടിഉറക്കി. എട്ടമ്മമാരുടെ ലാളനയും പരിചരണമേറ്റവന്‍ വളര്‍ന്നു. അവന്റെ കൈകാലുകള്‍ അഷ്ടദിക്കുകളേയും പുണര്‍ന്നു. അവന്റെ നാവ് ഭൂമിയെ നക്കിത്തിന്നാന്‍ വെമ്പി. പക്ഷേ അവനു കാഴ്ചയില്ലയിരുന്നു. ആകാശം നൊന്തു. കണ്ണൂകളില്ലാത്ത അവളുടെ കുഞ്ഞിനെ ഓര്‍ത്തവള്‍കരഞ്ഞു. അടയിരുന്ന കാറ്റിനോടവള്‍ കലഹിച്ചു. “എന്റെ മകനോടു നീ എന്തേ ഇങ്ങനെ ചെയ്തു.’ മറ്റമ്മമാരും കാറ്റിനെ പ്രതിക്കൂട്ടിലാക്കി. കാറ്റിനതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എനിക്കിതുകിട്ടണം. അവള്‍ ആത്മഗതംചെയ്തു. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ നിന്റെ അവിഹിതത്തെ ഞാന്‍ എന്റെ ചുമലേറ്റി മറച്ചു. നിനക്കൊരു ചീത്തപ്പേരുണ്ടാകരുതെന്നു മാത്രമേ ഞാന്‍ കരുതിയുള്ളു. അതെന്റെ കടമയാണന്ന് കരുതി.

എന്റെ അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്; നമ്മള്‍ എന്നും ഒന്നിച്ചു നില്‍ക്കേണ്ടവരാണന്ന്. പക്ഷേ നിന്റെ വിചാരം ഞാന്‍ നിനക്ക് അടിമയാണന്നാണ്. എനിക്ക് നിന്റെ കീഴിലെ നിലനില്‍പ്പുള്ളു എന്നതു ശരിതന്നെ . എനിക്കെന്റേതായ ഒരസ്തിത്വം ഉണ്ടെന്നു നീ അറിയണം. ഭൂമിയും ഞാനുമായുള്ള കലഹങ്ങള്‍ക്ക് നീ ആéകാരണം. നിന്റെ മുഖത്തു നിറയുന്ന ഭാവങ്ങളെ ഒക്കെ ഞാന്‍ തുടച്ചു നീക്കി എപ്പോഴും വെടിപ്പാക്കിക്കൊണ്ടേ ഇരിക്കുന്നു. ചിലപ്പോള്‍ എനിക്കന്ം ശക്തികൂടിപ്പോകുന്നു. അപ്പോള്‍ അവള്‍ നട്ടുണ്ടാക്കിയതൊക്കെ പിഴുതെറിയേണ്ടിവരും. അവള്‍ അരുമയോടു വളര്‍ത്തുന്ന കമ്പുകളെയും ശിഖരങ്ങളേയും ഞാന്‍ ഒടിച്ചുകളയും. ഒക്കെ നിനക്കുവേണ്ടിയായിരുന്നു. നീണ്ട വിചാരണയുടേയും തീര്‍പ്പിന്റേയും ഇടയില്‍കാറ്റു വിതുമ്പി. ഒടുവില്‍ അവള്‍ ഉഗ്രകോപിണിയായി.. അവള്‍ ചുഴലിയായി കിരാത നൃത്തമാടി. “ആകാശമേ നിന്റെ അന്ധനും ബധിരനുമായ ജാരസന്തതി മുഖാന്തരം ഭൂമിനിന്നെ ശപിക്കുന്നതെങ്ങെനെ എന്നു ഞാന്‍ കാണീച്ചുതരാം. നീ വല്ലാതെകരയും. ഞാന്‍ അവനെ എന്റെ ചിറകിന്‍ കീഴില്‍വളര്‍ത്തും. എല്ലാ രൗദ്ര ഭാവത്തിലും ഞാന്‍ അവനെ വളര്‍ത്തും. എന്നാല്‍ നീ അവനെ കാണുകയുമില്ല. ജനം അവനെ ശപിക്കുമ്പോള്‍ നിന്റെ ഇടം ചെവി തുടിക്കും. അപ്പോള്‍ നീ അറിയണം ഞാന്‍ അവനെ വളര്‍ത്തിയ വിധങ്ങള്‍. കാറ്റവനേയും ഏറ്റിഎങ്ങോട്ടോ പോയി.. 

ഇതെല്ലാം കണ്ടുംഅറിഞ്ഞ ഭൂമി വ്യാകുലപ്പെട്ടു. കാറ്റ് ആ കുരുപ്പുമായി എങ്ങോട്ടുപോയി. ഇനി ഏതെല്ലാം വഴികളില്‍ നാശത്തിന്റെ വിത്തവള്‍വിതയ്ക്കും. ഭൂമികാറ്റിനോടു കരഞ്ഞു; ‘നീ എന്റെ സഹോദരിതന്നെ . നമ്മള്‍ ഒന്നായിലാളിച്ചും, സ്‌നേഹിച്ചും വളര്‍ത്തിയവര്‍ക്കെതിരെ നീ വാളെടുക്കരുത്. നീ ആ അസുരവിത്തിനെ എനിക്ക് തരൂ. ഞാന്‍ എന്റെ പാതാളഗോപുരങ്ങളില്‍ എവിടെയെങ്കിലും ഒളിപ്പിക്കാം.”

‘നീ പറയുന്നതൊക്കേയും ഞാന്‍ അറിയുന്നു. പക്ഷേ ഏറെവൈകി.! ഞാനാക്കുരിപ്പിനെ സര്‍പ്പങ്ങള്‍ക്കും, വവ്വാലുകള്‍ക്കുമായി എറിഞ്ഞുകൊടുത്തു. അവനുചേര്‍ന്ന ഇണയും കൂട്ടും അവരായിരിക്കും. അവന്‍ വവ്വാലുമായി ഇണചേര്‍ന്നു. സര്‍പ്പം അവനെ വിഴുങ്ങി. അവന്‍ രണ്ടുപേരിലും ആയിരിക്കുന്നു. അവന്‍ അവരില്‍ ചെറുകണി കകളായി ജിവിച്ചുകൊണ്ടേയിരിക്കും. ഒരുറപ്പു ഞാന്‍ തരാം; സര്‍പ്പങ്ങളും, വവ്വാലുകളും ഒന്നിച്ചുവരാതിരുന്നാല്‍ അവന്‍ കണികകളായിത്തന്നെ അവശേഷിക്കും. പക്ഷേ ദാ... അതവിടെ സംഭവിക്കുന്നു. അങ്ങുകിഴക്ക് ഒരേ പാത്രത്തില്‍ അവര്‍! സര്‍പ്പവും, വവ്വാലും. ഇനി അവന്‍ നിന്റെ മക്കളില്‍ വളരും. ഒന്നില്‍ നിന്നും അനേകമായി പെരുകം. അതാ അവന്‍ അവരുടെ ശ്വാസനാളങ്ങളിലേക്ക് കടക്കുന്നു. ശ്വാസകോശങ്ങളില്‍ വളരുന്നു. നോക്കൂ ഇവിടെയും അവരെന്നെ കരുവാക്കുകയാണ്. അവന്‍ ഒരൊരുത്തരുടെയും ശ്വാസനാളത്തില്‍ പതിയിരുന്ന് എന്നൊടൊപ്പം മറ്റവനിലേക്ക് എത്തിച്ചേരുന്നു. ഇതുസൂര്യനും ആകാശവും ചേര്‍ന്നുള്ള ഒരു വലിയഗൂഡാലോചനയുടെ ഭാഗമാണന്നറിയുക.”

 ’പ്രീയസഹോദരി, അല്ല നീയെനിക്കമ്മയുമാണല്ലോ.. നിന്റെ ജനനശേഷം എത്ര കാലങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ നിന്റെ പ്രതലങ്ങളിലേക്കു വന്നത്. ശൂന്യവും പാഴായും കിടന്ന നിന്നില്‍ ഞാനാണ് പുതുജീവിയനുകളെതന്നത്. അതുകൊണ്ട് നിന്റെ മക്കള്‍എന്റേയും മക്കള്‍തന്നെ. നമുക്കവരെ ഈ വിനാശത്തില്‍ നിന്നും എങ്ങനേയും കരകയറ്റിയേ മതിയാæ. എനിക്കൊറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ലല്ലോ... ഞാന്‍ അവന്റെ തടവറയിലല്ലേ... പക്ഷേ ഒന്നുചെയ്യാം... നിന്റെമക്കളുടെ വീടിന്റെ കട്ടിളപ്പടിക്കു മുന്നില്‍ ഞാന്‍ അവനെ തടയാം. നീ അവരോടു പറയണംവാതില്‍ തുറക്കരുതേയെന്ന്. സ്വയം ചലിക്കാന്‍ കഴിയാത്തവന്‍ ഇരയേയും കാത്തിരുന്നു തന്നെ ഇല്ലാതായിക്കൊള്ളും. അഥവാ അവന്‍ ആരുടെയെങ്കിലും ഉള്ളില്‍കടന്നാല്‍ ആയിരങ്ങളായി അവന്‍ പിളരും. പിന്നെ അവന്‍ പിടിതരുകയില്ല. പ്രാണവായുവിലുടെ അവന്‍ മറ്റവനിലേക്ക് വളരും. നമുക്കവനെ പിടിച്ചു കെട്ടാന്‍ ഇപ്പോള്‍ ഒരുവഴിയെയുള്ളു. അവന്റെ കൈകാലുകള്‍ എത്താത്തത്ര ദൂരത്തിലേക്ക് മാറി നടക്കുക.

കാറ്റേ നീ പറഞ്ഞതു ശരിയാണ്., പക്ഷേ ആശുപത്രികളിലെ എന്റെ മാലാഖമാരായ ജീവനക്കാര്‍ എന്തുചെയ്യും. അവര്‍ക്ക് എത്ര മാത്രം അകലം പാലിക്കാന്‍ കഴിയും. അവര്‍ക്ക് മുന്നില്‍ വരുന്ന ജീവനുകളെ നിസാരമായി കരുതാന്‍ പറ്റുമോ? അവരെ ഓര്‍ത്താണ്  ഞാന്‍ ഇപ്പോള്‍ ഏറെ നൊമ്പരപ്പെടുന്നത്. എന്റെ കുട്ടികള്‍ ഇതിനെ അതിജീവിക്കും. അതെനിക്കുറപ്പാണ്. എനിക്കുവേണ്ടിയും മറ്റനേകര്‍ക്കുവേണ്ടിയും ബലിയാകുന്നവരെ ഓര്‍ത്തെനിക്ക് അഭിമാനവും ഒപ്പം ദുഃഖവുമുണ്ട്. ഇതിമു മുമ്പും അവര്‍ എന്നെ ഇത്തരം പ്രതിസന്ധികളില്‍നിന്നും കൈപിടിച്ചുകയറ്റിയിട്ടുണ്ട്. അനേകം ഗര്‍ഭഗ്രഹങ്ങളില്‍ നിന്റെ ഈ പിറപ്പിനെ നിഗ്രഹിക്കാനുള്ള ആയുധങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഓര്‍ത്തൊ... എനിക്കും എന്റെ കുട്ടികള്‍ക്കും എതിരെ വന്ന ഇവന്റെ മേല്‍ പതിക്കുന്ന ആദ്യ അമ്പില്‍ തീരാനുള്ളതെയുള്ളൂ നിന്റെ അട്ടഹാസം. എന്നാല്‍ എനിക്കിപ്പോള്‍ വിലാപത്തിന്റെ കാലമാണ്. ഒരോ കാലസന്ധിയിലും ഞാന്‍ ഇതില്‍ക്കൂടി കടന്നുപോയേ മതിയാകൂ എന്നത് എന്റെ വിധിയായിരിക്കാം. ഒരമ്മക്ക് എത്രനാള്‍ സ്വന്തം മക്കളുടെ വിലാപങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ കഴിയും. പ്രാണവായു എന്നുകരുതി നിന്നെ ഞങ്ങള്‍ സ്‌നേഹിച്ചു... പക്ഷേ നീയോ...?

 ആ നാലുവയസുകാരിയുടെ കരച്ചില്‍ നീ കേള്‍ക്കുന്നുണ്ടോ...? അവള്‍ചോദിക്കുന്നു എന്റെ പപ്പ എവിടെ. മരണം എന്താണന്നവള്‍ക്കറിയില്ല. പപ്പ ബര്‍ത്ത്‌ഡേ കേക്കുമായി വരുന്നതും നോക്കി അവള്‍ ഏറെ കാക്കുന്നു. വിജനാമായ റോഡില്‍ വല്ലപ്പോഴുംവêന്ന കാര്‍ പപ്പയുടേതെന്നു പറഞ്ഞവള്‍ ഉമ്മറത്തേക്കോടുന്നു. പിന്നെ നിരാശയോട് , എട്ടുവയസുകാരി ചേച്ചിയോടു ചോദിക്കുന്നു; എന്റെ പപ്പയെ കണ്ടുവോ...? അകത്ത് എല്ലാം കേട്ട് സ്വയം വിങ്ങിപ്പൊട്ടുന്ന അമ്മക്ക് æഞ്ഞുങ്ങളെ മാറോടണച്ചൊന്നു പൊട്ടിക്കരയാന്‍ പോലും അനുവദിക്കാതെ നീ അവളേയും വലയില്‍ കുടുക്കിയില്ലേ. നാലുനാള്‍ക്ക് മുമ്പ് ഞാനിപ്പം വരാമെന്നു പറഞ്ഞ് ആംബുലന്‍സില്‍ പോയവന്‍, മോര്‍ച്ചറിയില്‍പ്പോലും സ്ഥലമില്ലാതെ, പാര്‍ക്കിഗ്‌ലോട്ടിലെ ഫ്രീസറില്‍ അട്ടിയടുക്കിയിരിക്കുന്നവരിലെ ഒരു അക്കമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവസാനമായി ഒന്നു കാണാന്‍ കഴിയാതെ, ഒരന്ത്യചുംബനം കിട്ടാതെ, തൈലാഭിഷക്തനാകാതെ എങ്ങോമറവു ചെയ്യപ്പെടുന്നവന്‍. ഇതൊരിടത്തെ വിലാപമല്ല. ഇരുപത്തൊന്നു വയസ്സുവരെ പോറ്റിപ്പുലര്‍ത്തിയവനോടു ചേര്‍ന്നിരുന്ന് നെറ്റിയില്‍ ഒരുമുത്തം കൊടുക്കാന്‍ പോലും കഴിയാത്ത അപ്പനമ്മമാരുടെ വേദന നീ അറിയുന്നുണ്ടോ. എഴുപതാണ്ട് എല്ലാവര്‍ക്കുംവേണ്ടി ജീവിവിച്ച് ഏറെ സഹിച്ച ആ അമ്മക്ക് കൊച്ചുമോന്റെ വിവാഹമെന്ന സന്തോഷത്തില്‍ പèചേരാന്‍ നീ അനുവദിച്ചൊ? നേരാംവണ്ണം ഒêയാത്രയയപ്പുകിട്ടിയോ. ദാ... അവിടെ സമനിലതെറ്റിയ ഒരുവന്‍. പതിനാറാംവയസുമുതല്‍ അവന്റെ ജീവിതം ദുരിതക്കടലിലായിരുന്നു. ആ കടലൊക്കയും നാളെ.. നാളെ എന്ന പ്രതീഷയില്‍ നീന്തിക്കടന്നവന്‍. ... അവനെ ഞാന്‍ എന്തു പറഞ്ഞുസമാധാനിപ്പിക്കും. ഒരാഴ്ച കൂടികഴിഞ്ഞ് ജോലിയില്‍ നിന്നും വിരമിച്ച്, പ്രീയതമക്കൊപ്പം തിരക്കുകളില്ലാത്ത ഒരു ജീവിതംകൊതിച്ച്; ഒത്തിരിയേറെ സ്വപ്നങ്ങള്‍ കണ്ടാവനാണ്. എണ്ണിയെണ്ണിപ്പറയാന്‍ എനിക്കേറെയുണ്ട്. എനിക്കൊന്നു കരയണമെന്നുണ്ട്.

എന്റെ സന്തതികള്‍, പരാതികളും, പരിഭവങ്ങളും പറഞ്ഞു കരയാന്‍ എനിക്കുമേലെ ചിലദൈവങ്ങളെ പ്രതിഷ്ഠിച്ചു. ഞാന്‍ അവരെ കുറ്റാപ്പെടുത്തിയില്ല. എന്റെ ഭാരംഅന്ം കുറഞ്ഞല്ലോ എന്നു ഞാന്‍ സന്തോഷിച്ചു. എന്നാല്‍ ഇപ്പോള്‍ അവര്‍ എവിടെ. എല്ലാവരും വാതിലടച്ച് അവരവരുടെ കുഴിമാടങ്ങളില്‍ ഉറങ്ങുന്നു. മറ്റുചില ഉടന്‍ ശാന്തിക്കാരെ കാണാനെ ഇല്ല. ഒന്നെനിക്കറിയാം, എന്റെ ധീരരായ പോരാളികള്‍ - എന്നും എന്നെ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ചിട്ടുള്ള ആശുപത്രികളില്‍ രാപകല്‍ കഷ്ടപ്പെടുന്ന എന്റെ പ്രീയപ്പെട്ട കുഞ്ഞുങ്ങള്‍ - ഈ കാലത്തെ അധിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുമ്പോള്‍, ഈ മാളത്തിലൊളിച്ചവരൊക്കെ അവകാശവാദങ്ങളുമായി പുറത്തുവരും. അപ്പോള്‍ എല്ലാവരും വീണ്ടും എന്നെ ഉപേക്ഷിച്ച് അവര്‍ക്കൊപ്പം കൂടും. അപ്പോഴും എനിക്ക് സന്തോഷമേയുള്ളു. എന്റെ കുട്ടികളുടെ സന്തോഷമാണല്ലോ എനിക്ക് വലുത്. എന്നാല്‍ഒന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു; അന്ത്യകാഹളം ഊതുമ്പോള്‍ - വിചാരണയുടെ നാളുകളില്‍ - ഞാന്‍ ഇവര്‍ക്കെതിരെ മൊഴികൊടുക്കും. കാറ്റെ..! നിന്നേയും ഞാന്‍ വിചാരണയ്ക്ക് വിട്ടുകൊടുക്കും. പ്രാണവായുവായി നീ സ്‌നേഹം നടിച്ച് എല്ലാവരിലും കടന്നുകൂടി ചതിക്കയായിരുന്നു. എല്ലാവരും അറിയട്ടെ. മക്കളെ ഇത് അന്ത്യകാഹളമല്ല. നിങ്ങള്‍ ഭയപ്പെടരുത്. പൊരുതുക. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.


Join WhatsApp News
Boby Varghese 2020-04-19 11:34:22
Beautiful. Really beautiful.
കാലന്റെ കാഹളം 2020-04-19 14:23:28
2016 ലെ തിരഞ്ഞെടുപ്പിൽ 105 മില്ല്യൻ വോട്ടർമാർ വോട്ട് ചെയ്യാതെ വീട്ടിൽ ഇരുന്നു, വെറും 65 മില്യൺ വോട്ടു കിട്ടിയ ട്രംപ് കുതന്ത്രങ്ങളിലൂടെ ഭരണം കൈയേറി impeeched ആയി. എന്നാൽ കൊറോണയെ തുരത്താൻ വീട്ടിൽ ഇരിക്കാൻ ഇവർക്ക് മടി. പൊതു അടവിനെ എതിർത്ത് റോഡിൽ പ്രകടനം നടത്തുന്നവർ ഹോസ്പിറ്റൽ വർക്കേഴ്സ്, പോലീസ്, എന്നിവരെ നടുവിരൽ കാണിക്കുന്നു. 2020 തിരഞ്ഞെടുപ്പിൽ ലിൻസി തോൽക്കും, അപ്പോൾ ട്രംപിന്റെ കഥ പറയണോ? സ്ത്രികളുടെ ഗർഭപാത്രത്തെ നിയന്തിക്കുന്നവർ ആണ് മാസ്ക് ധരിക്കുന്നത് പൗര സ്വാതന്ത്രത്തെ നിഷേധിക്കുന്നു എന്ന് വാദിക്കുന്നത്. ഇവർ അന്ത്യ കാഹളം മുഴക്കുന്നു. കൊറോണ നിമിത്തം മരിച്ചവരുടെ ബോഡി സൂക്ഷിക്കുവാൻ ഫ്രീസർ ട്രക്കുകൾ റെഡി ആക്കുന്നവരുടെ മുന്നിലൂടെ ലോക്ക് ഡൌൺ എതിർക്കുന്നവരുടെ പ്രകടനം. ഇ പ്രകടനക്കാർ ആണ് മരണ കാഹളം മുഴക്കുന്നവർ
അരിയും തിന്നു! 2020-04-19 15:37:34
അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായ്ക്കു മുറുമുറുപ്പ്! കൊറോണ നിമിത്തം വേണ്ട പ്രതിരോധന ചികിത്സകൾ ലഭിക്കാത്തതിനാൽ അനേകർ മരിക്കുന്നു, ഹെൽത്തു കെയറിൽ ജോലി ചെയുന്നവർ രോഗികൾ ആയി മാറുന്നു, പോലീസ്, ആംബുലൻസ് ജോലിക്കാർ എന്നിങ്ങനെ അനേകർ രോഗികൾ ആയി മാറുന്നു, ചിലർ മരിക്കുന്നു. എന്നിട്ടും മനുഷത്തം അല്പം പോലും ഇല്ലാത്തവർ മോങ്ങുന്നു എക്കോണമിയെ ഓർത്തു! മറ്റുള്ളവർ മരിച്ചാലും സ്വന്തം സ്റ്റോക്ക്, ബാങ്ക് നിക്ഷേപം ഇവ ഒക്കെ വർദ്ധിക്കണം എന്ന് ആഗ്രഹിക്കയും അതിനു വേണ്ടി സ്ഥിരം എഴുതുകയും ചെയ്യുന്നവർ അല്ലേ കാലൻമാർ! ഇത്തരം ജീവികൾക്ക് കൊറോണ വേണ്ട മരിക്കുവാൻ, ഇവർ പണ്ടേ മരിച്ചവർ തന്നെ! സ്റ്റിമുലസ്സ് ചെക്കിൽ ട്രംപിന്റെ പേര് വേണം എങ്കിൽ കൊറോണ നിമിത്തം മരിച്ചവരുടെ ഡെത്തു സെർട്ടിഫിക്കറ്റിലും മരണ കാരണം എന്നുള്ള കോളത്തിൽ ട്രംപിന്റെ പേര് ചേർക്കണം. ഇന്ന് അമേരിക്കയിൽ ജീവിക്കണം എങ്കിൽ മറ്റുള്ളവരുടെ കോമൺ സെൻസിനെ ആശ്രയിച്ചു വേണം. കോമൺ സെൻസ് ഇല്ലാത്തവരുടെ എണ്ണം ദിനംതോറും വർധിക്കുന്നു. കോമൺ സെൻസ് ഇല്ലാത്തവർ ആണ് മരണ കാഹളം മുഴക്കുന്നത്.
Sudhir Panikkaveetil 2020-04-19 16:03:52
കൊറോണ കാലത്തെ ചില ചിന്തകൾ. എഴുത്തുകാരൻ അതിനു ഒരു കലാവിഷ്കാരം നൽകുന്നു. നന്നായി ശ്രീ സാംസി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക