Image

മുമ്ബും ഞാന്‍ ലോക്ക്ഡൗണ്‍ അനുഭവിച്ചിട്ടുണ്ട്: ശ്വേത മേനോന്‍

Published on 20 April, 2020
മുമ്ബും ഞാന്‍ ലോക്ക്ഡൗണ്‍ അനുഭവിച്ചിട്ടുണ്ട്: ശ്വേത മേനോന്‍

 ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മലയാള ചലച്ചിത്ര ലോകത്ത്  ശ്രദ്ധേയതാരമായ  ശ്വേത മേനോന്‍  .

ശ്വേതയുടെ വാക്കുകള്‍;

ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍. കുടുംബാംഗങ്ങളോട് പഴയ കഥകള്‍ പറഞ്ഞിരിക്കുന്നതും, മകളുടെ കളിചിരികളാസ്വദിക്കുന്നതും വലിയ സന്തോഷങ്ങളാണ്. അവള്‍ സാമാന്യം പക്വതയുള്ളൊരു കുട്ടിയാണ്. 


അതുകൊണ്ട് എന്‌റെ ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാണ്. ഷൂട്ടും സഹപ്രവര്‍ത്തകരും സ്റ്റുഡിയോയും, സൂര്യ 'ജോഡി നമ്ബര്‍ വണ്ണു'മെല്ലാം മിസ് ചെയ്യുന്നുണ്ട്. പക്ഷേ അതില്‍ വിഷമിച്ചിട്ട് കാര്യമില്ലല്ലോ..!. ലോകത്തിന് വേണ്ടി നമുക്കിപ്പോള്‍ ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യം, സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നതനുസരിച്ച്‌ വീട്ടിലിരിക്കുക എന്നതാണ്. ഇപ്പോള്‍ വീട്ടിലിരുന്നാല്‍ വൈകാതെ പുറത്തിറങ്ങാം.


"ജീവിതത്തില്‍ മുമ്ബും ഞാന്‍ ലോക്ക്ഡൗണ്‍ അനുഭവിച്ചിട്ടുണ്ട്. ബിഗ്‌ബോസിന്‌റെ ആദ്യ സീസണില്‍ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്. അതൊക്കെ വച്ചു നോക്കുമ്ബോള്‍ ഇതൊക്കെയെന്ത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക