Image

കോവിഡ് വാക്‌സിന്‍ ഒക്‌ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍

Published on 27 April, 2020
കോവിഡ് വാക്‌സിന്‍ ഒക്‌ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍
പുണെ: ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഒക്‌ടോബറില്‍ ഇന്ത്യന്‍ വിപണിയിലിറക്കാന്‍ പദ്ധതിയുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പുണെയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട്. കഴിഞ്ഞ 23ന് തുടങ്ങിയ മനുഷ്യരിലെ പരിശോധന െസപ്റ്റംബറില്‍ അവസാനിക്കും. ഇതിനുമുമ്പ്, മൂന്നാഴ്ചക്കകം വാക്‌സിന്‍ നിര്‍മാണം തുടങ്ങി ട്രയല്‍ വിജയകരമായാലുടന്‍ ആവശ്യത്തിന് ഡോസ് ലഭ്യമാക്കാനാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ പദ്ധതി.

ഡോസിന് 1000 രൂപയായിരിക്കും ഇന്ത്യയില്‍ വില.  പ്രതിമാസം 50 ലക്ഷം ഡോസ് വീതം ആറുമാസം ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഇന്ത്യയിലും വാക്‌സിന്‍െറ ക്ലിനിക്കല്‍ ട്രയല്‍ മേയില്‍ തുടങ്ങും. കോവിഡ് വാക്‌സിനുമേല്‍ പേറ്റന്‍റ് എടുക്കില്ലെന്നും രാജ്യത്തും പുറത്തും എല്ലാവര്‍ക്കും ഉല്‍പാദിപ്പിക്കാനും വില്‍ക്കാനും അനുവദിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ ആദര്‍ പൂനവാല പറഞ്ഞു.

ഏഴ് ആഗോള ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കൊപ്പം സീറം ഇന്‍സ്റ്റിറ്റിയൂട്ടും ഓക്‌സ്ഫഡിന്‍െറ കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളിയാണ്. ഓക്‌സ്ഫഡിലെ ഗവേഷകന്‍ ഡോ. ഹില്ലുമായി ബന്ധപ്പെട്ടെന്നും രണ്ടുമൂന്നാഴ്ചക്കകം വാക്‌സിന്‍ നിര്‍മാണം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആദര്‍ പൂനവാല പറഞ്ഞു.

മലേറിയ വാക്‌സിന്‍ പദ്ധതിയില്‍ ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞര്‍ സീറം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചിരുന്നു. 165 രാജ്യങ്ങളില്‍ 20ഓളം വാക്‌സിനുകളാണ് ഏറ്റവും വില കുറച്ച് സീറം ഇന്‍സ്റ്റിറ്റിയൂട്ട് വിതരണം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക