Image

ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച്‌ മമ്മൂട്ടി

Published on 30 April, 2020
ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച്‌ മമ്മൂട്ടി

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. വന്‍ കുടലിലെ അണുബാധതെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.


താരപരിവേഷം അണിയാതെ പൂര്‍ണതയുടെയും മികവിന്റെയും വേറിട്ട മുഖമായിരുന്നു ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യപ്രതിഭ. ഗോഡ്ഫാദര്‍മാരില്ലാതെ തന്നെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച നടന്‍ കൂടിയായിരുന്നു അദ്ദേഹം.

നടന്റെ വിയോഗത്തില്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. 


ഫെയ്‌സ്ബുക്കിലൂടെയാണ് നടന് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

സിനിമാലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ സ്‌നേഹിച്ച മികച്ച നടന്‍. ഒരു പരിപാടിയുടെ ഭാഗമായി ഒന്നിച്ച്‌ വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങള്‍ പങ്കുവെച്ച സംഭാഷണവും സൗഹാര്‍ദ്ദവും ഞാന്‍ ഓര്‍ക്കുന്നു- ഇപ്രകാരമാണ് മമ്മൂട്ടി കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക