Image

അകലം പാലിക്കുന്നതിലെ ആത്മീയാനുഭൂതി (ബിന്ദു ടിജി)

Published on 01 May, 2020
അകലം പാലിക്കുന്നതിലെ ആത്മീയാനുഭൂതി (ബിന്ദു ടിജി)
ആത്മീയതയ്ക്ക് ഒരു പുത്തൻ കാഴ്ച്ച യാണ് ഈ കൊറോണക്കാലം എനിക്ക് സമ്മാനിക്കുന്നത് . കൊറോണ ക്കാലം ആരംഭിച്ചപ്പോൾ ട്രോളി ലൂടെയും അല്ലാതെയും വന്ന വെല്ലുവിളികൾ ദൈവം എവിടെ യാണ്?  ദൈവം എ ന്തേ രക്ഷിക്കാൻ വരുന്നില്ല എന്ന് മുറവിളികൂട്ടുന്ന ഒരു ഭാഗവും നിരന്തരം ചോദിച്ചാൽ ദൈവം എത്തും എന്ന് ഉത്തരം നൽകി പ്രതിസന്ധിയിൽ ദൈവത്തെ ജയിപ്പിക്കാൻ ശ്രമിക്കുന്ന മറു ഭാഗവും. രണ്ടും കാണുമ്പോൾ ദൈവം ഇരുകൂട്ടർക്കും ഉത്തരം കിട്ടാത്ത ചോദ്യമല്ലേ എന്ന തോന്നലിലേക്കു ഞാൻ വീഴുന്നു . ചോദിക്കുമ്പോഴൊക്കെ ഓടിവന്നു രക്ഷപ്പെടുത്തുന്ന ഒരു റോബോട്ട് ആണോ ദൈവം . ശരിയായ ഒരുത്തരം നൽകാനുള്ള ദൈവ ശാസ്ത്ര പാണ്ഡിത്യം എനിക്കില്ലെങ്കിലും ജീവിതത്തിന്റെ അനേകം വിചിത്രമായ പ്രതിസന്ധികളിൽ വിശദീകരിക്കാനാവാത്ത ഉത്തരവുമായി കടന്നു വരുന്ന ഒരു വെളിച്ചത്തെ ഞാൻ സദാ ദൈവം എന്ന് വിളിച്ച് ശീലിച്ചു . ആ വെളിച്ചമില്ലാത്ത എനിക്ക് യാത്ര സാധ്യമല്ലെന്നു ഓരോ ദിവസവും എനിക്ക് ബോധ്യപ്പെട്ടു . എന്റെ കൂടെ ഞാൻ അല്ലാതെ മറ്റൊരാൾ നടക്കുന്നുണ്ട് . ചിലപ്പോൾ ചിരിച്ചു കവിളിൽ നുള്ളിയും, മറ്റു ചിലപ്പോൾ എനിക്കായ് കണ്ണുനീർ വീഴ്ത്തിയും , വേറെ ചില നേരങ്ങളിൽ എനിക്കായി ചോരപൊടിഞ്ഞു ചതഞ്ഞരഞ്ഞും ഒരാൾ . ആരാണ് അന്ന് ചിരിച്ചത് ? ആരുടെ കണ്ണീരാണ് എന്റെ തോളിൽ വീണത് , ഇത്തരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഞാൻ തളരുമ്പോൾ ദൈവമേ എന്ന് വിളിക്കാനുള്ള വിനയം സ്വാഭാവികമായി എന്നിൽ നിറയുന്നു.
 
ഇവിടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സമചിത്തതയും പ്രകാശവും നൽകി  പ്രപഞ്ചവും സൃഷ്ടിയും തമ്മിലുള്ള ഗാഢ ബന്ധത്തെ വെളിപ്പെടുത്തി തിരിച്ചറിവിലേക്ക് നയിക്കുന്ന പ്രകാശമാകുന്നു എനിക്ക് ദൈവം. മനുഷ്യന്റെ ഭാവന യുടെ  പാരമ്യം തന്നെ യാവണം ദൈവം . തന്നെക്കാൾ വലുതും സർവ്വഗുണങ്ങളും തികഞ്ഞ ഒരു ചൈതന്യത്തെ തേടി യുള്ള അവന്റെ യാത്രയുടെ ഫലമായിരിക്കാം ദൈവ സങ്കൽപം . തന്നെക്കാൾ വലിയ ഒരു ശക്തി യെ കണ്ടെത്താ ൻ  മനുഷ്യൻ തയ്യാറാവണമെങ്കിൽ താൻ ശൂന്യ നാകാതെ വയ്യ . സ്വയം നിറഞ്ഞിരിക്കുന്നവൻ മറ്റൊന്നിനെ എങ്ങിനെ സ്വീകരിക്കും . സ്വയം ശൂന്യമാണ് എന്നൊരു തിരിച്ചറിവാകാം ഈ വൈറസ് എനിക്ക് സമ്മാനിക്കുന്നത്.  “നീയൊക്കെ ഇത്രയേ ഉള്ളൂ” എന്ന ഭൂമിയുടെ രൗദ്രമായ ഓർമ്മപ്പെടുത്തൽ. പ്ര പഞ്ചത്തിനു മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് തിരിച്ചറിവിൽ കവിഞ്ഞ മറ്റെന്ത് ആത്മബോധമാണുള്ളത്.   ഒറ്റപ്പെട്ട് നിശ്ശബ്‌ദത യിലേക്ക് മുങ്ങിത്താഴാതെ ഈ ദർശനം സാധ്യമല്ല . അത്തരം ഒറ്റപ്പെടലിനും അന്വേഷണത്തിനും എന്നെ നിർബന്ധിക്കുകയാണ് ഈ കൊറോണക്കാലം . ദൃശ്യമായ വസ്തുക്കൾ പോലെ തന്നെ ഭൂമി അദൃശ്യ വസ്തുക്കൾ  കൊണ്ടും നിറഞ്ഞിരിക്കുന്നു . അതുപോലെ അളക്കാനാവുന്നതും അല്ലാത്തതും . കൃത്യമായ രൂപ ഭാവങ്ങൾ ദൈവത്തിനുണ്ടാകണമെന്ന് ശഠിക്കേണ്ട കാര്യമില്ലെങ്കിലും ദൈവത്തെ മനുഷ്യരൂപത്തിൽ ദർശിക്കണമെന്നത് എന്റെ ഒരാവശ്യം തന്നെ യാണ് . എനിക്ക് ആശയവിനിമയം നടത്താവുന്ന ഒരു രൂപത്തിൽ ദൈവത്തെ സ്വീകരിക്കണ മെന്ന ഒരു നിർബന്ധവും അതിലെ സൗന്ദര്യവുമാണതി നു കാരണം .

ദൈവം  ആചാരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന  ഒരു കാലത്തിനു സാക്ഷ്യം വഹിക്കേണ്ട ഗതികേടിലാണ് നമ്മൾ .  ആ "ചാര" ത്തിൽ നിന്ന് തിളങ്ങുന്ന ദൈവത്തെ കണ്ടെത്താൻ ഞാൻ നിശ്ശബ്ദ മായി തിരഞ്ഞേ മതിയാകൂ . ഫ്രാൻസിസ് നെ തിരഞ്ഞ ലിയോ യുടെ വാക്കുകളിൽ " ഞാൻ ദൈവത്തെ അന്വേഷിക്കുകയായിരുന്നു . നിരാശയുടെ വക്കിലായിരുന്നു ഞാൻ, ദൈവം മഴയായി പെയ്തു , എന്റെ ഹൃദയം നുറുങ്ങി ത്തുറന്നു . എന്റെ ഉള്ളം സുഗന്ധ പൂരിതമായി പുഷ്പിച്ചു ".

ചോദിക്കുവിൻ നിങ്ങൾക്ക് നൽകപ്പെടും , അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും , മുട്ടുവിൻ തുറക്കപ്പെടും  എന്ന മൂന്നു വചനങ്ങൾ വിശ്വാസത്തിന്റെ കണ്ണാടിയിൽ ചിലതൊക്കെ പ്രതിബിംബിപ്പിക്കുന്നുണ്ട് .  ബാല്യത്തിൽ അനുകരണങ്ങളിൽ നിന്നുമാർജ്ജിക്കുന്ന  വിശ്വാസം ആചാരങ്ങളിലൂടെ ഹൃദയത്തിൽ പ്രതിഷ്ഠ യായി മാറുന്നു . പിന്നീട് മനുഷ്യന്റെ മറ്റെല്ലാ പാകപ്പെടലുകൾ പോലെ തന്നെ വിശ്വാസത്തിലും ഒരു പാകത നിലനിർത്തുവാനുള്ള കടമ അവനുണ്ട് . ആചാരങ്ങളിൽ നിന്നും വളർന്ന് അന്വേഷണങ്ങളിലേക്കും കണ്ടെത്തലിലേക്കും വളരുന്നതോടെ പാകത വന്ന വിശ്വാസം അവനു സ്വന്തമാക്കുന്നു . അങ്ങിനെ ചോദിച്ചു കിട്ടുന്ന വിശ്വാസത്തിന്റെ ബാല്യകാലത്തിൽ നിന്നും അന്വേഷിച്ചു കണ്ടെത്തുന്ന പ്രായപൂർത്തിയിലേക്കു സഞ്ചരിക്കാൻ ആയില്ലെങ്കിൽ അത് ബാലിശാ വസ്ഥയിൽ തന്നെ തുടരുന്നു .

 വിശ്വാസത്തിന്റെ ശൈശവ ഭാവം ഭൂരിഭാഗത്തിനും നിഷ്‌കളങ്ക മായ ചോദിക്കലും വാങ്ങലു മാണ് . ഈ നിരുപദ്രവമായ  ചോദ്യങ്ങൾ  പരീക്ഷയ്ക്ക് താൻ  തെറ്റായെഴുതിയ ഉത്തരം മായ്ച്ച്  ശരിയുത്തരം എഴുതുമോ എന്ന  ഒരു വിദ്യാർത്ഥി യുടെ പ്രാർത്ഥന മുതൽ സന്താന ലബ്‌ധിക്ക്  സർപ്പ ദൈവങ്ങളോടുള്ള പ്രാർത്ഥന വരെ നീളും.  ജീവിതത്തിന്റെ നിസ്സഹായാവസ്ഥയിൽ മനുഷ്യന് തെല്ലൊരു ശുഭാപ്തി വിശ്വാസം നൽകാനും അവനെ മുന്നോട്ടു പ്രത്യാശാപൂർവ്വം നയിക്കാനും ഈ നിഷ്കളങ്ക യാചനകൾ ഏറെ സഹായിക്കുന്നു എന്നു തന്നെ യാണ് ഞാൻ കരുതുക . അനിശ്ചിതത്വത്തിന്റെ വിഭ്രമാവസ്ഥ  ദൈവ ചൈതന്യമേറ്റ്‌ ശാന്തമാകുന്നെങ്കിൽ അതിലെന്താണ് തെറ്റ് . എന്നാൽ ഇങ്ങിനെ ഭൗതിക കാര്യങ്ങളുടെ സഫലീകരണത്തിനായി വിശ്വാസത്തെ മുറുകെ പിടിക്കുന്ന മനുഷ്യ ന്റെ ദൈവാശ്രയത്തിൽ . ഒളിഞ്ഞിരിക്കുന്ന കച്ചവട സാധ്യത (അത് സാമ്പത്തികമോ അധികാരമോ ആകാം)  മനസ്സിലാക്കി   മനുഷ്യനെ സമർത്ഥമായി ചൂഷണം ചെയ്യുവാനുള്ള പദ്ധതികൾ ചിലർ ചേർന്നൊരുക്കുന്നതിലൂടെ കടുത്ത വഞ്ചനയുടെ നീർച്ചുഴിയിലേക്കു വിശ്വാസം വീഴുകയാണ് . അങ്ങിനെ  സംഗതി കുറെ കൂടി വികൃതമാക്കുകയും ഭ്രാന്തമായ വിൽപ്പന ചരക്കായി ദൈവം സമൂഹമധ്യേ പ്രദർശി പ്പിക്കപ്പെടുകയും
ചെയ്യുന്നു അങ്ങിനെ നോക്കുമ്പോൾ  ചോദിക്കുവിൻ നൽകപ്പെടും എന്ന വചനത്തിന്റെ ആവശ്യാനുസരണമുള്ള വ്യാഖ്യാന നമാണെ ന്നു തോന്നുന്നു  സകല കച്ചവട ലക്ഷ്യങ്ങൾക്കും ആധാരം.

 വിശ്വാസത്തിൻറെ അടുത്ത ഘട്ടത്തിലാണ് 'കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റുമോ' ..എന്ന് കരഞ്ഞു രക്തം വിയർത്തു ചോദിച്ച ക്രിസ്തുവിൻറെ മുഖം ഞാൻ കണ്ടു തുടങ്ങിയത് . ക്രിസ്തുവിനു കിട്ടാത്ത ത് എനിക്കെങ്ങനെ ലഭിക്കും എന്ന സ്വയം ചോദ്യം ചെയ്യലിലൂടെ അന്വേഷണത്തിന്റെ മാർഗ്ഗത്തിലേക്കു ഞാൻ തിരിഞ്ഞു തുടങ്ങി . വിശ്വാസത്തിന്റെ അടുത്ത പടി  യായ  അന്വേഷണത്തിന് മുതി ർ ന്നതോടെ ഇക്കാര്യത്തിൽ അല്പം കൂടി ദിശാബോ ധം കൈവന്നു . ക്രിസ്തു വിനോട് ചോദിക്കുക എന്നതിലപ്പുറം ക്രിസ്‌തു ചോദിച്ചതെന്ത് എന്നറിയാനുള്ള ത്വര യായി തീരുന്നു.  . പിന്നീട് രസകരമായ ഒരു അനുഭവത്തിലേക്കുള്ള മുങ്ങാംകുഴി യിടലാണ് . ദൈവം ഒരു വിശ്വാസമല്ല മറിച്ച് ഒരു അനുഭൂതിയാണ് . ഈ അനുഭൂതിയെ  പിന്തുടരുന്നതോടെ പതുക്കെ ഇതൾ വിടർത്തുന്ന പനിനീർ പുഷ്പം പോലെ ചിന്തകളിൽ നിറയുന്ന  സുഗന്ധമായി ദൈവം മാറുകയാണ് . ചോദി ക്കാനാകാത്ത വിധം അന്വേഷണം തുടരുകയാണ് . ദാഹത്തെ മുഴുവൻ ശമിപ്പിക്കുന്ന ഉറവയാണ് ലക്‌ഷ്യം.   ഉത്തരക്കടലാസിൽ  പോയി തെറ്റായ ഉത്തരം ഒന്ന് തിരുത്തിയെഴുതാമോ  എന്ന് ചോദിച്ച  വിശ്വാസത്തിന്റെ ശൈശവ ദശയിൽ നിന്ന് ... "തന്റെ സമയം വരുമ്പോൾ എല്ലാം  ഭംഗിയാക്കുന്ന വനാണ്  ദൈവ" മെന്ന ( Ecclesiastes 3:11)  കൗമാരകാലവും  പിന്നീ ട്ട് കഷ്ടകാലങ്ങളിൽ എന്നെ തോളിലേറ്റി നടന്ന ആ ഒറ്റപ്പെട്ട കാലടികളാണ് ദൈവം("ഫുട് പ്രിൻറ്സ്  ഇൻ ദി സാൻഡ്" പ്രസിദ്ധമായ കവിത) എന്ന യൗവനവും കഴിഞ്ഞ് അന്വേഷണത്തിന്റെ കണ്ടെത്തലിന്റെ പാകതയിലേക്കു ചാഞ്ഞു പോകുന്ന എന്റെ മനസ്സിൽ ദൈവം മഴ പെയ്യിക്കാൻ  തുടങ്ങിയിരിക്കുന്നു .ദൈവ ദർശനത്തിന്റെ അതിസൂക്ഷ്‌മ സൗന്ദര്യം അനുഭവിച്ചു തുടങ്ങിയാൽ ഒരു മടക്കയാത്രയില്ല . ശരിയായത് മാത്രം ചോദിക്കുന്നു അന്വേഷിക്കുന്നു കണ്ടെത്തുന്നു .മൃദുവായി മുട്ടിയിട്ട് തുറക്കുന്നത് വരെ കാത്തിരിക്കുന്നു . അവിടെ തുറക്കുമോ എന്ന സംശയം ഇല്ല ... വിളി കേൾക്കാത്ത മടുപ്പില്ല ...അനന്തമായി കാത്തിരിക്കുന്ന  അനുരാഗിണി യെ ന്ന പോലെ…"കാത്തിരിപ്പായി ഞാനെൻ കരളിലൊരു സ്നേഹ മഴയായ്  നീ പെയ്തി റങ്ങുവാൻ നിറഞ്ഞലിയുവാനാ സ്നേഹതീർത്ഥ ത്തിൽ.എന്ന് കരളുറപ്പോടെ" സ്വയം എഴുതാനാവുന്നു.  

ഒരിക്കൽ കൂടി ലിയോ യെ ഓർമ്മിക്കട്ടെ  . ഫ്രാൻസിസി നോ ടുള്ള  ലിയോ യുടെ ചോദ്യം കസാദ് സാക്കിസ് ഇങ്ങിനെ പറയുന്നു . " ബ്രദർ ഫ്രാൻസിസ് നീ ഇരുട്ടിൽ ഒറ്റപ്പെട്ടപ്പോൾ   ദൈവം എങ്ങിനെയാണ് നിനക്ക് കാണപ്പെട്ടത് " ഫ്രാൻസിസ് പറഞ്ഞു " ബ്രദർ ലിയോ , ഒരു ഗ്ലാസ് തണുത്ത വെള്ളം , വറ്റാത്ത നീരുറവയിൽ നിന്നും നിലയ്ക്കാതെ ഒഴുകുന്ന തണുത്ത ജലം . എനിക്ക് വല്ലാത്ത ദാഹമായിരുന്നു . ഞാൻ മതിയാവോളം കുടിച്ചു എന്നേയ്ക്കുമായി എന്റെ ദാഹമകന്നു "  അത് കേട്ട്  ലിയോ അലറി കരഞ്ഞു .."ദൈവം ഒരു ഗ്ലാസ് തണുത്ത ജലം പോലെ !!! " ദൈവം എന്ത്, ദൈവം എവിടെ  എന്ന് ചോദിക്കുന്നവരോട് ഇതിലപ്പുറം എന്തുത്തരം നൽകാൻ.

പ്ളേഗ് തുടങ്ങിയ മഹാമാരികൾ വന്ന കാലങ്ങളിൽ  ദൈവാശ്രയം മനുഷ്യനിൽ ബലപ്പെട്ട ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് . മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം അവൻ ദൈവത്തെ തേടി കൊണ്ടിരിക്കും . എന്നാൽ മനുഷ്യന്റെ ഈ ആശ്രയബോധത്തെ, പ്രപഞ്ചവുമായി അവന്റെ അറുത്തെറിയാനാവാത്ത ഈ നിർമ്മലമായ ബന്ധത്തെ  ചൂഷണം ചെയ്യാതിരിക്കുവാൻ  സംഘടിത മതങ്ങൾ ക്കു വിവേകമുണ്ടാകട്ടെ എന്നാശിക്കാനേ എനിക്ക് കഴിയൂ . കച്ചവട തന്ത്രങ്ങളെ ചെറുത്ത് സ്നേഹാധിഷ്ഠിതമായ ഒരു ഒരു ദൈവാനുഭൂതിയിലേക്ക് കൂടുമാറാൻ  കൊറോണക്കാലം ഏവരെയും സജ്ജരാക്കട്ടെ. ദാഹിക്കുന്നവന് പ്രതിഫലേച്ഛ കൂടാതെ "ഒരു ഗ്ലാസ് തണുത്ത ജലം"  നൽകുക മാത്രമായിരിക്കട്ടെ സകല മതങ്ങളുടെയും ലക്‌ഷ്യം. 

ഒരു തരത്തിൽ ഭൂമിയ്ക്ക് ലഭിച്ച ഒരു ഉപവാസത്തിൻറെ സാധ്യതയാണ് കൊറോണക്കാലത്തെ നിർബന്ധ മായ ഏകാന്തത . ചുറ്റും എഴുതി വെച്ചിരിക്കുന്ന ''അകലം പാലിക്കുക ' എന്ന അരുതിനോട് ചേർന്ന് നിന്നുള്ള ഉപവാസം . . നിശ്ശബ്ദത യുടെ പർവ്വതങ്ങൾ പൊട്ടി യൊഴുകി നന്മയുടെ നീർ പ്രവാഹമുണ്ടാകട്ടെ . പുഴകൾ എല്ലാം വറ്റുന്നു ..എല്ലായിടവും വെറും മണൽ പരപ്പാകുന്നു  എന്നൊക്കെ പരാതി പറഞ്ഞ് സ്വയം പഴിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഉള്ളിലൊഴുകിയിരുന്ന ഒരു പുഴയെ തിരികെ വിളിച്ചു വരുത്താനുള്ള സമയമായി അടച്ചു പൂട്ടിയ ഈ ദിനങ്ങൾ മാറിയെങ്കിൽ! മണൽ പരപ്പായ മത മനുഷ്യനിൽ നിന്നും ഉള്ളിൽ ജലരാശി സൂക്ഷിക്കുന്ന ആത്മീയ മനുഷ്യരായി മാറാൻ ഈ നിശ്ശബ്ദത സഹായിച്ചെങ്കിൽ!
Join WhatsApp News
Sudhir Panikkaveetil 2020-05-02 07:15:43
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. Romans 12.2
Raju Thomas, New York 2020-05-02 09:09:45
Ah! how good! Great. Deep. Profoundly spiritual. And you have quoted from a poem of yours. Only, I cannot help wondering why all this mysticism in your poetry escaped Sebastian.
Raju Thomas 2020-05-02 10:45:48
Ah! how good! Great. Deeply spiritual. And complemented with a verse from a poem of her own. Only, I wonder how all this profound mysticism could go unmentioned in the otherwise beautiful foreword to her poetry collection.
വിദ്യാധരൻ 2020-05-02 12:54:24
ലോകത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ ആചാര്യന്മാരും പറഞ്ഞിട്ടുള്ള ഒരു സത്യമാണ് നമ്മളിൽ കുടികൊള്ളുന്ന ചൈതന്യം തന്നെയാണ് നാം അന്വേഷിക്കുന്ന ദൈവമെന്ന്. നീ ഏതൊന്നിനെ തേടുന്നുവോ അത് തന്നെയാണ് ദൈവമെന്ന അർഥം വരുന്ന 'തത്ത്വമസിയും' 'അഹം ബ്രമം എന്നതും, സ്വർഗ്ഗ രാജ്യം നിങ്ങളിൽ തന്നെയെന്നതും, 'ഞാനും പിതാവും ഒന്നു തന്നെയെന്നതും'. കേനോപനിഷിത് പറയുന്നത്പോലെ 'യച്ചക്ഷേഷു യേന പശ്യതി, യേന ചക്ഷുംഷി പശ്യതി, തദേവ ബ്രഹ്മ ത്വം വിദ്ധി' കണ്ണുണ്ടായിട്ടും ഏതൊന്നിനെയാണോ കാണാൻ കഴിയാത്തത്, ഏതൊന്നിന്റെ പ്രഭാവംകൊണ്ടാണോ കാണാൻ കഴിയുന്നത് അത് തന്നെ ദൈവം എന്നറിയുക എന്നതും "ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും , സന്തതം കരതാരിയിന്ന ചിത്രചാതുരി കാട്ടിയും, ഹന്ത കടാക്ഷ മാലകൾ അർക്ക രസ്മിയിൽ നീട്ടിയും ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങും ഈശ്വനെ വാഴ്ത്തിയും ' എന്ന് കുമാരനാശാൻ കുറിച്ചപ്പോഴും, മേൽപ്പറഞ്ഞ ഒരേ സത്യത്തിലേക്കാണ് നമ്മെ നയിക്കുന്നത് . പിന്നെ മനുഷ്യർക്ക് എന്തുപറ്റി എന്ന് ചിന്തിക്കുംമ്പോൾ, 'ഏകം സത് വിപ്രാ ബഹുധാ വദന്തി " എന്ന ഋഗ്വേദ വാക്യം പൊന്തി വരും . സത്യം ഒന്നാണെങ്കിലൂം, മതങ്ങൾ അതിനെ വ്യാഖ്യാനിച്ച് മനുഷ്യരെ തമ്മിൽ , തല്ലിപ്പിച്ചു. ഇന്ന് 'ഹിന്ദുവായി, ക്രിസ്ത്യാനിയായി, മുസല്മാനായി , മനുഷ്യർ കണ്ടാലറിയാതായി' (വയലാർ ) സ്നേഹവും കരുണയും, ആർദ്രതയും ഈശ്വരന്റെ ഭാവമാണ്. അത് മനുഷ്യരിൽ നഷ്ടമായി. അതിനെ ഇല്ലാതാക്കുന്നവരെ നേതാക്കളായി തലയേലേറ്റി നടക്കുകയാണ്. എവിടെയാണ് നമ്മൾക്ക് തെറ്റ് പറ്റിയത് ? ദൈവരാജ്യം അന്വേഷിക്കുന്നവർക്ക് യേശു തക്കതായ മറുപടി കൊടുക്കുന്നു .'ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും." ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം ഏതാണ് ? അത് ഈ ഭൂമി തന്നെയല്ലേ ? എവിടെയാണ് നഗ്നരും, പട്ടിണിക്കാരും, തടവുപുള്ളികളും, അഭ്യാർത്ഥികളും കാണുന്നത് ? എവിടെയാണ് മനുഷ്യർക്ക് ജീവിക്കേണ്ടത് ? ഭൂമിയെ സ്വർഗ്ഗമാക്കേണ്ട ഹിന്ദുവും, ക്രിസ്ത്യാനിയും, മഹമ്മദീയനും അന്വേഷിക്കുന്നത് മറ്റൊരു ദേശമാണ് ! സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന് വിശ്വസിക്കുന്നവരെ വെറുതെ വിശ്വസിക്കുന്നവരെ ഇവിടെ തന്നെ സ്വർഗ്ഗവും നരകവും " അഹം ബ്രമാസ്‌മി എന്ന് വിശ്വസിക്കുന്ന ഒരാൾക്കേ അഖിലം ബ്രമാസ്‌മി എന്ന് ചിന്തിക്കുവാൻ കഴിയു. ദൈവം ഉത്തരം കിട്ടാത്ത ചോദ്യമല്ല. ദൈവത്തിന്റെ രൂപഭാവങ്ങൾ നമ്മളുടെ ചുറ്റുപാടുകളിൽ ഉള്ളവരിൽ കണ്ടെത്താം . പക്ഷെ അവരിലെ ചൈതന്യവും നമ്മളിലെ ചെതന്യവും ഒന്ന് തന്നെ എന്ന് കണ്ടെത്താനുള്ള ഉൾക്കാഴ്ച ഉണ്ടാകണം എന്ന് മാത്രം. അന്യന്റെ വേദന നമ്മുളുടെ വേദനയാവണം, അവരുടെ വിശപ്പ് നമ്മളുടെ വിശപ്പാകണം . നഗ്‌നനേയും, ജയിലിക്കിടക്കുന്നവനെയും, അഭ്യാർത്ഥിയെയും ചവുട്ടി മെതിച്ച്‌ സ്വർഗ്ഗത്തിലേക്ക് കുതിക്കുന്നവരെ ചിന്തിപ്പിക്കാൻപോരുന്ന നല്ലൊരു ലേഖനമാണ് നിങ്ങൾ ഇവിടെ എഴുതിയിരിക്കുന്നത് ? കൊറോണ വേദനകളും വേർപാടുകളും വിതച്ചുപോകുമ്പോഴും. പഴിപറയാതെ ആ സൂക്ഷ്മമായ അണു എന്താണ് നമ്മോട് സംസാരിക്കുന്നത് എന്ന് അറിയാനുള്ള ഇച്ഛ നിങ്ങളുടെ ലേഖനത്തിൽ പ്രതിഫലിക്കുന്നു . വായനക്കാരെ ചിന്തിപ്പിക്കാനും,അവരെക്കൊണ്ടു എഴുതിപ്പാക്കാനും നിങ്ങൾക്ക് കഴിയുന്നു എങ്കിൽ, അതാണ് നിങ്ങളുടെ അവാർഡ് . നിഷ്ക്കാമ കർമ്മ . പ്രതിഫലേച്ഛ ഇല്ലാതെ എഴുതുക .
വിദ്യാധരൻ 2020-05-02 13:06:18
ശ്രീ രാജു തോമസിന് നിങ്ങൾ ആരാധിക്കുന്ന യേശുവും ഈ യോഗാത്മകത്വത്തിലേക്ക് (മിസ്റ്റിസിസത്തിലേക്ക് )നമ്മെ നയിക്കുന്നില്ലേ ? നിങ്ങൾ എന്നെ സത്യത്തിലും ആത്മാവിലും ആരാധിക്കുക എന്ന് പറയുമ്പോൾ, പുറം കണ്ണ്കൊണ്ട് നോക്കുന്ന ഒരു വ്യക്തിക്ക്, ആതാമാവിനെയും, സത്യത്തിനെയും കണ്ടെത്താൻ കഴിയുമോ ? കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും, മനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായ അവസ്ഥ. അതാണ് യോഗാത്മകത്വം .
പ്രാകിര്‍ത കരിസ്സ്മാറ്റിക്ക് 2020-05-03 19:44:11
1980 കളുടെ അവസാനത്തോടെയാണ് കരിസ്മാറ്റിക് എന്ന പ്രാകൃതവും, അപരിഷ്കൃതവും സർവോപരി അപകടകരും, ലജ്ജാകരവും ആയ വൃത്തികെട്ട ധ്യാനപ്രസ്ഥാനങ്ങളും, നേരും നെറിയും ലെവലേശം ഉളുപ്പും ഇല്ലാതെ ദുർബലരും, ചിന്താശേഷി കുറഞ്ഞവരും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലുലൂടെയും, പ്രയാസങ്ങളിലുലൂടെയും കടന്നുപോകുന്നവരുമായ ഒരു വലിയ വിശ്വാസസമൂഹത്തെ കള്ളത്തരങ്ങൾ കാണിച്ചും, കെട്ടുകഥകൾ പ്രസംഗിച്ചും, പച്ചനുണകൾ പറഞ്ഞു വിശ്വസിപ്പിച്ചും വിശ്വാസികളുടെ അറിവില്ലായ്മയെ മുതലെടുത്തു അവരുടെ സമ്പത്തു കൊള്ളയടിക്കുന്ന പുരോഹിത വർഗ്ഗവും കേരളത്തിൽ വ്യാപകമായി പ്രവർത്തനം തുടങ്ങിയത്..... പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും ദുർബലമനസുകളിൽ അന്ധവിശ്വാസത്തിന്റെ വിത്തുകൾ പാകിയപ്പോൾ അപ്പാടെ വിശ്വസിച്ചു കഴുതവിശ്വാസികൾ ധ്യാനകേന്ദങ്ങളിൽനിന്നു ധ്യാനകേന്ദ്രങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നു .....അത്ഭുതങ്ങൾ കൂടുതൽ പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രങ്ങൾ തേടി വിശ്വാസികൾ മൽത്സരഓട്ടം തുടങ്ങിയപ്പോൾ അത്ഭുതങ്ങൾ കൂടുതൽ കാണിക്കുന്നതിൽ ഈ വൃത്തികെട്ട പുരോഹിതരും മൽത്സരം ആരംഭിച്ചു...... ഒരാൾ തലവേദന മാറ്റുമ്പോൾ അതിനെ മറികടക്കാൻ അടുത്തയാൾ ക്യാൻസർ മാറ്റാൻ തുടങ്ങി.... ഒരുസ്ഥലത്തു കർത്താവിന്റെ കണ്ണിൽ രക്തമൊഴുക്കിയപ്പോൾ വേറൊരു സ്ഥലത്തു മാതാവിന്റെ കണ്ണിൽ എണ്ണയൊഴുക്കി മൽത്സരം കടുത്തു..... ഒരുത്തൻ പത്രം തീറ്റിക്കാൻ തുടങ്ങിയപ്പോൾ അടുത്തവൻ വെഞ്ചിരിച്ച അപ്പം, അരവണ വിതരണം ചെയ്തു മൽത്സരിച്ചു.... ഒരുത്തൻ വെഞ്ചിരിച്ച വെള്ളം വില്പനക്ക് വച്ചപ്പോൾ വേറൊരുത്തൻ വെഞ്ചിരിച്ച മണ്ണ് വിൽപ്പനക്ക് വച്ചു....ചുരുക്കി പറഞ്ഞാൽ തീട്ടമൊഴിച്ചു എല്ലാം ഇവർ അത്ഭുതസിദ്ധിക്കുള്ള വില്പനചരക്കാക്കി വിറ്റു..... എന്തിനേറെ പറയണം മരിച്ചുപോയ വ്യെക്തികളെ വിശുദ്ധർ എന്ന് പ്രഖ്യാപിച്ചു അവരുടെ ശവക്കുഴി തോണ്ടി ശരീരാവശിഷ്ടങ്ങൾ വരെ മാന്തിയെടുത്തു വിശ്വാസിക്ക്മുൻപിൽ പ്രതിഷ്ഠിച്ചു..... ഒരുത്തനു മാതാവ് പ്രത്യക്ഷപ്പെടുമ്പോൾ അടുത്തവൻ സാക്ഷാൽ കർത്താവിനെ പ്രത്യക്ഷപ്പെടുത്തും.....എല്ലാവരുടെയും മുൻപിൽ ചാടിക്കളിക്കുന്ന കുഞ്ഞിരാമൻ മാരായി വിശ്വാസികൾ ഓച്ഛാനിച്ചു നിന്നു.....വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും എല്ലാം ഈ വൃത്തികേടുകൾക്ക് മുൻപിൽ ശശിയാകാൻ മൽത്സരിച്ചുകൊണ്ടിരുന്നു....കൊറോണക്ക് മുൻപിൽ പക്ഷെ ഈ വൈറസുകൾ എല്ലാം നിഷ്പ്രഭമായി.... അത്ഭുത സിദ്ധികൾ ഫലിക്കാതെപോയി....കൊറോണയെ ഇപ്പോൾ ശരിയാക്കിത്തരാം എന്ന മട്ടിൽ തുടക്കത്തിൽ വീറോടെ പ്രാർത്ഥനനാടകം നടത്തി.... ഏറ്റില്ല.... പാപികൾക്കുള്ള ശിക്ഷയാണെന്നു തട്ടിനോക്കി... പക്ഷെ വത്തിക്കാനിൽ പുരോഹിതർ അടക്കം മരിച്ചു വീണപ്പോൾ അതും മൂഞ്ചി...ഹെലികോപ്ടറിൽ വത്തിക്കാനിലും, കേരളത്തിൽ കാറിലും ഓടിനടന്നു വെഞ്ചിരിച്ച വെള്ളം തളിച്ചെങ്കിലും അതും 3g... ഓൺലൈനിൽ പരമാവധി തള്ളിനോക്കി.... നൈറ്റിധാരികൾ കൂട്ടത്തോടെ പാട്ടുകൾ പാടിയിറക്കി..........ഒന്നും നടന്നില്ല..... ഇപ്പോൾ അത്ഭുതം പ്രവർത്തിച്ചവരും അത്ഭുതങ്ങൾ പ്രതീക്ഷിച്ചു നടന്നവരും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു ആരോഗ്യ വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ചു വീട്ടിൽ ഇരിക്കുന്നു....... നല്ല കുട്ടികളായി...... അതാണ് ശരിയായ മാർഗം.. അനുസരിക്കെണ്ടതും, വിശ്വസിക്കേണ്ടതും അവരെയാണ്... വൈദ്യശാസ്ത്രത്തിലുടെയാണ് രെക്ഷ.. . അവരാണ് രെക്ഷപെടാൻ ഒരേയൊരു വഴി.... NB----സ്വയം ശരീരം പ്രതിരോധിച്ചു മാറുന്ന അസുഖങ്ങൾ ധ്യാനങ്ങളിൽ മാറിയിട്ടുണ്ടെങ്കിൽ അത് ഈ അഭിഷേകതട്ടിപ്പുകാരുടെ ഗുണം കൊണ്ടല്ല... മരുന്ന് കഴിച്ചിട്ട് ധ്യാനത്തിന് പോയി അസുഖം കുറഞ്ഞെങ്കിൽ അത് മരുന്നിന്റെ ഗുണംകൊണ്ടാണ്....അസുഖം മാറിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചിട്ടുള്ളവർക്കു ധ്യാനകേന്ത്രം വിട്ടാൽ പിന്നെയും അസുഖം വരുന്നു... അസുഖം മാറിയെന്നു സ്വയം വിശ്വസിച്ചു ചികിത്സ ഉപേക്ഷിച്ചവർ പിന്നീട് ഗുരുതര രോഗികൾ ആയി മാറുന്നു...... അസുഖം മാറിയെന്നു വിശ്വസിച്ചു സാക്ഷ്യപെടുത്തിയവർ ചികിത്സ ഉപേക്ഷിച്ചു മരണപ്പെടുന്നു...... പക്ഷെ ഇതൊന്നും ആരും സാക്ഷ്യപ്പെടുത്തില്ല..... കാരണം വിശ്വാസത്തെയും, പുരോഹിതരെയും തള്ളിപ്പറയാൻ ഉള്ള ചമ്മലും മടിയും പേടിയും .... അതുകൊണ്ട് തന്നെ ഇവരൊക്കെ ഇനിയും വഞ്ചിച്ചു കൊണ്ടിരിക്കും... നുണകൾ ആവർത്തിക്കും..... വിവേകമില്ലെങ്കിൽ തിരിച്ചറിവ് വന്നില്ലെങ്കിൽ നിങ്ങൾ അതെല്ലാം വിശ്വസിച്ചു അടിമപ്പെട്ടുകൊണ്ടേയിരിക്കും....... കടപ്പാട് :ജോൺ ജോസഫ്. John Joseph
Raju Thoams 2020-05-03 21:00:50
Hi anti-charismatic, You are right; I mean, in all that you wrote about here. And I agree with you, I do. Yes, I do. You enumerated some of the sordid facts that Believers are condemned to gloss over. But you said it all, no matter who doesn't like it or objects to it. You are brave. BUT. Ah! poor man! The problem here is manifold but could be reduced to the irreducible one of logic, in that that you chose the wrong platform to vent your personal frustrations with your church/whatever. I figure you have a lot to say; say it, say it all--and you can do it, I know you can--your language is so powerful. Go ahead and do it. Please, for humanity's sake. BUT, BUT: 1) say it under your own name; 2) all that you said has nothing to do with the article in question; 3) don't impute your denominational or personal ghosts to the author of this article. Take this as a kindly advice, and you will fare well, if your intent is good
Bindu Tiji 2020-05-04 20:15:00
Thank you for your time .. Thanks for reading
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക