Image

കോവിഡിനെതിരെ റെംഡെസിവിര്‍; അംഗീകാരം നല്‍കി

Published on 01 May, 2020
കോവിഡിനെതിരെ റെംഡെസിവിര്‍; അംഗീകാരം നല്‍കി
വാഷിങ്ങ്ടണ്‍: കോവിഡിനെതിരെ അടിയന്തര ഉപയോഗത്തിനായി റെംഡെസിവിര്‍ മരുന്നിന്എഫ്.ഡി.എ. അംഗീകാരം നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് അറിയിച്ചു.

ആന്റിവൈറല്‍ മരുന്നായ റെംഡെസിറിന്റെ ക്ലിനിക്കല്‍ പരിശോധനയില്‍ കൊറോണ രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു.

'ആദ്യമായിട്ടാണ് ഒരു മരുന്ന് കോവിഡിനെതിരെ ഗുണം ലഭിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത് ശരിക്കും പ്രതീക്ഷ നല്‍കുന്ന സാഹചര്യമാണ്' വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രമ്പ് പറഞ്ഞു. 
കാലിഫോര്‍ണിയയിലുള്ളകമ്പനിഗിലെയാദ് നിര്‍മ്മിച്ചതാണ് റെംഡെസിവിര്‍. ഗിലെയാദിന്റെ സി.ഇ.ഒ ഡാനിയേല്‍ ഓഡേയും ട്രംപിനൊപ്പംചേര്‍ന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ പ്രൊഫസറും ഇന്ത്യാക്കാരിയുമായ ഡോ. അരുണാ ബാലസുബ്രമണ്യനാണു മരുന്നിന്റെ ലീഡ് ഇന്വെസ്റ്റിഗേറ്റര്‍.

15 ദശലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗിലെയാദ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുത്തിവെയ്പ്പ് വഴിയാണ് റെംഡെസിവിര്‍ രോഗികളിലെത്തിക്കുക. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചേര്‍ന്ന ചില രോഗികള്‍ക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. അംഗീകാരം ലഭിച്ചതോടെ മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം ഉപയോഗിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഡിസീസ് (എന്‍.ഐ.എ.ഐ.ഡി) റെംഡെസിവിര്‍ ആയിരത്തിലകം പേരില്‍ പരീക്ഷിച്ച് ഫലം ലഭിച്ചതായി ബുധനാഴ്ച അറിയിച്ചിരുന്നു. മരുന്ന് പരീക്ഷിച്ച ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ സാധാരണ രോഗികളെക്കാള്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവെന്ന് എന്‍.ഐ.എ.ഐ.ഡി കണ്ടെത്തുകയുണ്ടായി.

എന്നാല്‍ ഈ മരുന്ന് കോണ്ട് കോവിഡിനു ഗുണമൊന്നും ഇല്ലെന്നാണു ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 

photo: ഡോ. അരുണാ ബാലസുബ്രമണ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക