Image

ദൈവം ഒരു സങ്കല്പമോ? (ഡോ. മോഹന്‍)

Published on 03 May, 2020
ദൈവം ഒരു സങ്കല്പമോ? (ഡോ. മോഹന്‍)
ദൈവം വെറും ഒരു സങ്കല്പം മാത്രമോ?
മനസിന്റെ അടിത്തട്ടിൽ ആഴത്തിൽ കൊത്തിവെച്ച സങ്കല്പം?

അമ്മയുടെ ഗർഭാശയത്തിൽ വെച്ചു തന്നെ അമ്മയുടെയും അച്ചന്റേയും സ്വരം തിരിച്ചറിയുവാൻ ഗർഭസ്ഥ ശിശുവിന് കഴിയുന്നു.
അന്ന് മുതൽ ഒരു മായാ മുദ്രയായി ദൈവം എന്ന സങ്കല്പം മനസ്സിൽ പതിയുന്നു.
അറിവു വെക്കുംതോറും ബാഹ്യ സ്വാതീനങ്ങളാൽ ഈ മായാമുദ്ര കൂടുതൽ കൂടുതൽ ആഘാതമായി മനസ്സിൽ സ്ഥാനം പിടിക്കുന്നു.

ഓരോ വ്യക്തിയുടെയും മനസ്സിന്റെ ദൃഢത അനുസരിച്ചു ആ ദൈവീക സങ്കല്പത്തിൽ
ഏറ്റകുറവുകൾ അനുഭവപ്പെടുന്നു.
ഓരോ വ്യക്തിയുടെയും സ്വകാര്യാ ആവിശ്യങ്ങൾ അനുസരിച്ചും ഈ സങ്കല്പത്തിനു ഏറ്റക്കുറവുകൾ വരുന്നു.
സമൂഹത്തിലെ സ്ഥാനമാണങ്ങൾക്കുള്ള നിലനിൽപിന് ഈ ദൈവീക സങ്കല്പം ഒരു ആവിശ്യകതയായി മാറുന്നു.
ഒരു രാഷ്ട്രിയക്കാരനോ ഇൻഷുറൻസ് , റിയൽ എസ്റ്റേറ്റ് പോലെ ഒരു ബിസിനസ്‌കാരനോ ഇത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു അഭിവാജ്യ ഘടകം ആയി മാറുന്നു.
ദൈവീക സങ്കല്പം എന്നതു ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആണ്.
ലോക ചരിത്രത്തിൽ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന സ്ഥാപനം (അതെ സ്ഥാപനം )നമ്മുടെ സ്വന്തം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ആണെന്ന് നമുക്കറിയാം.
ഈ വലിയ സമ്പന്ന കച്ചവടത്തിൽ ഒരു ചെറിയ പങ്കെങ്കിലും വഹിക്കുന്നവർ ഈ സങ്കല്പത്തിൽ അലിയുന്നു പങ്കുചേരുന്നു.
അവർ ഇപ്പോഴും ഈ സാന്റാ ക്ലോസ്സിൽ
വിസ്വസ്സിക്കുന്നു. വലിയവരുടെ സാന്റാ ക്ലോസ് .
പ്രായമായി വരുംതോറും ഈ സങ്കല്പം ദൃഢമായി വളരുന്നു. മരണം ഒരു യാഥാർഥ്യം ആകുമ്പോൾ, അതു മനസ്സിലാക്കുമ്പോൾ, സ്വർഗം കൈവിട്ടു പോകുമോ? ചിലപ്പോൾ അതു ശരിയാണെങ്കിലോ? ഒരു ഭാഗ്യ പരീക്ഷണത്തിന് തയ്യാർ എടുക്കണോ? എന്ന തോന്നലുകൾ അവരെ അലട്ടുമ്പോൾ ഈ സങ്കല്പം കൂടുതൽ കൂടുതൽ ദൃഢം ആകുന്നു.
അവരുടെ തലച്ചോറിനെ വശീകരിച്ച ശക്തി ഏതെന്നുപോലും അറിയാതെ അവർ വട്ടം തിരിയുന്നു.
അപ്പോൾ ഈ ദൈവീക സങ്കല്പത്തെ അവർ കൂടുതൽ മുറുകെ പിടിക്കുന്നു.
രക്ഷക്കായി കേണപേക്ഷിക്കുന്നു.
സഹായത്തിനായി ശുഭ്രവസ്ത്രധാരികൾ എത്തുന്നു.
അവരുടെ പരിവർത്തനത്തിൽ ആഹ്ലാദത്തിൽ പങ്കുചേരുന്നു. എല്ലാം മായ ആയിരുന്നു എന്ന് അവർ തിരിച്ചറിയുന്നു.
പ്രപഞ്ചത്തിന്റെ സൃഷ്ടാവിനെ അവർ അനന്തതയിൽ തിരയ്യുന്നു. ആൽത്മാവിൽ തിരിച്ചറിയ്യുന്നു.
അതോ അതും മായ ആയിരുന്നോ ? വെറും സങ്കല്പം?

Join WhatsApp News
Shyju Thakkolkaran 2020-05-04 05:28:36
സഭയിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയതായി മനസ്സിലാക്കുന്നു. നഷ്ടപ്പെട്ട ആത്മീയത തിരിച്ച് വരണം. അളളിപ്പിടിച്ചിരിക്കുന്ന അധികാര കസേരയിലെ "മാറാല " കൾ വൃത്തിയാക്കപ്പെടണം.! ഇന്നത്തെ പുരോഹിത സംഘങ്ങൾ മുഴുവനും യഥാർത്ഥ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. അതിനുള്ള വഴി ഒരുക്കേണ്ടത് വിശ്വാസികളാണ്. സ്നാപ യോഹന്നാൻ യേശുവിന് വഴിയൊരുക്കിയതു പോലെ !. പുരോഹിതരില്ലെങ്കിലും വിശ്വാസികൾക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങൾക്ക് ഒട്ടും കുറവില്ലെന്ന സത്യം ഒരു അനുഭവ സാക്ഷ്യമായി ലോകത്തോട് വിളിച്ചു പറയാൻ വിശ്വാസികൾ തയ്യാറാവണം. അപ്പോൾ മുകളിൽ പറഞ്ഞ സന്യാസത്തിലേക്ക് പ്രവേശിക്കാൻ പുരോഹിതർ നിർബന്ധിതരാവും ! ഇവിടെ ഉത്തരവാദിത്വം മുഴുവൻ വിശ്വാസികൾക്കാണ്. അതിൽ നിന്ന് ഒരു വിശ്വാസിയും ഒഴിഞ്ഞുമാറാൻ പാടില്ല. അതിനുള്ള പ്രാരംഭ നടപടിയായി നമ്മൾ എല്ലാവരും സകല ജനതകളും ക്രിസ്തുവിന്റെ ശിഷ്യരാവണം. അതിന് പ്രത്യേക ചടങ്ങിന്റെ ഒന്നും ആവശ്യമില്ല. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ പരസ്പരം സ്നേഹിച്ചാൽ മാത്രം മതി. ബലിയല്ല കരുണയാണ് വേണ്ടതെന്ന് ക്രിസ്തു പറഞ്ഞ വചനത്തിന് വൻ പ്രാധാന്യം കൊടുക്കണം. ബലിയർപ്പകരായ കൂലി തൊഴിലാളികൾക്ക് ഇനിയുള്ള ലോകത്ത് ഒരു സ്ഥാനവും ഇല്ല എന്ന് തെളിയിച്ചു കൊടുക്കണം! ക്രിസ്തു അപ്പസ്തോലന്മാരെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ബാധ്യത നമുക്കുണ്ട് എന്ന് എല്ലാ ജനങ്ങളും തിരിച്ചറിയണം. ഇനിയുള്ള ജീവിതത്തിൽ നമ്മൾ കെട്ടുന്നത് സ്വർഗ്ഗത്തിലും കെട്ടപ്പെടട്ടെ... നമ്മൾ അഴിക്കുന്നത് സ്വർഗ്ഗത്തിലും അഴിക്കപ്പെടട്ടെ...!!! നമുക്കും ദൈവത്തിനും ഇടയിൽ മറ്റു മധ്യസ്ഥന്മാരുടെ ആവശ്യമില്ല, എന്ന് അവർ തന്നെ ബോധ്യപ്പെടുത്തിയ സ്ഥിതിക്ക് നമ്മളും ആ യാഥാർത്ഥ്യം തിരിച്ചറിയണം. ഇനിയും നമ്മൾ ഈ സത്യം തീരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ ഒരിക്കലും സ്വതന്ത്രരാവുകയില്ല. ക്രിസ്തു നമ്മളെ വിളിച്ചിരിക്കുന്നത് അടിമത്വത്തിലേക്കല്ല മറിച്ച് പരിപൂർണ്ണ സ്വാതന്ത്ര്യത്തിലേക്കാണ്!- FB POST copy
S S Prakash 2020-05-04 09:04:24
You absolutely right A true thinker 👍 But not many agree Look at the first comment He didn’t even read you’re post 😆 Keep it up 👍
Chacko 2021-11-20 07:52:34
ദൈവം സങ്കല്പമല്ല, മനുഷ്യൻറെ കൈപണിയായ മിഥ്യാമൂർത്തിയുമല്ല, പിന്നെയോ സർവ്വത്തിന്റെയും സൃഷ്ടിതവും ഉടയവനുമാണ്, ആ ദൈവത്തെ മറക്കുന്നവർ, എപ്രകാരമായിട്ടുള്ളവർ എന്നു, സ്വയം തിരിച്ചറിയുകയാണു ആവശ്യം. തിരുവചനം പറയുന്നു. "ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു. അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ടു "നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ". അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ. അതെ ഈ ജീവിതയാത്രയിൽ നശിക്കാതിരിപ്പാൻ ജീവനുള്ള സത്യദൈവത്തെ സംശയിക്കുന്ന ദുഷ്ട ഹൃദയം ഉള്ളവരാകാതെ, ജീവനുള്ള ദൈവത്തോടു പറ്റിച്ചേരുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക