Image

ബൈഡനും സാന്‍ഡേഴ്‌സും തമ്മില്‍ ഡെലിഗേറ്റ് ഡീല്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 May, 2020
ബൈഡനും സാന്‍ഡേഴ്‌സും തമ്മില്‍ ഡെലിഗേറ്റ് ഡീല്‍  (ഏബ്രഹാം തോമസ്)
2016 ലെ ഡെമോക്രാറ്റിക് പ്രൈമറികള്‍ക്ക് ശേഷം കൂടുതല്‍ ഡെലിഗേറ്റുകള്‍ നേടിയ ഹിലരി ക്ലിന്റണ്‍ വേണ്ടി ബേണി സാന്‍ഡേഴ്‌സ് മത്സരരംഗം വിട്ടൊഴിയുകയായിരുന്നു. ഹിലരിക്ക് ഡെമോക്രാറ്റിക പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിച്ചതിന് ശേഷം സാന്‍ഡേഴ്‌സ് അനുകൂലികളെ അവഗണിച്ചു എന്ന് ആരോപണം ഉണ്ടായി. ഇത് പാര്‍ട്ടിയില്‍ അസ്വാരസ്യത്തിന് കാരണമായെന്നും ഹിലരിക്ക് വോട്ടുകള്‍ കുറഞ്ഞത് ഇങ്ങനെയാണെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ ഇപ്പോള്‍ മുന്‍ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുമുള്ള ജോബൈഡനും സാന്‍ഡേഴ്‌സും തമ്മില്‍ ഡെലിഗേറ്റ് ഡീല്‍ ഉണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടി നിയമം അനുസരിച്ച് സാന്‍ഡേഴ്‌സ് പ്രൈമറികളിലും കോക്കസുകളിലുമായി വിജയിച്ച് നേടിയ ഡെലിഗേറ്റുകളില്‍ മൂന്നിലൊന്നിനെ സ്വന്തമാക്കി വയ്ക്കുകയും ഇത്രയും പേരെ ഡെമോക്രാറ്റിക് നാഷ്ണല്‍ കണ്‍വെന്‍ഷനില്‍ സ്വന്തം പ്രതിനിധികളായി സംബന്ധിപ്പിക്കുകയും ചെയ്യാം. ഇതിന് പ്രചരണം തല്‍ക്കാലത്തേയ്ക്ക് നിറുത്തി വയ്ക്കുകയാണെന്ന് അറിയിച്ചാല്‍ മതി.

ഇതനുസരിച്ച് ബൈഡന്റെ പ്രചരണവിഭാഗം സാന്‍ഡേഴ്‌സ് അനുകൂലികളെ ഈ സ്ഥാനങ്ങളില്‍ എത്തിക്കും. ബൈഡന്‍-സാന്‍ഡേഴ്‌സ് പ്രചരണ വിഭാഗങ്ങളുടെ സംയുക്ത മെമ്മോ പാര്‍ട്ടി അധികാരികള്‍ക്ക് അയച്ചിട്ടുണ്ട്. പ്രസ്താവനയില്‍ ഡോണള്‍ഡ് ട്രമ്പിനെ വൈറ്റ് ഹൗസിന് പുറത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി ഒന്നാകാന്‍ സഹായിക്കുകയാണ് ഉദ്ദേശമെന്ന് പറഞ്ഞിട്ടുണ്ട്.
ഡെലിഗേറ്റുകളുടെ എണ്ണം ഒരര്‍ത്ഥത്തില്‍ വലിയ കഴമ്പുള്ള കാര്യമല്ല, എന്നാല്‍ ബൈഡന്‍-സാന്‍ഡേഴ്‌സ് ക്യാമ്പുകള്‍ ഇങ്ങനെ ഒന്നിക്കുന്നത് 2016 ലെ സ്വരചേര്‍ച്ചയില്ലായ്മ ഒരളുവരെ ഒഴിവാകും എന്ന് നിരീക്ഷകര്‍ കരുതുന്നു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ കണ്‍വെന്‍ഷന്‍ ഡെലിഗേറ്റുകളെ നേടുന്നത് പ്രൈമറികളിലും കോക്കസുകളിലും നേടിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. മൂന്നില്‍ രണ്ട് ഡെലിഗേറ്റുകള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റുകളുടെ ഫലം അനുസരിച്ചാണ്. ഇവര്‍ കണ്‍വെന്‍ഷന്‍ വരെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കും. ശേഷിച്ച മൂന്നിലൊന്ന്് ഡെലിഗേറ്റുകള്‍ സംസ്ഥാനത ഫലത്തെ ആശ്രയിച്ചാണ് പങ്ക് വയ്ക്കുന്നത്. ഈ ഡെലിഗേറ്റുകള്‍ സ്വന്തമായി സൂക്ഷിക്കുവാന്‍ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് തുടരണം. അപ്പോഴാണ് കണ്‍വെന്‍ഷന്‍ ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കുക. സാധാരണയായി പാര്‍ട്ടി നിയമം പാലിച്ച് സംസ്ഥാന കണ്‍വെന്‍ഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ബൈഡനും സാന്‍ഡേഴ്‌സും തമ്മിലുണ്ടായ ധാരണപ്രകാരം സാന്‍ഡേഴ്‌സ് നേടിയ 952 ഡെലിഗേറ്റുകളുടെ മൂന്നിലൊന്ന്- 318 ഡെലിഗേറ്റുകള്‍ സാന്‍ഡേഴ്‌സ് സൂക്ഷിക്കും. ഔദ്യോഗികമായി ഇവയും ബൈഡന്റേതായി എണ്ണും. എന്നാല്‍ ഈ സ്ഥാനങ്ങളിലേയ്ക്ക് ആരൊക്കെ വേണമെന്ന് സാന്‍ഡേഴ്‌സും ബൈഡനും ചേര്‍ന്ന് തീരുമാനിക്കും. ഇരുവരുടെയും പ്രചരണ സംഘങ്ങള്‍ക്ക് പേരുകള്‍ സ്വീകരിക്കുവാനും നിരസിക്കുവാനും അവകാശം ഉണ്ട്. ബൈഡന് ഇപ്പോള്‍ 1428 ഡെലിഗേറ്റുകളുണ്ട്. സാന്‍ഡേഴ്‌സ് പ്രചരണം സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം ഡെലിഗേറ്റുകള്‍ ഒന്നും അസോസിയേറ്റഡ് പ്രസ് ചേര്‍ത്തിട്ടില്ല.

പ്രചരണം താല്‍ക്കാലികമായി അവസാനിപ്പിക്കുകെ മാത്രം ചെയതതിനാല്‍ സാന്‍ഡേഴ്‌സിന്റെ ഡെലിഗേറ്റുകള്‍ക്ക് കണ്‍വെന്‍ഷനില്‍ പ്രധാന കമ്മിറ്റികളില്‍ അംഗത്വം  ഉണ്ടാവും. ഈ കമ്മിറ്റികളാണ് കണ്‍വെന്‍ഷന്‍ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. സാന്‍ഡേഴ്‌സിനും പുരോഗമനവാദികള്‍ക്കും പ്രധാന കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ കുറെയൊക്കെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞേക്കും.
മില്‍വോക്കിയില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് പോലെ ഒരു ഇന്‍പേഴ്‌സണ്‍ ഗാതറിംഗിന് മുന്നിലായിരിക്കുമോ കൊറോണ വൈറസ് ഭീതി മൂലം വെര്‍ച്ചുവല്‍ ആയിട്ടായിരിക്കുമോ കണ്‍വെന്‍ഷന്‍ നടക്കുക എന്നറിയാന്‍ കാത്തിരിക്കാം.
ഡെലിഗേറ്റ് ഡീലിന് ചുക്കാന്‍ പിടിച്ചവര്‍ ബൈഡന്റെ മുതിര്‍ന്ന പ്രചരണ തന്ത്രജ്ഞ അനിത ഡണും സാഡേഴ്‌സിന്റെ ഉന്നത രാഷ്ട്രീയ ഉപദേശകന്‍ ജെഫ് വീവറും ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ബൈഡനും സാന്‍ഡേഴ്‌സും തമ്മില്‍ ഡെലിഗേറ്റ് ഡീല്‍  (ഏബ്രഹാം തോമസ്)
Join WhatsApp News
Bernie Bro 2020-05-04 05:45:52
he Tara Reade accusation is an inside job. Bernie bros plan is for Biden to step down so they can bully the DNC and the delegates into picking Bernie Sanders. Biden is very close to hitting 1991 delegates. You can't take him down.
James 2020-05-04 07:17:06
Biden is suffering from severe dementia, it is very obvious. Biden clan is very sleazy. Biden committed a felony and work place violence. If convicted, it carries mandatory minimum sentence. Fortunately for Biden, the statute of limitations has expired. This Tara Reade allegation will linger on. Biden should answer many questions.
Boby Varghese 2020-05-04 08:44:04
Hey Biden, this is your opportunity to show some class. Pick Tara Reade as your V.P candidate and stick it to the whole world.
Bobby Joseph 2020-05-04 11:53:51
Hey trump, it is a great opportunity for you to take Stormy Daniels as your VP. Don't forget Cohen's book will be released in Oct. 27 women are waiting to file sexual assault charges on you.
Naarayanan Vydear 2020-05-04 12:09:36
If you guys are bothered by Biden, drink some ' Lysolchloroxhydroxychloroquene' tonic. It will clear off all the virus from your brain. Your boss tried that and slowly disappearing from the daily Covid briefing.
Boby Alex 2020-05-04 12:14:54
I don't understand why you guys are fighting! As an older brother I can predict that Trump will be history by Nov. With 30 million unemployed people out there, he cannot even become a congress man. The evil in him is catching up. Those who draw the sword will be perished by sword.
Boby Varghese 2020-05-04 13:12:30
Hey Biden, did you get a chance to read the NYTimes today? Oh my God, they are trying to get rid of you. They are using this Tara Reade episode as a reason to dump you.
james 2020-05-04 16:50:17
NYT is playing a trick. They want DNC to investigate and dump Biden, not the media. Media does not want to do investigation because they want to be in DNC's good books.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക