Image

ലോക്ക്ഡൗണ്‍ എന്തിനീ വാഗ്വാദം? (ബി ജോണ്‍ കുന്തറ )

ബി ജോണ്‍ കുന്തറ Published on 04 May, 2020
ലോക്ക്ഡൗണ്‍ എന്തിനീ വാഗ്വാദം?  (ബി ജോണ്‍ കുന്തറ )
ഇതിനോടകം കോവിഡ്19 അണുബാധ എന്തെന്നും അതിന്റ്റെ ഗുരുതരസ്വഭാവം അറിഞ്ഞുകൂടാത്ത ജനത അമേരിക്കയില്‍ ഉണ്ട് എന്നു പറഞ്ഞാല്‍ നാം അറിവില്ലായ്മയുടെ ചങ്ങലയില്‍ നിന്നും മോചനം ലഭിക്കാത്ത ജനത. 
25 സംസ്ഥാനങ്ങളോളം ഇതിനോടകം അടച്ചിടലില്‍ സ്ഥലപരിസ്ഥിതി യാഥാര്‍ഥ്യങ്ങള്‍ മുന്‍നിറുത്തി അയവുകള്‍ വരുത്തുന്നു. എന്നാല്‍ രാഷ്ട്രീയ, മാധ്യമ തലത്തില്‍ വകതിരുവുകള്‍ മാറ്റി വൈച്ചു പരസ്പരം പഴിചാരലുകള്‍ മുഴക്കി മുതലെടുപ്പുകള്‍ക്കുള്ള ശ്രമം?

രണ്ടിലേറെ മാസങ്ങളായി  കോവിഡ്19 വാര്‍ത്തകള്‍ എല്ലാ സംസാരങ്ങളുടെയും ഇടയില്‍  പ്രഥമ സ്ഥാനം ജനജീവിതത്തില്‍ പിടിച്ചെടുത്തിരിക്കുന്നു എന്നിട്ടും ഈ ഭയപ്പെടുത്തുന്ന അസുഖത്തെ നേരിടുന്നതിന് മറ്റൊരാള്‍ നമ്മുടെ കരങ്ങള്‍ പിടിക്കണം എന്നത് പരിതാപകരം .

കൊറോണ വൈറസ് പ്രതികരണത്തിനായി കേന്ദ്രീകൃതഭരണ നിയുക്ത സംഘം വളരെ വിശദമായി എങ്ങിനെ വൈറസ് സംക്രമണത്തെ നേരിടുന്നു, നമുക്ക് ഏതെല്ലാം രീതികളില്‍ നമ്മുടെ ജീവനെ സംരെഷിക്കാം, കൂടാതെ സ്തംഭനാവസ്ഥയിലുള്ള 
പൊതുജീവിതത്തിന് സംസ്ഥാനങ്ങളില്‍ എങ്ങിനെ പുനര്‍ജീവന്‍ നല്‍കാം മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്.

ഈ വൈറസ് അണുബാധ ഏതെല്ലാം പ്രായ പരിധികളില്‍, വിഭിന്ന ആരോഗ്യ നിലകളള്‍ ഉള്ളവരില്‍ ക്രൂരമായി ബാധിക്കും എന്നതും ഒരു രഹസ്യമല്ല.
സ്ഥല പരിസ്ഥിത നിലപാടുകള്‍ വിലയിരുത്തി, നിബന്ധനകള്‍ അനുസരിച്ചു ഒരു സംസ്ഥാനം പറയുന്നു ഏതാനും പൊതു വ്യാപാര സ്ഥാപനങ്ങള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാം. അതില്‍ എന്തിനീ പരസ്പര  വിവാദം? ഗവര്‍ണ്ണര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല ഒരു ബിസിനസ്സ് തുറക്കുന്നതിന് അത് ഉടമയുടെ തീരുമാനം. കൂടാതെ തുറന്ന സ്ഥാപനത്തില്‍ പോകണമെന്നും ആരോടും പറയുന്നുമില്ല. 
ഇവിടാണ് പൊതുജനതയുടെ വിവേകം പ്രവര്‍ത്തിക്കേണ്ടത്. മുകളില്‍ പ്രതിപാദിക്കുന്ന സ്ഥാപനങ്ങള്‍ അത്യന്താപേക്ഷിതമായവ അല്ല എന്നും ഓര്‍ക്കുക. ഒരു റ്റാറ്റൂ ദേഹത്തു 
വരക്കുന്നതിനോ, തലമുടി വെട്ടിക്കുന്നതിനോ, നഖങ്ങള്‍ വെട്ടി മിനുസപ്പെടുത്തുന്നതിനോ  ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടി ഷമിക്കുന്നതിനുള്ള വിവേകം പൊതുജനത്തിനില്ല എന്നാണോ നാമിവിടെ കാണേണ്ടത്?
മറ്റൊരാളെ ഉപദ്രവിക്കാത്ത പൊതുസ്വാതദ്ര്യം അമേരിക്കയുടെ ഭരണഘടന എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട് എന്നാല്‍ അതിനെ എങ്ങിനെ ഉപയോഗിക്കണമെന്നത് നമ്മുടെ കടമ. നിയമങ്ങള്‍ ന്യായീകൃതമല്ല എങ്കില്‍ പ്രധിഷേധിക്കാം അതും നിയമങ്ങളും വിവേകവും മുന്‍നിറുത്തി.

വൈറസ് സംക്രമണം തടയുന്നതിന് സാമൂഗിക അകല്‍ച്ച പരിപാലിക്കണം കൂടാതെ മാസ്‌ക്കുകള്‍ ധരിക്കണം ഇതെല്ലാം ഒരു പോലീസുകാരന്‍ പറഞ്ഞാലേ അനുസരിക്കുള്ളൂ നനിലയിലാണ് നാമെങ്ങില്‍ സ്വയംഭരണം നാം അര്‍ഹിക്കുന്നില്ല.

ഒന്നാലോചിച്ചുനോക്കൂ നമ്മുടെ അനാസ്ഥയും അശ്രദ്ധയും മുഖാന്തിരം ഈ വൈറസ്സ് നമ്മില്‍ കൂടി നമ്മുടെ ഇഷ്ട്ട ജനതയില്‍ പകര്‍ത്തുന്ന ഒരവസ്ഥ അതില്‍ നിന്നും അനിഷ്ട സംഭവങ്ങള്‍ ഉടലെടുക്കുക അങ്ങിനെ സംഭവിച്ചാല്‍ എത്രപേര്‍ക്ക് മനഃസമാധാനത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ പറ്റും?

എല്ലാ തലങ്ങളിലും ഇവിടെ ആവശ്യം എല്ലാവരും പരസ്പര മത്സരവും പഴിചാരലുകളും മാറ്റി ഈ ഭീകര അദൃശ്യ ശതുവിനെ കീഴടക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത് അല്ലാതെ സ്വാതന്ദ്ര്യം സ്ഥാപിച്ചെടുക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ലോക്ക്ഡൗണ്‍ എന്തിനീ വാഗ്വാദം?  (ബി ജോണ്‍ കുന്തറ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക