Image

മണവും രുചിയും നഷ്ടപ്പെടും; കോവിഡ് ലക്ഷണങ്ങളില്‍ ഇവയും

Published on 05 May, 2020
മണവും രുചിയും നഷ്ടപ്പെടും; കോവിഡ് ലക്ഷണങ്ങളില്‍ ഇവയും
കൊറോണ ബാധിതരായ പലരിലും മണം തിരിച്ചറിയാനുള്ള കഴിവ് താല്‍ക്കാലികമായി നഷ്ടപ്പെടുന്നുവെന്ന് പഠനങ്ങള്‍. എന്നാല്‍ പരിമിതമായ തെളിവുകളായിരുന്നതിനാല്‍ രോഗ നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളിലവ ഉള്‍പ്പെടുത്താതെ തുടരുകയായിരുന്നു.

എന്നാല്‍ പിന്നീട് നിരവധി രാജ്യങ്ങളിലെ (ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, സൗത്ത് കൊറിയ, ചൈന ഇത്യാദി രാജ്യങ്ങളില്‍ നിന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ട്.) കോവിഡ് രോഗികളുടെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് ഗന്ധത്തിലും രുചിയിലും കുറവ് വരുന്നതായി കൂടുതല്‍ സ്ഥിരീകരണമായത്.

വ്യാപകമായി പരിശോധന നടത്തിയ സൗത്ത് കൊറിയയില്‍ 30 ശതമാനം രോഗികളും പ്രധാന ലക്ഷണമായി ഘ്രാണ ശേഷി കുറവ് ആണ് പറഞ്ഞിരിക്കുന്നത്. സമാന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ യുകെയിലെ ഇഎന്‍ ടി അസോസിയേഷന്‍, AAO HNS എന്നിവ കോവിഡ് രോഗലക്ഷങ്ങളില്‍ ഘ്രാണ ശേഷിക്കുറവ്, രുചി ഇല്ലായ്മ എന്നിവ ചേര്‍ക്കണം എന്നഭിപ്രായപ്പെട്ടിരുന്നു.

കൊറോണ എങ്ങനെയാണ് ഗന്ധത്തെ ബാധിക്കുന്നതെന്ന് കൃത്യമായി അറിയാനും, ഈ വൈറസിന് മറ്റു വൈറസുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തനമുണ്ടോ എന്നൊക്കെ അറിയാന്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ലഭ്യമാകേണ്ടതുണ്ട്.

മിക്കവരിലും തുടക്കത്തില്‍തന്നെ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. സാധാരണ ഗതിയില്‍ രോഗം മാറുന്നതോടെ മണം അറിയാനുള്ള ശേഷി തിരികെ കിട്ടുകയാണ് പതിവ്. ചിലര്‍ക്ക് മറ്റൊരു ലക്ഷണങ്ങളുമില്ലാതെ, മണം അറിയാനുള്ള കഴിവ് കുറയുന്നത് മാത്രമായി കോവിഡ് വന്നു പോകാം എന്നും നിരീക്ഷണങ്ങളുണ്ട്.

നമ്മുടെ സര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ ഇതുവരെ ഇത് ചേര്‍ത്തിട്ടില്ല, വഴിയേ ചേര്‍ത്തേക്കും. എന്നിരിക്കിലും മൂക്കില്‍ ദശയോ, തലയ്ക്ക് പരുക്കുകളോ, കീമോതെറാപ്പി പോലുള്ള മരുന്നുകളുടെ ഉപയോഗമോ ഇല്ലാത്ത വ്യക്തിക്ക് പെട്ടെന്ന് ഗന്ധം / രുചി അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വയം ഐസോലെഷനില്‍ ആവുന്നത് നമ്മുടെ നാട്ടിലും പരിഗണിക്കേണ്ടതുണ്ട്.

ജലദോഷം വരുമ്പോള്‍ താല്‍ക്കാലികമായി മണം അറിയാനുള്ള ശക്തി നഷ്ടപ്പെടും. സാധാരണഗതിയില്‍ വൈറല്‍ രോഗബാധയില്‍ നിന്നും മൂക്കിലെ ശ്ലേഷ്മ സ്തരം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍വസ്ഥിതിയില്‍ ആവാറുണ്ട്. ഘ്രാണ ശക്തിക്കുറവ് ലക്ഷണമായി അനുഭവപ്പെടുന്നതില്‍ 40 ശതമാനത്തോളവും വൈറല്‍ രോഗങ്ങള്‍ കാരണമാണ്. സമാന പ്രതിഭാസം തന്നെ ഇവിടെയും, കൊറോണ വൈറസ് മൂക്കിനുള്ളില്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടാറുണ്ട്. കൊറോണ രോഗബാധയില്‍ ഇത് എങ്ങനെ ഉണ്ടാകുന്നു എന്നതിന് ശാസ്ത്രീയ വശങ്ങള്‍ പലരീതിയില്‍ വിവരിക്കപ്പെടുന്നുണ്ട്.

മൂക്കിനുള്ളില്‍ ഏറ്റവും ഉപരി ഭാഗത്തുള്ള ശ്ലേഷ്മ സ്തരത്തിലാണ് ഗന്ധം അറിയുന്നതിനുള്ള സംവേദന കോശങ്ങള്‍ സ്ഥിതിചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക