Image

സ്വർഗ്ഗം തീർന്നു പോകുന്നു നരകം നിലനിൽക്കുന്നു (ഷക്കീല സൈനു കളരിക്കൽ)

Published on 05 May, 2020
സ്വർഗ്ഗം തീർന്നു പോകുന്നു നരകം നിലനിൽക്കുന്നു (ഷക്കീല സൈനു കളരിക്കൽ)
ശരിയാണ് സ്വർഗ്ഗം പെട്ടെന്നു തീർന്നു പോകുന്നു. നരകം നിലനിൽക്കുകയും ചെയ്യുന്നു.ചില കാലഘട്ടങ്ങൾ അസ്വസ്ഥമാക്കാറുണ്ട്. മാറ്റത്തെ അപഗ്രഥിച്ചു കൊണ്ടുള്ള അസ്വസ്ഥമാകലാണത്. രൂപപ്പെട്ടു വരുന്ന ഒരു പ്രതിസന്ധിയെ കുറിച്ചുള്ള ബോധം ഈ കാലഘട്ടങ്ങൾ ഉൾക്കൊള്ളുന്നു. കാലഘട്ടത്തിന്റെ ആവശ്യവും മനുഷ്യ വ്യക്തിയുടെ നിയോഗവും ഒരു പോലെ ഇവിടെ പ്രവർത്തിക്കുന്നു.

ഇന്നു നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന അവസ്ഥാന്തരങ്ങളെക്കുറിച്ച് ആലോചിച്ചാൽ ഒരെത്തും പിടിയും കിട്ടുകയില്ല. എത്രത്തോളം ഭീതിജന്യമായ ഒന്നാണത്. നാളെയെക്കുറിച്ച് ചിന്തിച്ചാൽ ആശ്വസിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടോ? അവ്യക്തതകളുടെ ഒരു ശൃംഗലയാണത്. എത്ര അപഗ്രഥിച്ചാലും യാതൊരു വിധ ഉത്തരങ്ങളും കണ്ടെത്താനാവാത്തത്തത്രയും വലിയൊരു ചോദ്യചിഹ്നം മുന്നിൽ വന്ന് നിറഞ്ഞു നിൽക്കുന്നുണ്ട്. വഴിമാറാൻ ഒട്ടും താല്ലര്യമില്ല തിന്.അതിനെ മറികടക്കാൻ വേണ്ടുന്ന
"Effort "അതിനു നമ്മൾക്ക് ശക്തിയും പ്രാപ്തിയുമുണ്ടാകുമോ? കാണേണ്ട കാര്യം.

ഒത്തിരി സഹോദരങ്ങൾ പല രാജ്യങ്ങളിലായി ചിതറിക്കിടപ്പുണ്ട്. ഒത്തിരി കഷ്ടനഷ്ടങ്ങൾ നേരിട്ട് അവരെയെല്ലാം ഇവിടെ കൊണ്ടെത്തി ച്ചാൽ അവരുടെ കുടുംബങ്ങൾ എങ്ങനെ കഴിഞ്ഞു പോകും. നമ്മൾ കാണുന്ന ജീവിതങ്ങളൊന്നുമായിരിക്കില്ല അവരുടേത്. മിക്കവാറും ആൾക്കാർ വേഷം കെട്ടി ആടാൻ വിധിക്കപ്പെട്ടവരാണ്. എല്ലാ വേഷങ്ങളും തിരശ്ശീല മാറ്റി പുറത്തുവരും. വസ്തുവാങ്ങിയതിന്റെ, വീടുവെച്ചതിന്റെ ,മക്കളെ പഠിപ്പിച്ചതിന്റെ പഠിപ്പിക്കുന്നതിന്റെ,മകളെ വിവാഹം കഴിച്ചയച്ചതിന്റെ, കഴിപ്പിക്കാനുള്ളതിന്റെ ,നാട്ടിൽ വന്നു എന്തെങ്കിലും ചെറുതായിചെയ്തു ശിഷ്ടകാലം നാട്ടിൽ കൂടാം എന്നുള്ള മോഹങ്ങളുടെ .അസുഖങ്ങളുടെ, അസ്വസ്ഥതകളുടെ ഭാണ്ഡങ്ങൾ ചുമന്നു തളരുകയല്ലാതെ ഒരു solution കണ്ടെത്താൻ എങ്ങനെ കഴിയും. ലോകസമ്പത് വ്യവസ്ഥ തന്നെ മുച്ചൂടും മുടിഞ്ഞു. പിന്നെ ഈ കൊച്ചു കേരളം എങ്ങനെ അതിജീവിക്കും? Production ഇല്ലാതെന്തു distribution ?Distribution ഇല്ലാതെ എന്തു Money flow ?അതിനു Cash എന്തേ? ആരുടെയെങ്കിലും കയ്യിൽ എന്തെങ്കിലും നീക്കിയിരിപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോഴേക്കും ഒരു വിധം അന്ത്യം കുറിച്ചിട്ടണ്ടാകുമല്ലോ?ഇനി എത്ര നാൾ.

അന്യനാടുകളിൽ ജോലിയെടുത്തു കൊണ്ടിരുന്നവർ പലപ്പോഴായി നാട്ടിലെത്തിക്കഴിഞ്ഞാൽ അവർക്കു മടങ്ങിപ്പോകുവാൻ ഉടനെ സാധിക്കുമോ? സാധിച്ചാൽ തന്നെ അവിടേയും ഇതല്ലേ അവസ്ഥ? എത്ര പേരെ അവർ അവിടെ തിരികെ പ്രവേശിപ്പിക്കും?അവിടുത്തെ ശമ്പള വ്യവസ്ഥകളിലും സാമ്പത്തിക സ്ഥിതിയിലുംസമൂല മാറ്റമായിരിക്കില്ലേ? ഇവരെയൊക്കെ ഉൾക്കൊള്ളാൻ എങ്ങനെ സാധിക്കും?

ചിലർ ചോദിക്കുമായിരിക്കും അതിന് നമ്മൾ ബാക്കിയുണ്ടാകുമെന്നു വല്ല ഉറപ്പുമുണ്ടോ? നമ്മൾ എല്ലാവരും ഉണ്ടാകില്ലായിരിക്കാം. ഉണ്ടാകുന്നവർ നേരിടേണ്ട ആശങ്കകളും ഇതൊക്കെ ആയിരിക്കില്ലേ? ഇവിടുത്തെ തൊഴിലിടങ്ങൾ,കച്ചവട സ്ഥാപനങ്ങൾ .വ്യവസായ മേഖലകൾ ഇവയെല്ലാം പൂർവ്വസ്ഥിതി പ്രാപിക്കാൻ വേണ്ടി വരുന്ന കാലദൈർഘ്യം ഒക്കെ ആലോചിച്ചാൽ എത്തും പിടിയും കിട്ടാതെ വലയുക മാത്രം.

എന്തായാലും ഈ ദുരിത വിഷാദ പർവ്വങ്ങളെ ഓർത്തു വിഷാദിച്ചിരിക്കുന്നതിനിടയിലും കുറച്ചു നല്ല കാര്യങ്ങൾ നമ്മൾ നേടി.ഒരു വിധം എല്ലാവരും സ്വയംപര്യാപ്തത കൈവരിച്ചു. എന്തിനും ഏതിനും വേണ്ടിവരുന്ന പരാശ്രയത്ത്വത്തിൽ നിന്ന് കുറച്ചു പേരെങ്കിലും കരകയറി. കൂടുമ്പോൾ ഇമ്പമുണ്ടാകുന്ന കുടുംബങ്ങളുണ്ടായി. "ഉള്ളതുകൊണ്ടോണം" പോലെ എന്ന ചൊല്ല് അന്വർത്ഥമായി. കുടുംബങ്ങളിൽ ഒരു ഐക്യത കൈവന്നു. വിശേഷിച്ചും ഭക്ഷണ കാര്യത്തിൽ. വിശപ്പു മാറ്റാൻ ഇന്നതു തന്നെ വേണമെന്നുള്ള വ്യവസ്ഥിതി പൊളിച്ചെഴുതി. വിശപ്പിനു എന്തും ഭോജ്യമെന്നുള്ള തത്വം ആവിഷ്കരിക്കപ്പെട്ടു. ആൺമക്കളുടെ തെണ്ടിത്തിരിയലിനൊരാശ്വാസം.ആഢംബരങ്ങളിൽ നിന്നൊരു മോചനം. Branded സാധനങ്ങളുടെ പിന്നാലെയുള്ള പരക്കംപാച്ചിലിനൊരയവ്. എല്ലാത്തിലും മുഖ്യമായിട്ടുള്ളത് '' ലഹരിയുടെ " ദുരിതങ്ങളിൽ വീണ് ജീവിതം താറുമാറായിത്തീർന്ന ഒരു കൂട്ടം ആൾക്കാരുടെ ഉയർത്തെഴുന്നേൽപ്പ്. അതൊരു വലിയ ആശ്വാസമല്ലേ?
അതുപോലെ ഒരു ചെറിയ അസ്വസ്ഥതയ്ക്ക് പോലും ആശുപത്രിയെ ആശ്രയിക്കുന്നത്, ആവശ്യമില്ലാത്ത വസ്തുക്കളിന്മേലുള്ള അമിതാസക്തി, ഇതിനൊക്കെ ഒരയവു വന്നില്ലേ?

ഏറ്റവും വലിയ ആശ്വാസം കിട്ടിയത് നമ്മുടെ ഭുമിക്കാണ്..ഒരുവിധപ്പെട്ട മാലിന്യങ്ങളിൽ നിന്നുമുള്ള മുക്തി." ഇനിയും മരിക്കാത്ത ഭൂമിയ്ക്ക് ആസന്നമൃതിയിൽ നിന്നും ഒരാത്മ ശാന്തി " അപ്പോൾ ഏതൊന്നു സംഭവിക്കുന്നതിനും ഒരോ കാരണങ്ങളൂണ്ടു്. നല്ലതിനെ ഉൾക്കൊള്ളാം ചീത്തതിനെ പുറന്തള്ളാം.

ഈ കാലവും കടന്നു പോകും. നമ്മൾ അതിജീവിക്കും - ശുഭാപ്തി വിശ്വാസികളാകുക. ഒരു ചിരി സർവ്വവും മാറ്റിമറിക്കും.


സ്വർഗ്ഗം തീർന്നു പോകുന്നു നരകം നിലനിൽക്കുന്നു (ഷക്കീല സൈനു കളരിക്കൽ)
Join WhatsApp News
ദൈവങ്ങളുടെ തമാശ 2020-05-05 21:22:37
ദൈവങ്ങളുടെ ഒരു തമാശ. ദൈവങ്ങൾ ആദ്യം മനുഷ്യന് വേദന, ക്യാൻസർ, പകർച്ചവ്യാധി ഒക്കെ തരും. പ്രാർത്ഥിച്ചാൽ ഇവ മാറും എന്ന് വിസ്വസിച്ചു കുറെ പേർ പ്രാർത്ഥിക്കും. ചിലർ രക്ഷ പെടും പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും, ചിലർ മരിക്കും പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും -
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക