Image

ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -8: ദേവി)

Published on 06 May, 2020
ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -8: ദേവി)
ഓണവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ഉത്രട്ടാതിയില്‍ കുളിര്‍കാറ്റിന്റെ തഴുകലേറ്റ് ആറ്റുവക്കിലെ മുളങ്കാടുകള്‍ പാടുന്ന ഓണപ്പാട്ടും പമ്പയാറ്റിലെ കുഞ്ഞോളങ്ങളില്‍ നടനമാടിയെത്തുന്ന ആറന്മുളയപ്പന്റെ തിരുവോണത്തോണിയും മലയാണ്മയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്. ഓരോ മലയാളിയുടെയും മനസ്സില്‍ മധുരോദാരമായ ആ സ്മരണകളെയുണര്‍ത്തിയ പാട്ടു്. '' ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം..''

മോഹിനിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി ജി.ദേവരാജന്‍ സംഗീതംനല്‍കി പി.ജയച്ചന്ദ്രന്‍ പാടിയ ആ ഗാനം വരകളിലൂടെ ...

ഓ...ഓ..ഓ..ഓ..
ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം
ആലോല മണിത്തിരയിൽ നടനമാടി
ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളിൽ
കാറ്റു വന്നു തട്ടിയോണപ്പാട്ടൊന്നു പാടീ ( ആറന്മുള...)

ചിത്രവർണ്ണപ്പട്ടുടുത്തെൻ ചിത്രലേഖ പാറി വന്നു
ഉത്തൃട്ടാതി ഓണവെയിലിൽ കുളിച്ചു നിന്നു ഓ...ഓ...
കണ്മണി തൻ കടമിഴിത്തോണിയിലെ കന്യകളാം
കനവുകൾ ഇരയിമ്മൻ കുമ്മികൾ പാടി

പൂമനസ്സിൻ താലം തുള്ളിത്തുളുമ്പിയ നേരം തങ്കം
പൂവരശ്ശിന്നില നുള്ളിയെറിഞ്ഞു നിന്നൂ ഓ..ഓ...
നിൻ വിരലിൻ മണം കവർന്നിളകുമായിലകളും
എന്റെ ദുഃഖ ഹൃദയവും തിര കവർന്നൂ (ആറന്മുള...)
ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -8: ദേവി)ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -8: ദേവി)
Join WhatsApp News
മകരമാസ കുളിരില്‍ 2020-05-06 19:25:36
ശരറാന്തൽ തിരിതാണു മുകിലിൻ‌കുടിലിൽ.. മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.. (2) മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നൂ... (2) വരികില്ലേ നീ........ അലയുടെ കൈകൾ കരുതും തരിവളയണിയാൻ വരുകില്ലേ (2) ശരറാന്തൽ തിരിതാണു മുകിലിൻ‌കുടിലിൽ.. മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.. അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ... ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ.. (2) കേൾക്കില്ലേ നീ........ കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം കേൾക്കില്ലേ (2) ശരറാന്തൽ തിരിതാണു മുകിലിൻ‌കുടിലിൽ.. മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.. (ഹമ്മിങ്) ഉം.. ഉം... ഉം... ഉം... ഉം.. ഉം... ഉം... ഉം.. ഉം... ഉം..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക